Madhav Suresh: ‘എന്റെ രാജാവാണ് അച്ഛൻ, വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ ഇവന്മാർക്കൊക്കെ ആരാ അധികാരം കൊടുത്തത്’; മാധവ് സുരേഷ്
Madhav Suresh Reacts to Criticism: തന്റെ മനസിൽ അച്ഛൻ എന്നും രാജാവാണെന്നും വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ വിമർശിക്കുന്നവർക്ക് ആരാണ് അധികാരം കൊടുത്തതെന്നും മാധവ് ചോദിക്കുന്നു. താൻ ഇനിയും പ്രതികരിച്ചോണ്ടേയിരിക്കുമെന്നും മാധവ് പറഞ്ഞു.
സമീപകാലത്ത് ഏറെ ശ്രദ്ധനേടിയ താരപുത്രനാണ് മാധവ് സുരേഷ്. സോഷ്യൽ മീഡിയയിൽ മാധവിനെതിരെ കൂടുതലും വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. അച്ഛൻ സുരേഷ് ഗോപി നായകനായി എത്തിയ ജെഎസ്കെ എന്ന ചത്രത്തിൽ മാധവും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ അച്ഛനെയും അമ്മയെയും കുറിച്ച് മാധവ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ മനസിൽ അച്ഛൻ എന്നും രാജാവാണെന്നും വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ വിമർശിക്കുന്നവർക്ക് ആരാണ് അധികാരം കൊടുത്തതെന്നും മാധവ് ചോദിക്കുന്നു. താൻ ഇനിയും പ്രതികരിച്ചോണ്ടേയിരിക്കുമെന്നും മാധവ് പറഞ്ഞു.
തന്റെ മനസിൽ എന്നും രാജാവാണ് അച്ഛൻ എന്നാണ് മാധവ് സുരേഷ് പറയുന്നത്. ഒന്നും ആലോചിക്കാതെ അച്ഛൻ ഒന്നും ചെയ്യാറില്ലെന്നും എല്ലാവർക്കും ഉണ്ടാകുന്ന തെറ്റുകൾ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ടെന്നും മാധവ് പറയുന്നു. മറ്റൊരാൾക്ക് നല്ലത് കിട്ടുന്നെങ്കിൽ അത് ചെയ്യുന്ന ആളാണ്. ആരെയും ദ്രോഹിക്കാൻ വേണ്ടിയല്ല കഴിവതും എല്ലാവർക്കും നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്താണ് മറ്റുള്ളവർക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നത്. ഇങ്ങനെ എത്ര പേർ ചെയ്യുമെന്ന് തനിക്ക് അറിയില്ലെന്നാണ് മാധവ് പറയുന്നത്. തനിക്ക് എന്നും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ തന്നെയാണ് ഇഷ്ടമെന്നും രാഷ്ട്രീയത്തോട് അത്ര താല്പര്യമില്ലാത്ത ആളാണെന്നും മാധവ് സുരേഷ് പറയുന്നു.
Also Read:തെലങ്കാന മുഖ്യമന്ത്രിയെ സന്ദർശിച്ച് ദുൽഖർ സൽമാൻ; പൊന്നാട അണിയിച്ച് സ്വീകരിച്ചു
അച്ഛനെ പറയുന്നത് മനസിലാക്കാമെന്നും എന്നാൽ വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ ഇവന്മാർക്കൊക്കെ ആരാ അധികാരം കൊടുക്കത്തത് എന്നാണ് മാധവ് പറയുന്നത്. അമ്മയെ പറയുന്നത് ചിരിച്ച് വിട്ടെന്ന് വരില്ല. ഈ വിമർശിക്കുന്നവരെ പ്രസവിച്ചത് ഒരമ്മയാണെന്നും അവരെ ഓർത്തിട്ട് വേണം മറ്റുള്ള സ്ത്രീകളെയും അമ്മമാരെയും പറയാൻ എന്നാണ് മാധവ് പറയുന്നത്. മാതാപിതാക്കളെ പറ്റി പറയുന്നത് ഒരു പരിതി കഴഞ്ഞാൽ പ്രതികരിക്കുമെന്നാണ് മാധവ് പറയുന്നത്.കാൻ ചാനൽ മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.