Lokah OTT release Date : ലോക ഈ മാസം മുതൽ ഒടിടിയിൽ? എന്ന് എവിടെ കാണാം?

Lokah Chapter 1: Chandra OTT release date: സാധാരണയായി, ദക്ഷിണേന്ത്യൻ സിനിമകൾ തിയേറ്റർ റിലീസിന് ശേഷം നാല് ആഴ്ചയ്ക്കുള്ളിൽ ഒ.ടി.ടി.യിൽ എത്താറുണ്ട്. എന്നാൽ, ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ തുടർന്നതിനാൽ 'ലോക'യുടെ നിർമ്മാതാക്കൾ കൂടുതൽ സമയം കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Lokah OTT release Date : ലോക ഈ മാസം മുതൽ ഒടിടിയിൽ? എന്ന് എവിടെ കാണാം?

Lokah Ott Release

Updated On: 

11 Oct 2025 | 07:38 PM

കൊച്ചി: ദുൽഖർ സൽമാൻ നിർമ്മിച്ച് മലയാളത്തിലെ ആദ്യത്തെ 300 കോടി ക്ലബ്ബിൽ ഇടം നേടിയ സൂപ്പർഹീറോ ചിത്രം ‘ലോക: ചാപ്റ്റർ 1: ചന്ദ്ര’യുടെ ഒ.ടി.ടി. റിലീസ് തിയതികൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നു. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം ഈ മാസം തന്നെ ഡിജിറ്റൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

കല്ല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ ഈ മലയാള ചിത്രം ബോക്‌സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തിരുന്നു. ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.

 

എപ്പോൾ, എവിടെ കാണാം?

 

റിപ്പോർട്ടുകൾ പ്രകാരം, ‘ലോക: ചാപ്റ്റർ 1: ചന്ദ്ര’ ഒക്ടോബർ 20, മുതൽ ജിയോഹോട്ട്‌സ്റ്റാർ പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംങ് തുടങ്ങും. സാധാരണയായി, ദക്ഷിണേന്ത്യൻ സിനിമകൾ തിയേറ്റർ റിലീസിന് ശേഷം നാല് ആഴ്ചയ്ക്കുള്ളിൽ ഒ.ടി.ടി.യിൽ എത്താറുണ്ട്. എന്നാൽ, ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ തുടർന്നതിനാൽ ‘ലോക’യുടെ നിർമ്മാതാക്കൾ കൂടുതൽ സമയം കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. എങ്കിലും റിലീസ് തിയതി സംബന്ധിച്ച് അണിയറ പ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

 

Also Read:‘വളരെക്കാലം ഞാൻ സ്ത്രീ ആയിട്ടാണ് ഇന്ത്യക്ക് പുറത്ത് ജീവിച്ചത്, ഒരാൾ അത് കണ്ടുപിടിച്ചു’; മോഹൻലാൽ

 

2025 ഓഗസ്റ്റ് 28-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഏകദേശം 30 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം 300 കോടിയിലധികം രൂപ ആഗോള ബോക്‌സ് ഓഫീസിൽ നേടി റെക്കോർഡ് ഇട്ടു. മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’, ഫഹദ് ഫാസിലിന്റെ ‘ഓടും കുതിര ചാടും കുതിര’ എന്നീ ചിത്രങ്ങളുമായി ഏറ്റുമുട്ടിയ ശേഷമാണ് ‘ലോക’ ഈ വിജയം നേടിയത്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, ‘ലോക’ യൂണിവേഴ്‌സിൻ്റെ ഭാഗമായ അടുത്ത ഭാഗം ‘ലോക: ചാപ്റ്റർ 2: വെൻ ലെജൻഡ്‌സ് ചിൽ—മൈക്കിൾ ആൻഡ് ചാർലി’ പ്രഖ്യാപിച്ചു. ഇതിലൂടെ ടൊവിനോ തോമസ് മൈക്കിളായും ദുൽഖർ സൽമാൻ ചാർളിയായും എത്തുമെന്നാണ് വിവരം. സാക്‌നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ നിന്ന് മാത്രം 154 കോടിയും ആഗോളതലത്തിൽ 300 കോടിയുമാണ് ചിത്രം നേടിയത്.

Follow Us
ഇത്രയ്ക്ക് സിമ്പിളാണോ സജി ചെറിയാൻ, സ്കൂട്ടറിൽ യാത്ര ചെയ്ത് മന്ത്രി
ബാലതാരമായിരുന്നു, ഇപ്പോൾ സ്റ്റൈലൊക്കെ ഒരുപാട് മാറി
ആരതി ഉഴിഞ്ഞ് പ്രവർത്തകർ, ശോഭ സുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
കണ്ടാൽ മാന്യൻ, ഫോൺ നൈസായിട്ട് മോഷ്ടിക്കുന്നത് കണ്ടോ?