Krishna Kumar: ‘ഏഴര വർഷത്തെ ചികിത്സ, ഒന്ന് രണ്ട് കൊല്ലം ഹൻസിക ആശുപത്രിയിൽ തന്നെയായിരുന്നു’

Krishna Kumar Reveals Hansika Health Issue: അഹാനയും ഇഷാനിയും സിനിമ രം​ഗത്തേക്കും കടന്നുവന്നു. അധികം വൈകാതെ ഹൻസികയും വരുമെന്നാണ് അഭ്യൂഹങ്ങൾ.

Krishna Kumar: ഏഴര വർഷത്തെ ചികിത്സ, ഒന്ന് രണ്ട് കൊല്ലം ഹൻസിക ആശുപത്രിയിൽ തന്നെയായിരുന്നു

കൃഷ്ണകുമാർ, ഹൻസിക

Published: 

13 Mar 2026 | 09:48 AM

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയ വഴി കുടുംബത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും പ്രേക്ഷകർക്ക് പരിചിതമാണ്. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നീ നാല് മക്കൾക്കും തങ്ങളുടേതായ ആരാധക വൃന്ദമുണ്ട്. അഹാനയും ഇഷാനിയും സിനിമ രം​ഗത്തേക്കും കടന്നുവന്നു. അധികം വൈകാതെ ഹൻസികയും വരുമെന്നാണ് അഭ്യൂഹങ്ങൾ. ഇപ്പോഴിതാ, താരം ഹൻസികയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

കൃഷ്ണകുമാറിന്റെ ഇളയ മകളാണ് ഹൻസിക. കോളേജ് വിദ്യാർത്ഥിനിയായ ഹൻസികയുടെ ഡാൻസ് റീലുകളും വ്ലോ​ഗുകളും വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ ഹൻസികയ്ക്ക് ഉണ്ടായിരുന്ന ആരോ​ഗ്യപ്രശ്നത്തെ കുറിച്ചാണ് കൃഷ്ൺകുമാർ വെളിപ്പെടുത്തിയത്. വെറെെറ്റി മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ALSO READ: അശ്വിന്റെ കുടുംബത്തിനും ആ​ഗ്രഹമില്ലേ…ദിയക്കെതിരെ വിമർശനം, പ്രതികരിച്ച് താരം

‘ഹൻസിക വളരെ ഇമോഷണലാണ്. അവൾക്ക് ഒരു ഹെൽത്ത് ഇഷ്യു ഉണ്ടായിരുന്നു. ഏഴരക്കൊല്ലം ചികിത്സയിലായിരുന്നു. ഒന്ന് രണ്ട് കൊല്ലം ആശുപത്രിയിൽ തന്നെയായിരുന്നു. അന്നൊക്കെ അവളുമായി എല്ലാവരും വളരെ അറ്റാച്ച്ഡായിരുന്നു. അവൾക്കെന്തെങ്കിലും പ്രശ്നം വരുമ്പോഴേക്കും അമ്മു കരയും.

അവരാണ് കൊണ്ട് നടക്കുന്നത്. ഹൻസികയെ ചുറ്റിപ്പറ്റിയായിരുന്നു വീട് പോയ്ക്കൊണ്ടിരുന്നത്. വീട്ടിൽ എന്തെങ്കിലും അശാന്തിയുണ്ടെങ്കിൽ സമാധാനം ഉണ്ടാക്കാൻ ഹൻസിക വിചാരിച്ചാൽ പത്ത് മിനുട്ട് കൊണ്ട് പറ്റും’ എന്നും കൃഷ്ണകുമാർ പറഞ്ഞു. കൂടാതെ, അഹാനയും ഇഷാനിയുമാണ് ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മക്കളെന്നും വീടിന്റെ സന്തോഷമെന്നത് ദിയയാണെന്നും അദ്ദേഹം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട