Kingdom Movie: വിജയ് ദേവരകൊണ്ടയുടെ ‘കിങ്‌ഡം’ സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ്; പുതിയ പോസ്റ്റർ പുറത്ത്
Kingdom Movie Cleared By Censor Board: റിലീസിന് മുൻപ് തന്നെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളും ഇതിനകം വിറ്റുപോയതായാണ് റിപ്പോർട്ടുകൾ.

'കിംഗ്ഡം' പോസ്റ്റർ
വിജയ് ദേവരകൊണ്ടയെ നായകനാക്കി സംവിധായകൻ ഗൗതം ടിന്നനുരി സംവിധാനം ചെയ്യുന്ന ‘കിംഗ്ഡം’ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ്. ചിത്രത്തിന്റെ നിർമ്മാണ കമ്പനികളിൽ ഒന്നായ സിത്താര എന്റർടൈൻമെന്റ്സാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ, പുതിയ പോസ്റ്ററും അണിയറ പ്രവർത്തർക്കർ പുറത്തുവിട്ടിട്ടുണ്ട്. ജൂലൈ 31ന് ചിത്രം തീയേറ്ററുകളിൽ എത്തും.
സിനിമയുടെ സെൻസർ നടപടികൾ പൂർത്തിയായതോടെ വലിയൊരു കടമ്പയാണ് കടന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇപ്പോൾ താരങ്ങൾ. ഭാഗ്യശ്രീ ബോർസെ നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ സഹോദരനായി നടൻ സത്യദേവ് കഞ്ചരണ അഭിനയിക്കുന്നു. ഗൗതം തിന്നനൂരിയുടെ കഴിഞ്ഞ ചിത്രമായ ‘ജേഴ്‌സി’ വലിയ വിജയമായതിനാൽ പ്രേക്ഷർക്ക് ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെ കൂടുതലാണ്.
അണിയറ പ്രവർത്തകർ പങ്കുവെച്ച പോസ്റ്റ്:
The gun is loaded
And The rage is real 🔥BLAZING ALL GUNS with a U/A Certificate 💥💥
Let the rampage begin with the #KingdomTrailer today 🌋 #Kingdom #KingdomOnJuly31st @TheDeverakonda @anirudhofficial @gowtam19 @ActorSatyaDev #BhagyashriBorse @dopjomon #GirishGangadharan… pic.twitter.com/qTLheP8qMY
— Sithara Entertainments (@SitharaEnts) July 26, 2025
റിലീസിന് മുൻപ് തന്നെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളും ഇതിനകം വിറ്റുപോയതായാണ് റിപ്പോർട്ടുകൾ. 50 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വിറ്റുപോയതെന്നാണ് വിവരം. പോലീസ് ഓഫീസറായിട്ടായിരിക്കും ചിത്രത്തിൽ വിജയ് ദേവെരകൊണ്ട എത്തുക എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.
വിജയ് ദേവരകൊണ്ട ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ വെച്ച് തികച്ചും വ്യത്യസ്തമായ ഒരു റോളിലാണ് കിങ്‌ഡത്തിൽ എത്തുന്നത്. താരത്തിന്റെ കരിയറിലെ 12 -ാം ചിത്രമാണ് ഇത്. ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ ഗൗതം ടിന്നനുരി തന്നെയാണ്.
സിതാര എൻറർടെയ്ൻമെൻറ്സ്, ഫോർച്യൂൺ 4 സിനിമാസ് എന്നീ ബാനറുകളിൽ നാഗ വംശി എസും സായ് സൗജന്യയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളികളായ ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിൻറെ ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് നവീൻ നൂലിയാണ്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.