5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Koottickal Jayachandran: പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

Koottickal Jayachandran Appeared in Police Station: തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ മറ്റുപല കാരണങ്ങളുമുണ്ടെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പോക്‌സോ കേസ് ദുരുപയോഗം ചെയ്തുകൊണ്ട് ഉണ്ടാക്കിയ കേസാണിതെന്നും നടന്‍ പറഞ്ഞു.

Koottickal Jayachandran: പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി
Koottickal JayachandranImage Credit source: Koottickal Jayachandran Facebook
shiji-mk
Shiji M K | Published: 30 Jan 2025 16:17 PM

കോഴിക്കോട്: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒൡവില്‍ പോയ ജയചന്ദ്രന്‍ ആറുമാസത്തിന് ശേഷമാണ് പോലീസിന് മുന്നിലെത്തിയത്. ഫെബ്രുവരി 28 വരെയാണ് ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി പറഞ്ഞത്.

തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ മറ്റുപല കാരണങ്ങളുമുണ്ടെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പോക്‌സോ കേസ് ദുരുപയോഗം ചെയ്തുകൊണ്ട് ഉണ്ടാക്കിയ കേസാണിതെന്നും നടന്‍ പറഞ്ഞു.

കേസില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കുകയും കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റുകയും ചെയ്തു. ജാമ്യഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതോടെ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചു.

കേസുമായി ബന്ധപ്പെട്ട് ജയചന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യ ഹരജി ആദ്യം കോഴിക്കോട് പോക്‌സോ കോടതി തള്ളിയിരുന്നു. ഇതോടെയാണ് നടന്‍ ഒളിവില്‍ പോയത്. കോഴിക്കോട് ജില്ലാ ചൈല്‍ഡജ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടനെതിരെ പോക്‌സോ കേസ് ചുമത്തിയത്.

Also Read: Koottickal Jayachandran: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ, പോക്സോ കേസിൽ ലുക്കൗട്ട് നോട്ടീസ്‌

നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് കസബ പോലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. 2024 ജൂണ്‍ എട്ടിനാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ജയചന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കോട്ടയം കൂട്ടിക്കല്‍ സ്വദേശിയാണ് ജയചന്ദ്രന്‍.