AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Krishna prabha: പണിയൊന്നുമില്ലാത്തതുകൊണ്ട് പൊട്ടിമുളയ്ക്കുന്നതല്ല ഡിപ്രഷൻ, കൃഷ്ണപ്രഭയ്ക്കു മറുപടിയുമായി അഞ്ചു ജോസഫ്

Anju Joseph Counters Krishna Prabha's viral Remarks : 'ഓവർ തിങ്കിങ്ങാണ്, ഡിപ്രഷനാണ്, മൂഡ് സ്വിങ്‌സ്' എന്നൊക്കെ പുതിയ വാക്കുകൾ വരുന്നുണ്ട്. ഞങ്ങൾ വെറുതെ കളിയാക്കി പറയും: പണ്ടത്തെ വട്ട് തന്നെ, പക്ഷേ ഇപ്പോൾ ഡിപ്രഷൻ എന്ന് പുതിയ പേരിട്ടെന്ന് മാത്രം. മനുഷ്യൻ എപ്പോഴും ബിസിയായിരുന്നാൽ കുറേ കാര്യങ്ങൾക്കൊക്കെ പരിഹാരമുണ്ടാവും" എന്നായിരുന്നു കൃഷ്ണപ്രഭയുടെ പരാമർശം.

Actress Krishna prabha: പണിയൊന്നുമില്ലാത്തതുകൊണ്ട് പൊട്ടിമുളയ്ക്കുന്നതല്ല ഡിപ്രഷൻ, കൃഷ്ണപ്രഭയ്ക്കു മറുപടിയുമായി അഞ്ചു ജോസഫ്
Krishnaprabha And Anju JosephImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 11 Oct 2025 | 05:46 PM

കൊച്ചി: മാനസികാരോഗ്യപ്രശ്‌നങ്ങളെ നിസ്സാരവത്കരിച്ചും പരിഹസിച്ചുമുള്ള നടി കൃഷ്ണപ്രഭയുടെ പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്. “പണിയൊന്നുമില്ലാത്തതുകൊണ്ടാണ് ഡിപ്രഷൻ വരുന്നത്”, എന്നും “പണ്ടത്തെ വട്ടിനെയാണ് ഇന്ന് ഡിപ്രഷനെന്നും മൂഡ് സ്വിങ്‌സ് എന്നും വിളിക്കുന്നതെന്നും” താരം ഒരു അഭിമുഖത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

“‘ഓവർ തിങ്കിങ്ങാണ്, ഡിപ്രഷനാണ്, മൂഡ് സ്വിങ്‌സ്’ എന്നൊക്കെ പുതിയ വാക്കുകൾ വരുന്നുണ്ട്. ഞങ്ങൾ വെറുതെ കളിയാക്കി പറയും: പണ്ടത്തെ വട്ട് തന്നെ, പക്ഷേ ഇപ്പോൾ ഡിപ്രഷൻ എന്ന് പുതിയ പേരിട്ടെന്ന് മാത്രം. മനുഷ്യൻ എപ്പോഴും ബിസിയായിരുന്നാൽ കുറേ കാര്യങ്ങൾക്കൊക്കെ പരിഹാരമുണ്ടാവും” എന്നായിരുന്നു കൃഷ്ണപ്രഭയുടെ പരാമർശം.

അഞ്ജു ജോസഫിന്റെ മറുപടി

ഇതിന് പിന്നാലെ നടിക്കെതിരെ ആരോഗ്യവിദഗ്ദ്ധരടക്കം നിരവധി പേർ രംഗത്തെത്തി. ഗായിക അഞ്ജു ജോസഫ് ഇൻസ്റ്റഗ്രാമിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ക്ലിനിക്കൽ ഡിപ്രഷനും ആൻസൈറ്റി ഡിസോർഡറും അനുഭവിച്ച വ്യക്തിയെന്ന നിലയിൽ മാനസികാരോഗ്യപ്രശ്‌നങ്ങൾ യാഥാർഥ്യമാണെന്ന് തനിക്ക് പറയാൻ കഴിയുമെന്ന് അഞ്ജു വ്യക്തമാക്കി.

“ദയവായി മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധവതിയാവണം. ഈ പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ ഉണ്ട്. വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ഇലോൺ മസ്‌കും ദീപിക പദുക്കോണും തുറന്നുപറഞ്ഞിട്ടുണ്ട്. അതെന്താ ഇവർക്കൊന്നും തിരക്കില്ലേ? നിങ്ങൾ ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം കാര്യങ്ങൾ സംഭവിക്കും. ഇത് യഥാർഥ രോഗമാണ്. ദയവായി ‘വട്ട്’ പോലുള്ള വാക്കുകൾ ഉപയോഗിക്കരുത്. ഇത് പണിയൊന്നുമില്ലാത്തതുകൊണ്ട് പൊട്ടിമുളയ്ക്കുന്നതല്ല. തമാശ പറയാനാണെങ്കിൽ പോലും ദയവായി വിഷയത്തെക്കുറിച്ച് പഠിക്കണം,” എന്നായിരുന്നു അഞ്ജു ജോസഫിന്റെ പ്രതികരണം.