AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sivadas Kannur : പൊലീസുകാരനും നടനുമായ ശിവദാസിനെതിരെ കേസ്; മദ്യപിച്ച് വാഹനമോടിച്ച് അപകടം

Kannur Drunk Cop Accident Case: ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശിവദാസൻ മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

Sivadas Kannur : പൊലീസുകാരനും നടനുമായ ശിവദാസിനെതിരെ കേസ്; മദ്യപിച്ച് വാഹനമോടിച്ച് അപകടം
SivadasImage Credit source: social media
Sarika KP
Sarika KP | Updated On: 15 Dec 2025 | 12:58 PM

കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസുകാരനെതിരെ കേസ്. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും സിനിമാ താരവുമായ പി. ശിവദാസനെതിരേയാണ് കേസെടുത്തത്. എടയന്നൂരിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശിവദാസൻ മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. പിന്നാലെ മട്ടന്നൂർ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.

Also Read:എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി

നിരവധി മലയാള സിനിമകളിൽ പ്രമുഖ താരങ്ങളോടൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ശിവദാസിന് അവസരം ലഭിച്ചിട്ടുണ്ട്. കക്ഷി അമ്മിണിപിള്ള, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, അതിരൻ, ഓട്ടർഷ, പ്രീസ്റ്റ്, കനകം കാമിനി കലഹം, തുറമുഖം, അവിയൽ, ഹിഗ്വിറ്റ എന്നീങ്ങനെയുള്ള ചിത്രങ്ങളിൽ ശിവദാസ് അഭിനയിച്ചിട്ടുണ്ട്.