“ഞാൻ പ്രൊഡ്യൂസ് ചെയ്യാം, അല്ലെങ്കിൽ അഭിനയിക്കില്ല!”: രാഹുൽ സദാശിവൻ്റെ ‘ഒടിയൻ’ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജിൻ്റെ വെളിപ്പെടുത്തൽ

Prithviraj Reveals the Story Behind Dharma Productions Joining Malayalam Film 'Odiyan': മറ്റാരെങ്കിലുമായിരുന്നെങ്കിൽ താൻ ആ നിർബന്ധത്തിൽ തന്നെ ഉറച്ചുനിൽക്കുമായിരുന്നു എന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു. എന്നാൽ ധർമ്മ പ്രൊഡക്ഷൻസിൻ്റെ അമരക്കാരനായ കരൺ ജോഹറുമായി തനിക്ക് അത്രയേറെ അടുത്ത സൗഹൃദമാണുള്ളത് എന്ന് പൃഥ്വിരാജ് തുറന്നുപറഞ്ഞു

ഞാൻ പ്രൊഡ്യൂസ് ചെയ്യാം, അല്ലെങ്കിൽ അഭിനയിക്കില്ല!: രാഹുൽ സദാശിവൻ്റെ ഒടിയൻ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജിൻ്റെ വെളിപ്പെടുത്തൽ

പ്രിഥ്വിരാജ് സുകുമാരൻ

Published: 

25 Jun 2026 | 01:03 PM

‘ഭൂതകാലം’, ‘ഭ്രമയുഗം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, സംവിധായകൻ രാഹുൽ സദാശിവനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ‘ഒടിയൻ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. ‘ഒടിയൻ’ എന്ന കേരളത്തിലെ മിത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപനം മുതൽക്കേ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഈ സിനിമയുടെ കഥ കേട്ട സമയത്ത് നടന്ന തികച്ചും അപ്രതീക്ഷിതവും രസകരവുമായ ഒരു സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ‘’ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’ യുട്യൂബ് ചാനലിൽ പ്രശസ്ത ചലച്ചിത്ര നിരൂപക അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഒടിയൻ്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

“കഥ കേട്ടതും ഞാൻ ഒരു നിബന്ധന വെച്ചു”

ഒടിയൻ്റെ കഥ കേട്ടയുടൻ ഒരു നിർമ്മാതാവ് കൂടിയായ പൃഥ്വിരാജ് സംവിധായകന് മുന്നിൽ ഒരു കടുത്ത നിബന്ധന വെച്ചു “ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ എന്നെ അനുവദിച്ചാൽ മാത്രമേ ഞാൻ ഇതിൽ അഭിനയിക്കൂ എന്ന് ഞാൻ രാഹുലിനോട് പറഞ്ഞു.എന്നാൽ ഇതിന് രാഹുൽ നൽകിയ മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു.”
“താങ്കൾ ഈ സിനിമ നിർമ്മിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമേയുള്ളൂ, പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്. ബോളിവുഡിലെ ‘ധർമ്മ പ്രൊഡക്ഷൻസുമായി’ ഇതിനോടകം ഒരു ധാരണയിൽ എത്തിക്കഴിഞ്ഞു,” എന്നായിരുന്നു രാഹുലിൻ്റെ മറുപടി.

മറ്റാരെങ്കിലുമായിരുന്നെങ്കിൽ താൻ ആ നിർബന്ധത്തിൽ തന്നെ ഉറച്ചുനിൽക്കുമായിരുന്നു എന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു. എന്നാൽ ധർമ്മ പ്രൊഡക്ഷൻസിൻ്റെ അമരക്കാരനായ കരൺ ജോഹറുമായി തനിക്ക് അത്രയേറെ അടുത്ത സൗഹൃദമാണുള്ളത് എന്ന് പൃഥ്വിരാജ് തുറന്നുപറഞ്ഞു.

