K J Yesudas Birthday: ഏഴു സ്വരങ്ങൾ, ഒരു നാമം: ഗാന​ഗന്ധർവന് ഇന്ന് 86-ാം ജന്മദിനം

K J Yesudas Birthday: ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിക്കുന്ന അതുല്യപ്രതിഭയ്ക്ക്...

K J Yesudas Birthday: ഏഴു സ്വരങ്ങൾ, ഒരു നാമം: ഗാന​ഗന്ധർവന് ഇന്ന് 86-ാം ജന്മദിനം

Yesudas (1)

Published: 

10 Jan 2026 | 08:43 AM

മലയാളികളുടെ സ്വരമാധുര്യത്തിന് ഇന്ന് 86ാം പിറന്നാള്‍. ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഇന്ന് ജന്മദിനം. ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിക്കുന്ന അതുല്യപ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുകയാണ് ആരാധകർ. 1940 ജനുവരി പത്തിന് ഫോർട്ട് കൊച്ചിയിലെ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായാണ് യേശുദാസിന്റെ ജനനം. സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് പിതാവായ അഗസ്റ്റിൻ ജോസഫിൽ നിന്നാണ്.

ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പരാജയപ്പെട്ടതും നിലവാരമില്ലെന്ന് കാരണം ചൂണ്ടക്കാട്ടി ചില സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കപ്പെടുകയും ചെയ്ത ചരിത്രമുള്ള ഈ ഗായകൻ പിന്നീട് ഇന്ത്യൻ സിനിമയെ തന്നെ അമ്പരപ്പിക്കുന്ന വിധത്തിലാണ് വളർന്നുവന്നത്. 1961 നവംബർ 14ന് ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ വച്ചാണ് യേശുദാസിന്റെ ശബ്ദത്തിൽ ആദ്യമായി ഒരു ഗാനം എത്തുന്നത്.

കാൽപ്പാടുകൾ എന്ന സിനിമയ്ക്ക് വേണ്ടി എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ ശ്രീനാരായണ ഗുരുവിന്റെ വരികൾക്കാണ് യേശുദാസ് ആദ്യമായി ശബ്ദം നൽകിയത്. അന്ന് അവിടെ വെച്ചാണ് സിനിമാലോകത്തേക്കുള്ള യേശുദാസിന്റെ കാൽവെപ്പ്. “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന ആ വരികൾ അദ്ദേഹത്തിന്റെ ജീവിതദർശനമായി തന്നെ പിന്നീട് മാറി.

കനത്ത ജലദോഷത്തിനെ തുടർന്ന് ആ സിനിമയിലെ മറ്റ് പാട്ടുകൾ പാടാൻ കഴിഞ്ഞില്ലെങ്കിലും ആ നാല് വരി ശ്ലോകം അദ്ദേഹത്തെ ചരിത്രത്തിന്റെ ഏടുകളിൽ കുറിച്ചിട്ടു.തുടർന്ന് ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ് തുടങ്ങിയ മഹാരഥന്മാരുടെ സംഗീതത്തിൽ അദ്ദേഹം പാടിയ പാട്ടുകൾ മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവർണ്ണകാലത്തിന് സാക്ഷ്യം വഹിച്ചു. മലയാളത്തിന് മാത്രമല്ല യേശുദാസിന്റെ സ്വരമാധുര്യം ആസ്വദിക്കാൻ സാധിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലായി അര ലക്ഷത്തിലധികം ഗാനങ്ങൾ ആണ് അദ്ദേഹം ഇതിനോടകം ആരംഭിച്ചത്.

എട്ട് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും മുപ്പതിലധികം തവണ വിവിധ സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചു.

Follow Us
Related Stories
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു