AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rapper Vedan: വിദേശ പരിപാടികൾക്ക് അനുമതി: ബലാത്സംഗക്കേസിൽ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

Vedan Allowed to Travel Abroad: തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ മുൻകൂർ ജാമ്യത്തിലെ, രാജ്യം വിട്ടുപോകരുത് എന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Rapper Vedan: വിദേശ പരിപാടികൾക്ക് അനുമതി: ബലാത്സംഗക്കേസിൽ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്
Rapper Vedan Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 03 Nov 2025 17:13 PM

കൊച്ചി: റാപ്പറും ഗാനരചയിതാവുമായ വേടന് (ഹിരൺദാസ് മുരളി) ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള തടസ്സമാണ് ഹൈക്കോടതി നീക്കിയത്.

തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ മുൻകൂർ ജാമ്യത്തിലെ, രാജ്യം വിട്ടുപോകരുത് എന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ മാസം മുതൽ ഡിസംബർ വരെ ശ്രീലങ്ക, ദുബായ്, ഖത്തർ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്നായിരുന്നു വേടൻ്റെ ആവശ്യം.

Also read – വിവാദങ്ങൾക്കൊടുവിൽ അവാർഡ് നിറവ്, വേടൻ്റെ വിയർപ്പ് തുന്നിയിട്ട കുപ്പായം

എറണാകുളം സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥ കാരണം വേടന് കേരളത്തിന് പുറത്തുപോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പോലീസ് വേടനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

ഒരു വിദ്യാർഥിനിയെ അപമാനിച്ചെന്ന മറ്റൊരു കേസിൽ വേടന് നേരത്തെയും ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചിരുന്നു. അന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കിൽ അറിയിക്കണമെന്നുമായിരുന്നു നിർദ്ദേശം.

അതേസമയം, മലയാള ചലച്ചിത്ര സംഗീത ലോകത്ത് ശ്രദ്ധേയനായ വേടന് മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിനാണ് ഈ പുരസ്‌കാരം ലഭിച്ചത്.