S Janaki: അമരമായി ആ ശബ്ദവിസ്മയം! ജാനകിയമ്മയ്ക്ക് വിട
S. Janaki Passes Away: വിഖ്യാത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൈസൂര്‍: വിഖ്യാത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
മൈസൂര്‍: വിഖ്യാത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൈസൂര്‍: വിഖ്യാത പിന്നണി ഗായിക എസ് ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംഗീതലോകം ‘ദക്ഷിണേന്ത്യയിലെ വാനമ്പാടി’ എന്ന് വാഴ്ത്തിയ എസ് ജാനകി, മലയാളികള്‍ക്ക് ജാനകിയമ്മയായിരുന്നു. ഏതാനും മാസം മുമ്പാണ് ജാനകിയമ്മയുടെ മകന്‍ മുരളി കൃഷ്ണ ഹൃദയാഘാതം മൂലം മരിച്ചത്. ജനുവരിയില്‍ ഹൃദയാഘാതം മൂലമായിരുന്നു മുരളിയുടെ അന്ത്യം. ഏക മകന്റെ വേര്‍പാട് ജാനകിയമ്മയെ ഏറെ തളര്‍ത്തിയിരുന്നു. മകന്‍ പോയി മാസങ്ങള്‍ക്ക് പിന്നാലെ ജാനകിയമ്മയും യാത്രയായി.
അരനൂറ്റാണ്ടുകാലം ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച സിസ്തല ശ്രീരാമമൂർത്തി ജാനകി എന്ന എസ് ജാനകിയുടെ വിയോഗം സംഗീതപ്രേമികള്‍ക്ക് തീരാനഷ്ടമാണ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ 1938 ഏപ്രില്‍ 23-നായിരുന്നു ജനനം.
സംഗീതലോകത്തിലേക്ക്
കുട്ടിക്കാലം മുതല്‍ ജാനകി സംഗീതത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പത്താം വയസില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്ത്രിയ സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു. അമ്മാവന്‍ ഡോ. ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം മദ്രാസിലേക്ക് താമസം മാറിയത് വഴിത്തിരിവായി.
1956-ല്‍ ആകാശവാണി ദേശീയ തലത്തില്‍ നടത്തിയ ലളിതഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചതോടെ ആദ്യമായി ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഡോ. ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം എവിഎം സ്റ്റുഡിയോയില്‍ സ്റ്റാഫ് ഗായിക തസ്തികയിലേക്ക് ജാനകി അപേക്ഷിച്ചു. ആലാപനം ഇഷ്ടപ്പെട്ട സംഗീതസംവിധായകരായ ആര്‍ സുന്ദര്‍ശനം, ഗോവിന്ദം എന്നിവര്‍ ജാനകിയമ്മയെ സ്റ്റാഫ് ഗായികയായി നിയമിച്ചു.
1957-ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെ 19-ാം വയസ്സിൽ പിന്നണി ഗായികയായി ജാനകിയമ്മ തുടക്കം കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള ഉൾപ്പെടെ ഇരുപതോളം ഇന്ത്യൻ-വിദേശ ഭാഷകളിലായി 40,000-ലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ഭാഷ ഏതായാലും അതിന്റെ ഉച്ചാരണ ശുദ്ധിയും ഭാവവും ചോർന്നുപോകാതെ പാടാനുള്ള കഴിവായിരുന്നു ജാനകിയമ്മയുടെ മുഖമുദ്ര. മലയാള സിനിമയിൽ പി. ലീലയും പി. സുശീലയും തിളങ്ങിനിൽക്കുന്ന കാലത്താണ് ജാനകിയമ്മയുടെ വരവ്.
സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് അവരെ മലയാളത്തിലേക്ക് പ്രധാനമായും ഉയർത്തിക്കൊണ്ടുവന്നത്. കുട്ടികളുടെ സ്വരത്തിൽ പാടാനുള്ള കഴിവും ശ്രദ്ധിക്കപ്പെട്ടു. എം.എസ്. ബാബുരാജ്, ജി. ദേവരാജൻ, ദക്ഷിണാമൂർത്തി, രാഘവൻ മാസ്റ്റർ തുടങ്ങിയ മഹാരഥന്മാരായ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് ജാനകിയമ്മ നൽകിയ ജീവൻ മലയാളി സംഗീതപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല.
19570ല്‍ മിന്നുന്നതെല്ലാം പൊന്നല്ല എന്ന സിനിമയിലെ ‘ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍’ എന്ന പാട്ടാണ് ജാനകിയമ്മ മലയാളത്തില്‍ ആദ്യം ആലപിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണയാണ് തേടിയെത്തിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം 14 തവണ ലഭിച്ചു. 2013-ൽ രാജ്യം പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചെങ്കിലും പുരസ്കാരം നിരസിച്ചു. 2017-ഓടെ സിനിമാ ആലാപന രംഗത്തുനിന്നും പൊതുവേദികളിൽ നിന്നും വിരമിച്ചു. പരേതനായ വി. രാമപ്രസാദ് ആണ് ഭര്‍ത്താവ്.
English Summary
Legendary playback singer S. Janaki passed away in Mysuru. She died due to age-related illnesses at Apollo Hospital. The iconic singer was deeply loved by fans across Kerala. Her tragic demise comes months after losing her only son.