Malavika Jayaram Marriage: ഗുരുവായൂര്‍ അമ്പലനടയില്‍ മാളവികയ്ക്ക് മാംഗല്യം; മാളവിക ജയറാം വിവാഹിതയായി
വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രാവിലെ 6.15 നായിരുന്നു മുഹൂര്‍ത്തം.
നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതി ജയറാമിന്റെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു താലിക്കെട്ട്. പാലക്കാട് സ്വദേശിയും യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് വരന്‍.
വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രാവിലെ 6.15 നായിരുന്നു മുഹൂര്‍ത്തം. നിറകണ്ണുകളോടെയാണ് ജയറാം മകളെ അനുഗ്രഹിച്ചത്. രാവിലെ 10.30 മുതല്‍ തൃശൂര്‍ ഹയാത്ത് ഹോട്ടലില്‍ വെച്ചാണ് വിവാഹ വിരുന്നു മറ്റ് ചടങ്ങുകളും നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കൂടുംബാംഗവും യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.