Aswanth Kok: ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും… കോക്കിനെ റോസ്റ്റ് ചെയ്ത് കേരള പോലീസ്

Kerala Police Roasts Movie Reviewer Aswanth Kok: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ പിടിയിലായ പ്രമുഖ സിനിമ റിവ്യൂവർ അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്. കേരള പോലീസിന്റെ ഒദ്യോ​ഗിക് ഫെയ്ബുക്ക് പേജിലൂടെയാണ് മദ്യപിച്ച് വാഹനം ഓടിച്ച് പ്രശ്നംങ്ങൾ സൃഷ്ടിച്ചതിനെ പരിഹാസ രൂപേണ റോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമകളെ വ്യത്യസ്തമായ രീതിയിൽ റിവ്യൂ ചെയ്തുകൊണ്ടാണ് അശ്വന്ത് കോക്ക് കുറ‍ഞ്ഞ കാലം കൊണ്ട് പ്രശസ്തി നേടിയത്. കോക്കിന്റെ അതേ ശൈലി തന്നെ കടമെടുത്തുകൊണ്ടാണ് കേരളാ പോലീസും റിവ്യൂവറെ റിവ്യൂ ചെയ്തിരിക്കുന്നത്.

Aswanth Kok: ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും… കോക്കിനെ റോസ്റ്റ് ചെയ്ത് കേരള പോലീസ്

Kerala Police Roasts Aswanth Kok,

Updated On: 

29 Sep 2026 | 06:07 PM

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ പിടിയിലായ പ്രമുഖ സിനിമ റിവ്യൂവർ അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്. കേരള പോലീസിന്റെ ഒദ്യോ​ഗിക് ഫെയ്ബുക്ക് പേജിലൂടെയാണ് മദ്യപിച്ച് വാഹനം ഓടിച്ച് പ്രശ്നംങ്ങൾ സൃഷ്ടിച്ചതിനെ പരിഹാസ രൂപേണ റോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമകളെ വ്യത്യസ്തമായ രീതിയിൽ റിവ്യൂ ചെയ്തുകൊണ്ടാണ് അശ്വന്ത് കോക്ക് കുറ‍ഞ്ഞ കാലം കൊണ്ട് പ്രശസ്തി നേടിയത്. കോക്കിന്റെ അതേ ശൈലി തന്നെ കടമെടുത്തുകൊണ്ടാണ് കേരളാ പോലീസും റിവ്യൂവറെ റിവ്യൂ ചെയ്തിരിക്കുന്നത്.

​ഡ്രിങ്ക് ആന്റ് ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ എന്ന പടത്തിന് അശ്വന്ത് കോക്കിന് പത്തിൽ പൂജ്യം റേറ്റിം​ഗ് ആണ് കേരളാ പോലീസ് കൊടുത്തിരിക്കുന്നത്. ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്… സെക്കൻഡ് ഹാഫിൽ ഫൈനും കേസും… എന്നതാണ് ക്യാച്ച് ലൈൻ. പടം വൻ പരാജയം മെന്നും പോലീസ് തങ്ങളുടെ പോസ്റ്റിൽ പറയുന്നു. പോസ്റ്റിൽ പറയുന്നതിങ്ങനെ മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാൽ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ.

Also Read: ‘രണ്ട് പ്രധാന നടന്മാർ, 30 കോടി ബജറ്റ്’; വമ്പൻ തിരിച്ചുവരവിനൊരുങ്ങി ലാൽ ജോസ്!

കഥ- സ്ഥിരം അബദ്ധം, ഒട്ടും വ്യക്തതയില്ലാത്ത തിരക്കഥ, ക്ലൈമാക്സ് – ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ, പ്രൊഡക്ഷൻ കോസ്റ്റ് – പിഴ, ആശുപത്രി ചെലവ്, ഓഡിയൻസ് റെസ്പോൺസ് – വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് അശ്വന്ത് കോക്കിനെ കോഴിക്കോട് വച്ച് മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് പോലീസ് പിടികൂടിയത്.മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി എന്ന പരാതിയെ തുടർന്നായിരുന്നു നടപടി. അശ്വന്ത് ഓടിച്ച വാഹനം എരഞ്ഞിപ്പാലം സരോവരത്ത് വച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ അശ്വന്തിനെ തടഞ്ഞുവയ്കുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധ ഉൾപ്പെടെ നടത്തി. ഒടുവിൽ നപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ജാമ്യം അനുവദിക്കുകയും ചെയ്തു. അശ്വന്ത് കോക്കിനെ കസ്റ്റഡിയിൽ എടുക്കുന്നതിന്റെയും ഇയാൾ പോലീനോടും നാട്ടുകാരോടും ചൂടാകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

 

English Summary

The Kerala Police have trolled prominent film reviewer Aswanth Kok, who was arrested for causing an accident while driving under the influence of alcohol. Through their official Facebook page, the police have mockingly ‘roasted’ him for the trouble caused by his drunk driving.

Loading...
Unable to load recommendations.
Follow Us
Related Stories
Law And Order OTT : മമ്മൂട്ടി വീണ്ടും കാരിക്കാമുറി ഷൺമുഖനായി അവതരിച്ച ലോ ആൻഡ് ഓർഡർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Mammootty: “ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ അഭിനയിക്കാവുന്ന അവസ്ഥയിലായിരുന്നില്ല”; ‘ഓം’ സിനിമാ ചിത്രീകരണത്തെ കുറിച്ച് മമ്മൂട്ടി
Melcow Pondicherry OTT : ശരിക്കും? മെൽക്കൗ പോണ്ടിച്ചേരി ഒടിടി അവകാശം; തിയറ്റർ റിലീസിന് മുന്നെ വിറ്റു പോയി
Sreenivasan: വെർജിനിറ്റി ശ്രീനിവാസന് ഭയങ്കര പ്രശ്നമായി! ആ മമ്മൂട്ടി സിനിമയുടെ കഥമാറ്റാൻ പോലും ചിന്തിച്ചു; കമൽ
Sai Pallavi: അമരനിലെ മലയാളം; ‘തമിഴ് സിനിമയാണ്, ബ്രോക്കൺ മലയാളം മതി എന്ന് സംവിധായകൻ പറഞ്ഞു’; വിവാദങ്ങൾക്ക് മറുപടിയുമായി സായ് പല്ലവി
Mammootty – Dhanush: തന്റെ മകന്റെ പേരിനു പിന്നിൽ ആ മമ്മൂട്ടി ചിത്രം; അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ഇതാണ്! മനസ്സ് തുറന്ന് ധനുഷ്
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?