Malayalam Actress Assualt: റൂമിലെത്തിയത് ഫോൺ നന്നാക്കാൻ, നടിക്ക് നേരെ അതിക്രമം; ഞെട്ടിക്കുന്ന വിവരം പുറത്ത്

Malayalam Actress Assualt Chennai: സിനിമ ചിത്രീകരണത്തിന്റെ ഭാഗമായാണ് നടി ചെന്നൈയിൽ എത്തിയത്. നടി താമസിച്ചിരുന്ന മുറിയിലെ ഇന്റർകോം ഫോൺ തകരാറിലായതിനെത്തുടർന്ന് ഇത് നന്നാക്കാനായാണ് സയിദ് അഫ്രീദി മുറിയിലെത്തിയത്. ഫോൺ നന്നാക്കുന്നതിനിടെ പ്രതി നടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.

Malayalam Actress Assualt: റൂമിലെത്തിയത് ഫോൺ നന്നാക്കാൻ, നടിക്ക് നേരെ അതിക്രമം; ഞെട്ടിക്കുന്ന വിവരം പുറത്ത്

പ്രതീകാത്മക ചിത്രം

Published: 

09 Feb 2026 | 10:15 AM

ചെന്നൈ: തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിലെ ഹോട്ടലിൽ മലയാളി യുവനടിക്ക് (Malayalam Actress Assualt) നേരെ അതിക്രമം. ചെന്നൈ ടി നഗറിലെ പ്രമുഖ ഹോട്ടലിൽ താമസിക്കുകയായിരുന്ന നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി (20) അറസ്റ്റിലായി. ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന കോളേജ് വിദ്യാർത്ഥിയാണ് പിടിയിലായ പ്രതി.

സിനിമ ചിത്രീകരണത്തിൻ്റെ ഭാഗമായാണ് നടി ചെന്നൈയിൽ എത്തിയത്. നടി താമസിച്ചിരുന്ന മുറിയിലെ ഇൻ്റർകോം ഫോൺ തകരാറിലായതിനെത്തുടർന്ന് ഇത് നന്നാക്കാനായാണ് സയിദ് അഫ്രീദി മുറിയിലെത്തിയത്. ഫോൺ നന്നാക്കുന്നതിനിടെ പ്രതി നടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ നടി ശക്തമായി പ്രതിരോധിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ പ്രതി മുറിയിൽ നിന്നും ഓടി രക്ഷപ്പെട്ടു.

ALSO READ: ബാധയൊഴിപ്പിക്കാനെന്ന പേരിൽ ക്രൂരത; അമ്മയ്ക്കൊപ്പം എത്തിയ പെൺകുട്ടിയെ ജ്യോത്സ്യൻ പീഡിപ്പിച്ചെന്ന് പരാതി

ഉടനടി നടി ഹോട്ടൽ അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു. നടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എന്നാൽ പോലീസിൻ്റെ ചോദ്യം ചെയ്യലിൽ സയിദ് നടിയുടെ ആരോപണങ്ങൾ ഇയാൾ നിഷേധിക്കുകയായിരുന്നു. മുറിയിലെ ഫോൺ തകരാർ പരിഹരിച്ച ശേഷം നടിയുടെ പക്കൽ നിന്നും ഭക്ഷണത്തിനുള്ള ഓർഡർ കൂടി സ്വീകരിച്ചാണ് താൻ അവിടെ നിന്നും മടങ്ങിയതെന്നാണ് ഇയാൾ മൊഴി നൽകുന്നത്. നടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നുമാണ് പ്രതിയുടെ വാദം.

Follow Us
Related Stories
Priyanka Anoop: നല്ല ബുദ്ധിയുള്ളവരാ ഇപ്പോഴത്തെ ജനങ്ങൾ അവർ അറിഞ്ഞു പ്രവർത്തിച്ചോളും; സെലിബ്രിറ്റി സ്ഥാനാർത്ഥികളെ കുറിച്ച് പ്രിയങ്ക അനൂപ്
Director Ranjith: രഞ്ജിത്ത് പുറത്തേക്കോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Dhurandhar-2: ധുരന്ധർ ഓവർറേറ്റഡ്, കറാച്ചി അങ്ങനെയല്ല; ചിത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് പാകിസ്താനി യുവാവ്
Tovino Thomas: 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്; ടൊവിനോയുടെ അനിയന്‍
Comedy Cook: ബിഗ് ബോസ് അല്ലിത് ലേഡി! ലാലേട്ടനെ കാണാൻ കൊതിച്ചവർക്ക് മുന്നിലേക്ക് ഭാവന, ഒപ്പം ഇവരും
Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്’; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?