AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KB Ganesh: ‘അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന്; മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ നയിക്കാൻ ആർക്കും കഴിയില്ല’; കെ.ബി.ഗണേഷ് കുമാർ

മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരിൽനിന്നു 50000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയാണിതെന്നും താൻ ഉൾപ്പെടെയുള്ളവരുടെ കൈയിൽ നിന്ന് കാശ് എടുത്താണ് അമ്മയെന്ന് സംഘടന പടുത്തുയർത്തിയതെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

KB Ganesh: ‘അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന്; മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ നയിക്കാൻ ആർക്കും കഴിയില്ല’; കെ.ബി.ഗണേഷ് കുമാർ
Sarika KP
Sarika KP | Published: 27 Aug 2024 | 09:28 PM

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വലിയ തരത്തിലുള്ള പൊട്ടിതെറികളാണ് താര​സംഘടനയായ അമ്മയ്ക്കുള്ളിൽ നടന്നത്. തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ സംഘടന പ്രസിഡന്റ് മോഹൻലാൽ അടക്കം 17 അം​ഗ എക്സിക്യൂട്ടീവ് കമ്മിറ്റി രാജി വച്ചത്. ഇതിനു പിന്നാലെയിതാ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി ​ഗണേഷ് കുമാർ രം​ഗത്ത് എത്തി. അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണിതെന്നും മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ലെന്നും ​ഗണേഷ് കുമാർ പറഞ്ഞു. അമ്മയെ തകർത്തവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരിൽനിന്നു 50000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയാണിതെന്നും താൻ ഉൾപ്പെടെയുള്ളവരുടെ കൈയിൽ നിന്ന് കാശ് എടുത്താണ് അമ്മയെന്ന് സംഘടന പടുത്തുയർത്തിയതെന്നും ​ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ നാലുവർഷമായി സംഘടനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നു മന്ത്രി പറഞ്ഞു. എന്നാൽ 130ഓളം വരുന്ന ആളുകൾ മാസം 5000 രൂപ വെച്ച് പെൻഷൻ വാങ്ങുന്നുണ്ട്. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. പുതിയ ആളുകൾ വരണമെന്നാണ് പറയുന്നത്. എന്താകുമെന്ന് കണ്ടറിയാം. ഒരു സംഘടന തകരുന്നത്, കാണുന്നവർക്ക് രസമാണ്. പക്ഷേ തനിക്ക് ഏറെ ഹൃദയ വേദന തോന്നിയ നിമിഷമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

Also read-Mohanlal: നാണംക്കെട്ട പടിയിറക്കം; അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മോഹന്‍ലാല്‍

അതേസമയം രാജിവച്ച് ഇറക്കിയ പത്രകുറിപ്പിൽ പറയുന്നതിങ്ങനെ:‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.