Mammootty: ലയണൽ മമ്മൂക്ക… ലോകകപ്പ് ലഹരിക്കൊപ്പം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മമ്മൂട്ടിയുടെ ഫുഡ്ബോൾ വിഡിയോ…

Mammookka's old movie clip of football goes viral amidst the FIFA World Cup time: ഈ ലോകകപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചയാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫുട്ബോൾ വിശേഷങ്ങളും അദ്ദേഹത്തിന്റെ ഒരു പഴയകാല സിനിമാ വീഡിയോയുമാണ്. ഇതിനിടെ 2022-ലെ ഫിഫ ലോകകപ്പ് സമയത്ത് ഫുട്ബോളിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുന്നുണ്ട്.

Mammootty: ലയണൽ മമ്മൂക്ക... ലോകകപ്പ് ലഹരിക്കൊപ്പം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മമ്മൂട്ടിയുടെ ഫുഡ്ബോൾ വിഡിയോ...

Mammootty World Cup Comments

Updated On: 

12 Jun 2026 | 04:18 PM

കൊച്ചി: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന് ആവേശകരമായ തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ കരുത്തരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതോടെ ലോകമെങ്ങും പന്തുകളിയുടെ ലഹരിയിലാണ്. ഈ ലോകകപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചയാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫുട്ബോൾ വിശേഷങ്ങളും അദ്ദേഹത്തിന്റെ ഒരു പഴയകാല സിനിമാ വീഡിയോയുമാണ്. ഇതിനിടെ 2022-ലെ ഫിഫ ലോകകപ്പ് സമയത്ത് ഫുട്ബോളിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുന്നുണ്ട്.

“ഫുട്ബോൾ കളി ഇഷ്ടമില്ലാത്തവരില്ല. ഞാനും ഒരു ഫുട്ബോൾ പ്രേമിയാ. ഒരുപക്ഷേ നമുക്ക് കേരളീയ ഗെയിംസിൽ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഫുട്ബോൾ ആണ്. നമ്മൾ മലയാളികൾക്കും ഫുട്ബോളിനോട് വലിയ താല്പര്യമുണ്ട്. വേൾഡ് കപ്പ് എന്നൊക്കെ പറഞ്ഞാൽ നമുക്കൊരു ആവേശമാണ്. നമുക്കൊരു ടീമില്ലാത്തതു കൊണ്ടാണ് ലോകത്തുള്ള വലിയ വലിയ ടീമിന്റെ പേരിൽ നമ്മൾ ആവേശം കൊള്ളുന്നത്. നമ്മുടെ ടീമിന് വേണ്ടി ആവേശം കൊള്ളുന്ന ഒരു കാലം വരട്ടെ.”

ഈ ആവേശത്തിന് ആക്കം കൂട്ടിക്കൊണ്ട് 1986-ൽ പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതിലെ ഇനിയും വരൂ’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഫുട്ബോൾ കളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും കളം പിടിച്ചിരിക്കുന്നത്.

Also Read: Actor Raghava Lawrence : താന്‍ രാഷ്ട്രീയത്തിലേക്ക് വരണോ? ജനങ്ങളോട് ചോദ്യവുമായി രാഘവ ലോറന്‍സ്

ചിത്രത്തിൽ മുകേഷ്, കുഞ്ചൻ എന്നിവരടങ്ങുന്ന നാല്‌വർ സംഘത്തോട് ഒറ്റയ്ക്ക് പൊരുതുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. “പണ്ട് പഠിക്കുന്ന സമയത്തൊക്കെ നന്നായിട്ട് കളിക്കുമായിരുന്നു. ഇപ്പോൾ നിങ്ങൾ കളിക്കുന്നത് കണ്ടപ്പോൾ ഒരാഗ്രഹം. എന്താ നമുക്കൊരു കൈ നോക്കിയാലോ. നിങ്ങളെല്ലാവരും കൂടി ഒരു ടീം. ഞാനൊറ്റയ്ക്ക് ഒരു ടീം. എന്ത് പറയുന്നു? കമോൺ” എന്ന മാസ് ഡയലോഗോടെയാണ് മമ്മൂക്ക കളി തുടങ്ങുന്നത്. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ എതിരാളികളെ തറപറ്റിച്ച് ഗോൾ നേടിയ ശേഷം, “ഞാൻ തീരെ മോശമല്ല അല്ലേ…” എന്ന് മമ്മൂട്ടി ചോദിക്കുന്ന സീൻ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിജയ് നായകനായ ‘ബിഗിൽ’ എന്ന ചിത്രത്തിലും ഇതിന് സമാനമായ രംഗം ഉണ്ടായിരുന്നുവെന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ലയണൽ മമ്മൂക്ക എന്ന് ആരാധകർ

നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. “ലയണൽ മമ്മൂക്ക”, “കേരളത്തിന്റെ മെസ്സി.. മമ്മൂക്ക” എന്നിങ്ങനെയാണ് പലരും താരത്തെ വിശേഷിപ്പിക്കുന്നത്. ചിലരാകട്ടെ, “ഈ സിനിമ കണ്ടിട്ടാണ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും എല്ലാം ഫുട്ബോൾ ഒരു സീരിയസ് ഗെയിമായി എടുത്തത്” എന്ന് തമാശ രൂപേണ കുറിക്കുന്നു. മൈതാനങ്ങളിൽ ലോകകപ്പ് ആവേശം കൊടുമുടി കയറുമ്പോൾ സോഷ്യൽ മീഡിയയിൽ ഈ വിന്റേജ് വീഡിയോയിലൂടെ മമ്മൂക്കയും കളം നിറയുകയാണ്.

English Summary

As the FIFA World Cup kicks off, a nostalgic 1986 video clip of Malayalam Megastar Mammootty confidently defeating an entire team single-handedly in a football match has gone viral across social media. Fans are enthusiastically celebrating the vintage footage alongside Mammootty’s past inspiring words about Indian football, playfully crowning him as “Lionel Mammookka” and “Kerala’s own Messi.”

Follow Us
Related Stories
“എനിക്ക് എന്നെ തന്നെ മടുത്ത് തുടങ്ങിയിരുന്നു”; സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന സാഹചര്യം വിവരിച്ച് കുഞ്ചാക്കോ ബോബൻ
Ravi Mohan Divorce Case: രവി മോഹന് ആശ്വാസം; 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന ആരതിയുടെ ആവശ്യം തള്ളി കോടതി
Jana Nayagan: റിലീസായിട്ടും വിജയിയുടെ ജനനായകന് തിരിച്ചടി; ഹര്‍ജിയില്‍ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി
Onam Movie Release 2026: താരപുത്രിയുടെ അരങ്ങേറ്റവും യുവ നായകന്മാരുടെ തേരോട്ടവും! ഓണം ചിത്രം ആര് തൂക്കും?
Pearle Maaney : ചെയ്തത് തെറ്റായിപ്പോയി… മാപ്പ്… ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി
Akhil Marar: നിങ്ങളെ വെടിവെച്ച് കൊന്നിട്ട് ഞാൻ മരിക്കാം! സാബുവിന് സ്വന്തം കാര്യം മാത്രം… അന്നേ പ്രശ്നങ്ങൾ ഉണ്ടായി! ട്വന്റി ട്വന്റി വിട്ട് അഖിൽ മാരാർ
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
കോമൺവെൽത്ത് മെഡൽ വിജയികൾക്ക് എത്ര രൂപ കിട്ടും?
ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി