Kingdom Movie: അന്ന് വിമർശിച്ചവർ ഇന്ന് കയ്യടിക്കുമോ? വേറിട്ട വേഷത്തിൽ വിജയ് ദേവരകൊണ്ട; ‘കിങ്ഡം’ ട്രെയ്‌ലർ എത്തി

Kingdom Movie Trailer Out Now: ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ജൂലൈ 31ന് 'കിങ്ഡം' ലോകവ്യാപകമായി പ്രദർശനം ആരംഭിക്കും. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്.

Kingdom Movie: അന്ന് വിമർശിച്ചവർ ഇന്ന് കയ്യടിക്കുമോ? വേറിട്ട വേഷത്തിൽ വിജയ് ദേവരകൊണ്ട; കിങ്ഡം ട്രെയ്‌ലർ എത്തി

'കിങ്ഡം' പോസ്റ്റർ

Published: 

27 Jul 2025 | 07:08 AM

ബോക്സ്ഓഫീസ് ഹിറ്റ് ചിത്രമായ ‘ജേഴ്‌സി’ക്ക് ശേഷം ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ്ഡം’. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നു. ഒരു പക്കാ ആക്ഷൻ ത്രില്ലർ ചിത്രമാകും ‘കിങ്ഡം’ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന വിജയ് ദേവരകൊണ്ട ഒരു മിഷന്റെ ഭാഗമായി ഒരിടത്ത് എത്തിപ്പെടുത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന.

അനിരുദ്ധ് രവിചന്ദറിന്റെ ബിജിഎം തന്നെയാണ് ട്രെയ്‌ലറിന്റെ മറ്റൊരു ഹൈലൈറ്റ്. മലയാളി നടൻ വെങ്കിടേഷും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ജൂലൈ 31ന് ‘കിങ്ഡം’ ലോകവ്യാപകമായി പ്രദർശനം ആരംഭിക്കും. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്.

രണ്ട് ലുക്കിലാണ് വിജയ് ദേവരകൊണ്ട സിനിമയിൽ എത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തുടർ പരാചയങ്ങൾ നേരിട്ട വിജയ്ക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനമാണ് ലഭിക്കുന്നത്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിലൂടെ നടൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ.

ALSO READ: ഡയറി മിൽക്കിൻ്റെ പരസ്യത്തിലെ സുന്ദരി!: കിങ്ഡത്തിലെ നായിക ഭാ​ഗ്യശ്രീയെ കുറിച്ച് നിങ്ങൾക്ക് അറിയാത്തത്

വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സിതാര എൻറർടെയ്ൻ‍മെൻറ്സ്, ഫോർച്യൂൺ 4 സിനിമാസ് എന്നീ ബാനറുകളിൽ നാഗ വംശി എസും സായ് സൗജന്യയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളികളായ ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. നവീൻ നൂലിയാണ് എഡിറ്റിംഗ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം.

‘കിങ്ഡം’ സിനിമയുടെ ട്രെയ്‌ലർ

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Seson 8 : പണി കിട്ടി! സീസണിലെ ആദ്യ ജയിൽ ശിക്ഷ കടൽക്കൊമ്പനും ശ്രീലയക്കും
Maharaja Hostel OTT : അഖിൽ NRD നായകനായ ചിത്രം, മഹരാജ ഹോസ്റ്റൽ ഒടിടിയിൽ എത്തി
Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്