Law And Order OTT : മമ്മൂട്ടി വീണ്ടും കാരിക്കാമുറി ഷൺമുഖനായി അവതരിച്ച ലോ ആൻഡ് ഓർഡർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

L&O Law And Order Malayalam Movie OTT Release And Platform Updates : പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് ലോ ആൻഡ് ഓർഡർ. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി കാമിയോ വേഷത്തിലാണ് എത്തുന്നത്. ഈ കഴിഞ്ഞ സെപ്റ്റംബറിലാണ് ചിത്രം തിയറ്ററിൽ എത്തിയത്.

Law And Order OTT : മമ്മൂട്ടി വീണ്ടും കാരിക്കാമുറി ഷൺമുഖനായി അവതരിച്ച ലോ ആൻഡ് ഓർഡർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Law And Order Ott

Published: 

16 Nov 2026 | 11:10 PM

മമ്മൂട്ടി തൻ്റെ ഐക്കോണിക് കഥാപാത്രമായ കാരിക്കാമുറി ഷൺമുഖനായി വീണ്ടും അവതരിച്ച രഞ്ജിത് ചിത്രം ലോ ആൻഡ് ഓർഡർ ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ഈ കഴിഞ്ഞ സെപ്റ്റംബറിലാണ് തിയറ്ററിൽ എത്തിയത്. പറയത്തക്ക പ്രകടനം ബോക്സ്ഓഫീസിൽ പ്രകടമാക്കാതെ വന്നതോടെ ചിത്രം റിലീസായി ഒരാഴ്ച പിന്നിടും മുമ്പെ തിയറ്ററുകൾ വിട്ടു. അതേ തുടർന്ന് പലർക്കും മമ്മൂട്ടി കാരിക്കാമുറി ഷൺമുഖനായി വീണ്ടും എത്തിയത് കാണാനുള്ള അവസരം നഷ്ടമായി. ആ ആശങ്കകൾക്കെല്ലാം വിരാമം ഇട്ടുകൊണ്ട് ചിത്രം ഇതാ ഒടിടി റിലീസിനായി തയ്യാറെക്കുകയാണ്.

ലോ ആൻഡ് ഓർഡർ ഒടിടി

മനോരമ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ മാനോരമ മാക്സാണ് ലോ ആൻഡ് ഓർഡർ സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഈ മാസം തന്നെ മനോരമ മാക്സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇക്കാര്യം മനോരമ മാക്സോ ലോ ആൻഡ് ഓർഡർ സിനിമയുടെ അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ALSO READ : Melcow Pondicherry OTT : ശരിക്കും? മെൽക്കൗ പോണ്ടിച്ചേരി ഒടിടി അവകാശം; തിയറ്റർ റിലീസിന് മുന്നെ വിറ്റു പോയി

ലോ ആൻഡ് ഓർഡർ സിനിമ

സത്യം സിനിമാസിൻ്റെയും മൂവി ക്ഷേത്രയുടെയും ബാനറിൽ പ്രമേചന്ദ്രൻ എജിയും മഹാസുബൈറും ചേർന്നാണ് ലോ ആൻഡ് ഓർഡർ ചിത്രം നിർമിച്ചത്. രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന് രചന നിർവഹിച്ചത് ഉദയകൃഷ്ണയാണ്. രഞ്ജിത്ത് തന്നെ മലയാളത്തിന് സമ്മാനിച്ച മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ചെങ്കിലും അത് പാളി പോയ സ്ഥിതിയായിരുന്നു. ചിത്രം ബോക്സ്ഓഫീസിൽ അമ്പെ പരാജയമായ ചിത്രം ഏറെ നിരുപക വിമർശനത്തിന് പാത്രമാകുകയും ചെയ്തു.

മമ്മൂട്ടിക്കും പ്രകാശ് വർമയ്ക്കും പുറമെ അഭിരാമി, ശങ്കർ രാമകൃഷ്ണൻ, ജോയി മാത്യു, സുരേഷ് കൃഷ്ണ, വി കെ പ്രകാശ്, ബോബി കുര്യൻ, ഭീമൻ രഘു, ദേവൻ, ജോണി ആൻ്റണി തുടങ്ങി നിരവധി പേരാണ് ലോ ആൻഡ് ഓർഡറിൽ അണിനിരന്നിട്ടുള്ളത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോയി ഡാനിയേൽ ആണ് സംഗീതം നൽകിയത്. ബിജി ബാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രാഹകൻ. മനോജ് കണ്ണോത്താണ് എഡിറ്റർ.

Loading...
Unable to load recommendations.
Follow Us
Related Stories
Mammootty: “ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ അഭിനയിക്കാവുന്ന അവസ്ഥയിലായിരുന്നില്ല”; ‘ഓം’ സിനിമാ ചിത്രീകരണത്തെ കുറിച്ച് മമ്മൂട്ടി
Melcow Pondicherry OTT : ശരിക്കും? മെൽക്കൗ പോണ്ടിച്ചേരി ഒടിടി അവകാശം; തിയറ്റർ റിലീസിന് മുന്നെ വിറ്റു പോയി
Sreenivasan: വെർജിനിറ്റി ശ്രീനിവാസന് ഭയങ്കര പ്രശ്നമായി! ആ മമ്മൂട്ടി സിനിമയുടെ കഥമാറ്റാൻ പോലും ചിന്തിച്ചു; കമൽ
Sai Pallavi: അമരനിലെ മലയാളം; ‘തമിഴ് സിനിമയാണ്, ബ്രോക്കൺ മലയാളം മതി എന്ന് സംവിധായകൻ പറഞ്ഞു’; വിവാദങ്ങൾക്ക് മറുപടിയുമായി സായ് പല്ലവി
Mammootty – Dhanush: തന്റെ മകന്റെ പേരിനു പിന്നിൽ ആ മമ്മൂട്ടി ചിത്രം; അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ഇതാണ്! മനസ്സ് തുറന്ന് ധനുഷ്
Ramayana Box Office Collection: റെക്കോർഡുകൾ കടപുഴക്കി ‘രാമായണ’; 11 ദിവസംകൊണ്ട് വാരിക്കൂട്ടിയത് 1,384 കോടി!
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?