“ധർമ്മ പ്രൊഡക്ഷൻസ് ആയതുകൊണ്ട് മാത്രം ഞാൻ എതിർപ്പൊന്നും പറയുന്നില്ല. പക്ഷേ സിനിമ ചെയ്യുന്നതിൽ അവർ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് പറയുകയാണെങ്കിൽ പ്രിഥ്വിരജ് പ്രൊഡക്ഷൻസ് ഈ സിനിമ നിർമ്മിക്കാൻ തയ്യാറാണ്. എന്ന് രാഹുലിനോട് പറഞ്ഞൂ” രാഹുൽ അത് സമ്മതിച്ചെങ്കിലും കഥ അവിടെയും തീർന്നില്ല എന്ന് പ്രിഥ്വിരാജ് പറയുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൃഥ്വിരാജിനെ തേടി കരൺ ജോഹറിൻ്റെ ഫോൺ കോളെയെത്തി. “ഈ സിനിമ ചെയ്യുന്നതിൽ ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാവുക” എന്ന് കരൺ തമാശയോടെ ചോദിച്ചു എന്നും, “നമ്മൾ ഒരുമിച്ച് ഈ സിനിമ ചെയ്യുന്നു” എന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞതായും പൃഥ്വിരാജ് ചിരിയോടെ ഓർത്തെടുത്തു.

Also Read: Ansiba Hassan: അമ്മയുടെ അത്രയും ആസ്തിയുള്ള ഒരു സംഘടന ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇല്ല, കുത്തിത്തിരുപ്പുണ്ടാക്കി അതിനെ നശിപ്പിക്കരുത്; നടന്നതെല്ലാം വിവരിച്ച് അൻസിബ ഹസ്സൻ

“കരൺ ജോഹറിനെ മലയാളത്തിലേക്ക് ഇൻട്രോഡ്യൂസ് ചെയ്യുന്നത് ഞാൻ!”

ധർമ്മ പ്രൊഡക്ഷൻസിൻ്റെ ആദ്യ മലയാള ചിത്രമാവുകയാണ് ഒടിയൻ. കരൺ ജോഹറുമായുള്ള തൻ്റെ സൗഹൃദ സംഭാഷണങ്ങളെക്കുറിച്ച് പൃഥ്വിരാജ് അഭിമുഖത്തിൽ വെളിപ്പെടുത്തി. “നിങ്ങളെ ഞാൻ മലയാള സിനിമയിലേക്ക് ഇൻട്രോഡ്യൂസ് ചെയ്യുമെന്ന് ഞാൻ കരണിനോട് എപ്പോഴും തമാശയായി പറയുമായിരുന്നു. ഒടിയൻ എന്ന പ്രൊജക്ട് ഇല്ലായിരുന്നെങ്കിൽ അത് ഒരിക്കലും സംഭവിക്കില്ല എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, അത് എൻ്റെ സിനിമയിലൂടെ സംഭവിന്നതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്.”

ധർമ്മ പ്രൊഡക്ഷൻസിനൊപ്പം മുൻപും സഹ നിർമ്മാതാവായും അഭിനേതാവായും താൻ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവർ സിനിമയെയും അഭിനേതാക്കളെയും കാണുന്ന രീതി തനിക്ക് ഏറെ ഇഷ്ടമാണെന്നും അവർ ഈ പ്രോജക്റ്റിൻ്റെ ഭാഗമായതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഒട്ടനവധി പ്രൊഡക്ഷൻ കമ്പനികൾ മലയാള സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നും, അവരെ എല്ലാവരെയും മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രിഥ്വിരാജ് പറഞ്ഞു.

English Summary

Prithviraj Sukumaran recently shared a fascinating story about Rahul Sadasivan’s upcoming film ‘Odiyan’. Blown away by the script, Prithviraj insisted he would only act if he could produce it. However, with Karan Johar’s Dharma Productions already on board, it paved the way for an exciting, massive collaborative blockbuster.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം