Lal Jose: ആ പാട്ട് നഷ്ടകാമുകന്മാരുടെ ഒരു നാഷണൽ ആന്തമായി മാറി – പ്രണയത്തെപ്പറ്റി ലാൽജോസ്

Lal Jose About Azhalinte Azhangalil song: "നമുക്ക് ആശ്വാസം തന്നവർ നമ്മളെ വിട്ടുപോകുമ്പോൾ ഉണ്ടാകുന്ന വേദനയുണ്ടല്ലോ, അത് എല്ലാവർക്കും മനസ്സിലാകും. ആ വികാരമാണ് എന്റെ സിനിമകളിലും പ്രതിഫലിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Lal Jose: ആ പാട്ട് നഷ്ടകാമുകന്മാരുടെ ഒരു നാഷണൽ ആന്തമായി മാറി - പ്രണയത്തെപ്പറ്റി ലാൽജോസ്

ലാൽ ജോസ്

Updated On: 

24 Dec 2025 | 06:16 PM

മലയാള സിനിമയിലെ പ്രിയ സംവിധായകൻ ലാൽ ജോസ് തന്റെ സിനിമകളെക്കുറിച്ചും വ്യക്തിപരമായ പ്രണയ കാഴ്ചപ്പാടുകളെക്കുറിച്ചും പങ്കുവെച്ച രസകരമായ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയിലെ ഗാനങ്ങൾ എങ്ങനെയാണ് ഇന്നും മലയാളികളുടെ പ്രിയപ്പെട്ടതായി തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയിലെ ഗാനങ്ങൾ വിരഹ വേദന അനുഭവിക്കുന്നവരുടെ ഒരു ദേശീയ ഗാനമായി മാറിയെന്നാണ് ലാൽ ജോസ് പറയുന്നത്. ആ സിനിമയിലെ പാട്ടുകൾ ഇത്രയധികം ശ്രദ്ധിക്കപ്പെടാൻ കാരണം അവ നൽകുന്ന വൈകാരികമായ ആഴമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Also Read: Aju Varghese: കേരള ക്രൈം ഫയൽസിൻറെ തിരക്കിനിടയിൽ അത് ചെയ്യാൻ കഴിഞ്ഞില്ല… അന്നു നിവിൻ പറഞ്ഞതു കേട്ടിരുന്നെങ്കിൽ…. അജു വർ​ഗീസ്

ഒരു സിനിമ വിജയിക്കുമോ എന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. തമാശയായി അദ്ദേഹം കൂട്ടിച്ചേർത്തു, “തിയേറ്ററിലുള്ള നൂറ് പേർക്ക് വയറുവേദന ഉണ്ടെങ്കിൽപ്പോലും ഒരു നല്ല കോമഡി സിനിമയുടെ വിധി മാറിയേക്കാം.” സിനിമ ചെയ്യുമ്പോൾ ലോകം മുഴുവൻ ഇഷ്ടപ്പെടണമെന്നതിനേക്കാൾ തനിക്ക് ഇഷ്ടപ്പെടണം എന്നതിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്.

പ്രണയം പ്രകൃതിയുടെ ഒരു ‘തട്ടിപ്പ്’

 

പ്രണയത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് ലാൽ ജോസ് പങ്കുവെക്കുന്നത്. പ്രകൃതിയുടെ നിലനിൽപ്പിന് ആവശ്യമായ പുനരുൽപ്പാദനത്തിനായി പ്രകൃതി നമ്മളെ കബളിപ്പിക്കുന്ന ഒരു വികാരമാണ് പ്രണയമെന്ന് അദ്ദേഹം പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വേദന നൽകുന്നതും എന്നാൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും നഷ്ടപ്രണയമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വിരഹം എന്നത് കേവലം പ്രണയിനികൾക്കിടയിൽ മാത്രമല്ല, പ്രിയപ്പെട്ടവർ വിട്ടുപോകുമ്പോഴെല്ലാം ഉണ്ടാകുന്ന സാർവ്വത്രികമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം കൗമാരകാലത്തെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. “അന്ന് ഒരു പെൺകുട്ടിയും എന്നെ പ്രേമിച്ചിട്ടില്ല, പക്ഷേ എനിക്ക് ഒരുപാട് പേരോട് പ്രണയം ഉണ്ടായിരുന്നു” എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് ഓർക്കുന്നു. “നമുക്ക് ആശ്വാസം തന്നവർ നമ്മളെ വിട്ടുപോകുമ്പോൾ ഉണ്ടാകുന്ന വേദനയുണ്ടല്ലോ, അത് എല്ലാവർക്കും മനസ്സിലാകും. ആ വികാരമാണ് എന്റെ സിനിമകളിലും പ്രതിഫലിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേ​ഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 

Related Stories
Anuraj Manohar: ‘നരിവേട്ട ലാഭകരമായ സിനിമ’; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കടയ്ക്കൽ കത്തിവെക്കുന്നുവെന്ന് അനുരാജ് മനോഹർ
Nivin Pauly: ‘നന്മയുടെ ഒരു കണികപോലുമില്ലാത്ത വില്ലൻ’; ‘ബെൻസി’ലെ കഥാപാത്രം വളരെ ആഗ്രഹിച്ചു ചെയ്തതെന്ന് നിവിൻ പോളി
Aju Varghese: കേരള ക്രൈം ഫയല്‍സിന്‍റെ തിരക്കിനിടയില്‍ അത് ചെയ്യാന്‍ കഴിഞ്ഞില്ല… അന്നു നിവിൻ പറഞ്ഞതു കേട്ടിരുന്നെങ്കിൽ…. അജു വർ​ഗീസ്
Anoop sathyan about Sreenivasan: ബ്ലഡ് എടുക്കാൻ വന്ന നേഴ്സിനെ കല്യാണം ആലോചിച്ചത് മുതൽ വിയോഗവാർത്തയുടെ വേദന വരെ… ശ്രീനിവാസന്റെ ഓർമ്മയിൽ അനൂപ് സത്യൻ
Sreenivasan Movie Actress Shyama: ശ്രീനിവാസന്റെ ഭാര്യ, മമ്മൂട്ടിയുടെ കാമുകി; വിവാഹത്തോടെ സിനിമയോടും ലോകത്തോടും വിടപറഞ്ഞ നടി ശ്യാമ
Actor Vinayakan ‘ആട് 3’ ചിത്രീകരണത്തിനിടെ പരിക്ക്; നടൻ വിനായകൻ ആശുപത്രിയിൽ
ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ
വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