KS Chithra: ‘പാട്ട് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം അവയോടാണ്’; കെ എസ് ചിത്ര
KS Chithra: ഇപ്പോഴിതാ, തന്റെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. പാട്ട് കഴിഞ്ഞാൽ സിനിമ കാണാനാണ് ഇഷ്ടം. എന്നാൽ കത്തിക്കുത്ത് ഒക്കെയുള്ള സിനിമകളോട് താൽപര്യമില്ലെന്ന് താരം പറയുന്നു.
മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി ഒട്ടേറെ ഭാഷകളിൽ ചിത്ര പാടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൻ, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ തുടങ്ങി ഒട്ടേറെ ബഹുമതികളാണ് ചിത്ര സ്വന്തമാക്കിയിട്ടുള്ളത്.
ഇപ്പോഴിതാ, തന്റെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. പാട്ട് കഴിഞ്ഞാൽ സിനിമ കാണാനാണ് ഇഷ്ടം. എന്നാൽ കത്തിക്കുത്ത് ഒക്കെയുള്ള സിനിമകളോട് താൽപര്യമില്ലെന്ന് താരം പറയുന്നു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെഎസ് ചിത്ര.
‘എനിക്ക് സിനിമ കാണാൻ ഇഷ്ടമാണ്. ഫീൽ ഗുഡ് മീവീസ് ആണ് ഇഷ്ടം, ഹൊററും ഇഷ്ടമാണ്. എന്നാൽ രക്തവും കത്തിക്കുത്തും കാണിക്കുന്ന സിനിമകളോട് താൽപര്യമില്ല. അത്തരത്തിലുള്ള സീനുകളൊന്നും ഇഷ്ടമല്ല. കൂടാതെ പാരാനോർമലായിട്ടുള്ള ചിത്രങ്ങളും പ്രേതപ്പടങ്ങളും ഇഷ്ടമാണ്.
ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. എന്നാൽ പാചകത്തിൽ നിന്നും മാറി നിൽക്കും. മസാലയുടെ മണം മൂക്കിന് പ്രശ്നമുണ്ടാക്കുന്നതാണ് അതിന് കാരണം. മൂക്കടപ്പും ജലദോഷവും വന്നുപെട്ടാൽ റെക്കോർഡിങ്ങും ഷോകളുമെല്ലാം അവതാളത്തിലാകും. സ്റ്റേജ് ഷോകൾക്കായി പോകുമ്പോൾ സമയം കിട്ടുമ്പോഴെല്ലാം അടുത്തുള്ള സ്ഥലങ്ങളും കാണാൻ പോകും’, കെഎസ് ചിത്ര പറഞ്ഞു.