Renu Sudhi: ‘ഒന്നുമില്ലാത്ത സമയത്ത് തന്ന വീടാണ് അത്, ഞാന്‍ ഒരിക്കലും തള്ളിപ്പറയില്ല’; രേണുവിനെ തള്ളി കിച്ചു

Kichu Sudhi Responds to House Controversy: അങ്ങനെയൊരു വീട് തനിക്കു തന്നതിൽ സന്തോഷം മാത്രമേയുള്ളവെന്നും താനിതുവരെ ആ വീടിനെ കുറ്റം പറഞ്ഞിട്ടില്ലെന്നും കിച്ചു പറഞ്ഞു.

Renu Sudhi: ഒന്നുമില്ലാത്ത സമയത്ത് തന്ന വീടാണ് അത്, ഞാന്‍ ഒരിക്കലും തള്ളിപ്പറയില്ല; രേണുവിനെ തള്ളി കിച്ചു
Published: 

02 Jan 2026 | 05:35 PM

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെയാണ് ഭാര്യയായ രേണുവിനെ മലയാളികൾ അറിഞ്ഞുതുടങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ സജീവമായ രേണുവിനെ തേടി പലതരത്തിലുള്ള വിവാദങ്ങളും വിമർശനങ്ങളും എത്തിയിരുന്നു. എന്നാൽ ഇതിനൊന്നും ചെവികൊടുക്കാതെ മുന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്.

സുധിയുടെ മരണശേഷം അവരുടെ കുടുംബത്തിന് കെഎച്ച്ഡിഇസി എന്ന സംഘടന വീട് വെച്ച് നൽകിയിരുന്നു. സുധിയുടെ മക്കളായ കിച്ചുവിന്റേയും റിഥപ്പന്റേയും പേരിലായിരുന്നു വീട് വച്ച് നൽകിയത്. എന്നാൽ അടുത്തിടെ ഈ വീടിനെതിരെയും നിർമ്മിച്ചവർക്കെതിരെയും ​ഗുരുതര ആരോപണങ്ങളാണ് രേണുവും മാതാപിതാക്കളും ഉന്നയിച്ചത്.

പുതിയ വീട് വച്ച് ആറ് മാസം കഴിഞ്ഞതിന് പിന്നാലെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. മഴക്കാലത്ത് വീടിന് ചോർച്ചയുണ്ടായി എന്നും ചുമരിൽ നിന്നും സിമന്റും പെയ്ന്റും അടർന്ന് വീഴുന്നു എന്നും പറഞ്ഞാണ് രേണുവും പിതാവും രംഗത്തെത്തിയത്. ഇതിനു പിന്നാലെ ഫിറോസ് ഇതിനെതിരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതിനിടെയിൽ ഒരിക്കൽ പോലും വിവാ​ദങ്ങളിൽ പ്രതികരിച്ച സുധിയുടെ മൂത്ത മകൻ കിച്ചു രം​ഗത്ത് എത്തിയിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കിച്ചു.

Also Read:‘ലോക’യിൽ ചന്ദ്രയാവാൻ വിളിച്ചിരുന്നോ? തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

താൻ ഇതുവരെ വീട് വച്ച് തന്നവർക്കെതിരെയോ ഫിറോസിക്കയ്ക്കെതിരെയോ സംസാരിച്ചിട്ടില്ല. തന്റെ പേരിലുമാണ് ആ വീട് തന്നിരിക്കുന്നത്. ഫിറോസിക്കയുമായി താൻ സംസാരിക്കാറുണ്ടെന്നും തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ല. അങ്ങനെയൊരു വീട് തനിക്കു തന്നതിൽ സന്തോഷം മാത്രമേയുള്ളവെന്നും താനിതുവരെ ആ വീടിനെ കുറ്റം പറഞ്ഞിട്ടില്ലെന്നും കിച്ചു പറഞ്ഞു.

അങ്ങനെയൊരു വീട് തന്നത് തന്നെ അവരുടെ വലിയ മനസ്സുകൊണ്ടാണ്. താനൊരിക്കലും അവരെ തള്ളിപ്പറയില്ല. പിന്നീട് അത് മുന്നോട്ടു കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണെന്നും കിച്ചു പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് സുധിലയത്തില്‍ താമസിക്കാത്തത് എന്ന ചോദ്യത്തിനും കിച്ചു മറുപടി പറഞ്ഞു. തനിക്ക് ഏറ്റവും കംഫര്‍ട്ടായി നില്‍ക്കാന്‍ പറ്റുന്നത് കൊല്ലത്താണെന്നും പഠനവും മറ്റുമെല്ലാം അവിടെ തന്നെയാണെന്നും കിച്ചു പറഞ്ഞു.

Related Stories
Mohanlal: ‘എന്നെ ഞാനാക്കിയ, എന്റെ പ്രിയപ്പെട്ട അമ്മ…’; അമ്മയുടെ വിയോ​ഗത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
BTS: കാത്തിരിപ്പിന് വിരാമം, ബിടിഎസ് തിരിച്ചെത്തുന്നു; പുതിയ ആൽബം ഉടൻ
Randamoozham: രണ്ടാമൂഴത്തിൽ മോഹൻലാലില്ല, പകരം ഋഷഭ് ഷെട്ടി; നടൻ തന്നെ സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്
Parvathy Thiruvothu: ‘ലോക’യിൽ ചന്ദ്രയാവാൻ വിളിച്ചിരുന്നോ? തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്
Priyadarshan-Lissy: ‘ആദ്യമായാണ് ഒന്നിച്ചു വരുന്നത്, അതും എന്റെ മകൻ പുതിയൊരു ജീവിതം തുടങ്ങിയ ദിവസം’; ലിസി–പ്രിയൻ ഒത്തുചേരലിൽ സിബി മലയിൽ
Shah Rukh Khan: ‘ഷാരൂഖ് ഖാൻ്റെ നാക്കരിയുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം’; പ്രകോപന പ്രസ്താവനയുമായി ഹിന്ദു മഹാസഭ നേതാവ്
ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
കടുത്ത ചുമയും തടയാം, നാടൻ മാർഗങ്ങളുണ്ട്
തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കാമോ?
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി