Kerala State Film Awards 2024 : ‘എൻ്റെ കുഞ്ഞ് എന്തുമാത്രം കഷ്ടപ്പെട്ടു, ഈശ്വര നന്ദി’; പൃഥ്വിരാജിൻ്റെ അവാർഡ് നേട്ടത്തിൽ അമ്മ മല്ലിക സുകുമാരൻ

Mallika Sukumaran On Kerala State Film Awards 2024 : ആടുജീവിതം സിനിമയിലെ പ്രകടനത്തിന് പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്കാരമാണ് ലഭിച്ചത്. ഇത്തവണ ഏറ്റവും കൂടുതൽ പുരസ്കാരം നേടിയതും ആടുജീവിതത്തിനാണ്

Kerala State Film Awards 2024 : എൻ്റെ കുഞ്ഞ് എന്തുമാത്രം കഷ്ടപ്പെട്ടു, ഈശ്വര നന്ദി; പൃഥ്വിരാജിൻ്റെ അവാർഡ് നേട്ടത്തിൽ അമ്മ മല്ലിക സുകുമാരൻ

മല്ലിക സുകുമാരനും പൃഥ്വിരാജും

Published: 

16 Aug 2024 19:44 PM

ആലപ്പുഴ : 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ (Kerala State Film Awards 2024) ഏറ്റവും കൂടുതൽ അവാർഡുകൾ വാരിക്കൂട്ടിയത് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലെത്തിയ ആടുജീവിതത്തിനാണ് (Aadujeevitham – Goat Life). ബെന്യാമിൻ്റെ ജനപ്രിയ നോവലിനെ 16 വർഷമെടുത്താണ് സംവിധായകൻ ആടുജീവിതം എന്ന സിനിമയാക്കിയത്. മികച്ച നടൻ ഉൾപ്പെടെ എട്ട് അവാർഡുകളാണ് ആടുജീവിതം സ്വന്തമാക്കിയത്. അതേസമയം പൃഥ്വിരാജിന് (Actor Prithviraj) ഇത്തവണ അവാർഡ് കിട്ടാൻ താൻ പ്രാർഥിച്ചിരുന്നുയെന്നാണ് മാധ്യമങ്ങളോട് ആദ്യമായി താരത്തിൻ്റെ മാതാവ് മല്ലിക സുകുമാരൻ പ്രതികരിച്ചത്.

“സാധാരണ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ വലിയ ആഗ്രഹങ്ങളോ പ്രതീക്ഷകളോ വെക്കാറില്ല. ഇത്തവണ എൻ്റെ മോൻ്റെ കഷ്ടപാടുകൾ ആലോചിക്കുമ്പോൾ… എൻ്റെ ഈശ്വരാ അവന് ഇങ്ങിനെയൊരു അംഗീകാരം കിട്ടിയെല്ലോ എന്നോർക്കുമ്പോൾ ദൈവത്തിനോട് നന്ദി പറയുന്നു. ജൂറിയോട് നന്ദി പറയുന്നു. അതിന് അവനെ കാരണക്കാരനാക്കിയ ലക്ഷകണക്കിന് പ്രേക്ഷകരോടും നന്ദി പറയുന്നു. അവൻ അതുപോലെ ആടുജീവിതത്തിനായി കഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ആ കോവിഡ് കാലത്ത് കഷ്ടപ്പെട്ട് പത്ത് മുപ്പത് കിലോ കുറച്ചതുമെല്ലാം പൃഥ്വിക്കുള്ള യോഗ്യതയാണ്. സിനിമയിൽ രാജു കരഞ്ഞുകൊണ്ട് യാത്ര പറയുമ്പോഴും അത് സിനിമയാണെന്ന് അറിഞ്ഞിട്ടും ഞാൻ കരഞ്ഞു പോയി” മല്ലിക സുകുമാരൻ മാധ്യങ്ങളോടായി പറഞ്ഞു.

ALSO READ : Aadujeevitham: ആ പ്രയത്നം വെറുതെ ആയില്ല; ഈ നേട്ടം യഥാർത്ഥ നജീബിനും സ്വന്തം, പുരസ്കാര തിളക്കത്തിൽ ആടുജീവിതം

ആടുജീവിതം നേടിയ അവാർഡുകൾ

  1. മികച്ച നടൻ- പൃഥ്വിരാജ്
  2. മികച്ച സംവിധായകൻ – ബ്ലെസി
  3. ഛായാഗ്രഹണം – സുനിൽ കെ എസ് (ആടുജീവിതം)
  4. മികച്ച തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) – ബ്ലെസി (ആടുജീവിതം)
  5. മികച്ച ശബ്‌ദമിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
  6. ജനപ്രിയ ചിത്രം – ആടുജീവിതം
  7. മേക്ക്അപ്പ്- രഞ്ജിത്ത് അമ്പാടി
  8. പ്രത്യേക ജൂറി പരാമർശം – കെ ആർ ഗോകുൽ

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഒറ്റനോട്ടത്തിൽ

കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾ 2024
മികച്ച ചിത്രം – കാതൽ ദി കോർ (ജിയോ ബേബി)
മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)
മികച്ച രണ്ടാമത്തെ ചിത്രം- ഇരട്ട (രോഹിത് എം ജി കൃഷ്ണൻ)
മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്) , ബീന ആർ ചന്ദ്രൻ (തടവ്)
മികച്ച സ്വഭാവ നടി – ശ്രീഷ്മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)
മികച്ച സ്വഭാവ നടൻ – വിജയ രാഘവൻ (പൂക്കാലം)
ഛായാഗ്രഹണം – സുനിൽ കെ എസ് (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) – ബ്ലെസി (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)

മികച്ച ഗാനരചയിതാവ് – അൻവർ അലി (ചെന്താമര പൂവിൽ – കാതൽ)
മികച്ച പിന്നണി ഗായകൻ – വിദ്യാധരൻ മാസ്റ്റർ (പാതിരാണെന്നോർത്തൊരു കനവിൽ- ജനനം 1947 പ്രണയം തുടരുന്നു)
മികച്ച പിന്നണി ഗായിക – ആൻ ആമി (തിങ്കൾ പൂവിൻ – പാച്ചുവും അത്ഭുത വിളക്കും )
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) – മാത്യൂസ് പുളിക്കൽ (കാതൽ)
മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വര്ഗീസ് (ചാവേർ)
മികച്ച ശബ്‌ദമിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)

നവാഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)
ജനപ്രിയ ചിത്രം – ആടുജീവിതം

സ്പെഷ്യൽ ജൂറി അവാർഡുകൾ

നടൻമാർ- കെ ആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ)
ചിത്രം- ഗാനനചാരി

Related Stories
Dileep: ‘ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്, ആ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം; ക്ഷമ പറഞ്ഞതിന് കാരണം’: ആലപ്പി അഷ്റഫ്
Renu Sudhi: ‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി
Bigg Boss Contestant Maneesha KS: ‘ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മില്‍ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു’
Ahaana Krishna: ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ ഒഴിവാക്കിയതോ! കുടുംബസമേതം ദുബായിൽ! ചിത്രങ്ങൾ പങ്കിട്ട് അഹാന
BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ…
96 Movie Kadhale song story: പാട്ടിനിടയിലെ ആ ശബ്ദം പറയുന്നത് തിമിംഗലത്തിന്റെയും പക്ഷിയുടെയും വിരഹകഥ
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്