AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‘ഞാനും ഈ തലമുറയില്‍പ്പെട്ടതല്ലേ, എല്ലാവർക്കും നന്ദി’; മികച്ച നടനുള്ള പുരസ്കാര നേട്ടത്തിൽ പ്രതികരിച്ച് മമ്മൂട്ടി

Mammootty Best Actor Award: എല്ലാവർക്കും നന്ദിയറിയിച്ച താരം പുരസ്കാരം ലഭിച്ചവർക്ക് ആശംസയും നേർന്നു. കൊച്ചിയിലെ വീടിനു മുന്നിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേ​ഹം.

‘ഞാനും ഈ തലമുറയില്‍പ്പെട്ടതല്ലേ, എല്ലാവർക്കും നന്ദി’; മികച്ച നടനുള്ള പുരസ്കാര നേട്ടത്തിൽ പ്രതികരിച്ച് മമ്മൂട്ടി
Mammootty
sarika-kp
Sarika KP | Updated On: 04 Nov 2025 15:26 PM

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നേടി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്കാരം. ഇപ്പോഴിതാ പുരസ്കാര നേട്ടത്തിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. എല്ലാവർക്കും നന്ദിയറിയിച്ച താരം പുരസ്കാരം ലഭിച്ചവർക്ക് ആശംസയും നേർന്നു. കൊച്ചിയിലെ വീടിനു മുന്നിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേ​ഹം.

മമ്മൂട്ടിയുടെ വാക്കുകൾ: എല്ലാവർക്കും നന്ദി. എന്റെ കൂടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും ആശംസകൾ. ആസിഫിനും ടൊവിനോയ്ക്കും ആശംസകൾ. ഷംല ഹംസയ്ക്ക്, സിദ്ധാർഥ് ഭരതൻ, സൗബിനും എല്ലാവർക്കും അഭിനന്ദനങ്ങൾ.

അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ. അവാർഡ് കിട്ടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ, കിട്ടാത്തവർക്ക് അടുത്ത പ്രാവശ്യം കിട്ടും. കഥാപാത്രവും കഥയുമൊക്കെ വ്യത്യസ്തമാണ്. ഇതും ഒരു യാത്രയല്ലേ, കൂടെ നടക്കാൻ ഒത്തിരി പേരുണ്ടാകില്ലേ. ഇതൊരു മത്സരം എന്നൊന്നും പറയാൻ പറ്റില്ലെന്നാണ് മമ്മൂട്ടി പറയുന്നത്.

Also Read:ആ അവാർഡ് കൊടുമൺ പോറ്റിക്ക് സ്വന്തം;മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടൻ

മമ്മൂട്ടി നായകനായി എത്തുന്ന കളങ്കാവൽ വരികയല്ലേ, അടുത്ത വർഷവും തൂക്കുമോ എന്ന ചോ​ദ്യത്തിന്, തൂക്കാൻ ഇത് എന്താ കട്ടിയാണോ എന്നാണ് പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞത്. പുതുതലമുറയാണ് ഇത്തവണ അവാർഡ് മുഴുവൻ കൊണ്ടുപോയേക്കുന്നത് എന്ന ചോദ്യത്തോടും മമ്മൂട്ടി പ്രതികരിച്ചു. “ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ”- മമ്മൂട്ടി ചോദിച്ചു.

അതേസമയം ഇതുവരെ എട്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് മമ്മൂട്ടിക്ക് ലഭിച്ചത്. ഇതിൽ ഏഴ് തവണ മികച്ച നടനുള്ള പുരസ്കാരവും ഒരു തവണ പ്രത്യേക ജൂറി പുരസ്കാരവും ഉൾപ്പെടുന്നു. താരത്തിന്റെ പുരസ്കാര നേട്ടത്തിനു പിന്നാല ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകൾ അറിയിച്ച് രം​ഗത്തെത്തുന്നത്.“