AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Robin Radhakrishnan : അമ്മ പോയി… മരണ വാര്‍ത്ത അറിയിച്ച് റോബിന്‍ രാധാകൃഷ്ണന്‍

Bigg Boss star Robin Radhakrishnan: പ്രമുഖ മലയാളി ബിഗ്‌ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്റെ മാതാവ് മരണപ്പെട്ടു. റോബിന്‍ തന്നെയാണ് ഈ ദുഃഖ വാര്‍ത്ത പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. ചികിത്സ പുരോഗമിച്ച് വരുന്ന ഘട്ടത്തില്‍ അപ്രതീക്ഷിതമായാണ് മരണം സംഭവിക്കുന്നത്. ഇന്ന് പുലര്‍ച്ചെ (ജൂലൈ 3) ഒരു മണിക്കായിരുന്നു മരണം. അമ്മ പോയി എന്ന റോബിന്റ പോസ്റ്റിലൂടെയാണ് വിയോഗ വാര്‍ത്ത പുറത്തറിയുന്നത്.

Robin Radhakrishnan : അമ്മ പോയി… മരണ വാര്‍ത്ത അറിയിച്ച് റോബിന്‍ രാധാകൃഷ്ണന്‍
Robin Radhakrishnan and MotherImage Credit source: Instagram / Robin Radhakrishnan
Amal KV
Amal KV | Published: 03 Jul 2026 | 09:00 AM

പ്രമുഖ മലയാളി ബിഗ്‌ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്റെ മാതാവ് ബീന മരണപ്പെട്ടു. റോബിന്‍ തന്നെയാണ് ഈ ദുഃഖ വാര്‍ത്ത പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. ചികിത്സ പുരോഗമിച്ച് വരുന്ന ഘട്ടത്തില്‍ അപ്രതീക്ഷിതമായാണ് മരണം സംഭവിക്കുന്നത്. ഇന്ന് പുലര്‍ച്ചെ (ജൂലൈ 3) ഒരു മണിക്കായിരുന്നു മരണം. അമ്മ പോയി എന്ന റോബിന്റ പോസ്റ്റിലൂടെയാണ് വിയോഗ വാര്‍ത്ത പുറത്തറിയുന്നത്. അമ്മയ്‌ക്കൊപ്പമുള്ള മുഹൂര്‍ത്തങ്ങളും ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ചിട്ടുണ്ട്. ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അവര്‍ക്ക് ക്യാന്‍സര്‍ രോഗബാധ സ്ഥിരീകരിക്കുന്നത്.

വികാരനിര്‍ഭരമായ കുറിപ്പും അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് റോബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ചിട്ടുണ്ട്. മാര്‍ച്ച് മാസം അവസാനത്തോടെയാണ് അമ്മയ്ക്ക് എന്‍ഡോമെട്രിയില്‍ കാര്‍സിനോമ ബാധിച്ചതായി കണ്ടെത്തിയത്. അന്ന് മുതല്‍ ചികിത്സയ്ക്കുള്ള ഓട്ടത്തില്‍ ആയിരുന്നു. നേരിട്ട ഓരോ പ്രതിസന്ധിയിലും അമ്മ അസാധാരണമായ കരുത്തും ധീരതയും കാണിച്ചു. രോഗം അമ്മയുടെ ആത്മവീര്യത്തെ ഒരിക്കലും തളര്‍ത്തിയില്ല. ആ ആത്മബലം ചുറ്റും നിന്ന തങ്ങള്‍ക്ക് ഏറെ പ്രചോദനമാണ് നല്‍കിയത്. വലിയ പ്രയാസം നേരിട്ട സമയത്ത് പോലും പ്രതീക്ഷയോടെയാണ് എല്ലാത്തിനെയും അവര്‍ നേരിട്ടത്.

Also Read: ‘കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂടെയ്; അതിന് മുൻപെ പിരിക്കാൻ നോക്കുന്നോ’? റോബിൻ രാധാകൃഷ്ണൻ

ആ ധീരമായ പോരാട്ടത്തി ഒടുവില്‍ ജൂലൈ 3 ന് പുലര്‍ച്ചെ ഒരു മണിക്ക് അമ്മ തങ്ങളെ വിട്ട് പിരിഞ്ഞു. കാന്‍സര്‍ അമ്മയുടെ ശരീരത്തെ കീഴടക്കി. പക്ഷേ മനസ്സിനെയും സ്‌നേഹത്തെയും പൈതൃകത്തെയും കീഴടക്കാനായില്ല. തനിക്കുള്ളതെല്ലാം നല്‍കിയാണ് അമ്മ പോരാടിയത്. നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുത്തുള്ള പ്രതീകമായി അമ്മ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ അവശേഷിക്കുമെന്നും റോബിന്‍ ഇന്‍സ്റ്റ ഗ്രാം പോസ്റ്റില്‍ കുറിച്ചു.

പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം എഡിഷന്റെ നാലാം സീസണിലാണ് റോബിന്‍ രാധാകൃഷ്ണന്‍ മത്സരാര്‍ത്ഥിയായി പങ്കെടുക്കുന്നത്. ഷോയിലെ പ്രകടനത്തിലൂടെയാണ് കൂടുതല്‍ പേര്‍ റോബിനെ അറിഞ്ഞത്. തുടര്‍ന്നുള്ള ചില സീസണുകളില്‍ ഗെസ്റ്റ് അപ്പിയറന്‍സായും റോബിന്‍ ബിഗ് ബോസ് ഷോയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ നിയോജക മണ്ഡലത്തില്‍ നിന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി റോബിന്‍ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഫാഷന്‍ ഡിസൈനറായ ആരതി പൊടിയാണ് റോബിന്റെ ഭാര്യ.

English Summary

The mother of Dr. Robin Radhakrishnan, a prominent Malayali Bigg Boss star, has passed away. Robin himself shared the sad news. She had been undergoing treatment for cancer for some time, and her death occurred unexpectedly while the treatment was ongoing. She passed away at 1:00 AM today (July 3). The news of her demise became known through a post by Robin stating that his mother was gone.

Follow Us