AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ott Releases this Week: വെള്ളിയാഴ്ചത്തെ ഒടിടി റിലീസുകൾ ഏതൊക്കെ

ഒന്നിലധികം ചിത്രങ്ങളാണ് ഇത്തവണ ഒടിടിയിൽ എത്തുന്നത്, സൂപ്പർ താര ചിത്രങ്ങളം, തീയ്യേറ്ററുകളിൽ വമ്പൻ ഹിറ്റായ ചിത്രങ്ങളും ഒടിടിയിൽ എത്തുന്നവയിലുണ്ട്. ഹോട്ട് സ്റ്റാർ, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് അടക്കം വിവിധ പ്ലാറ്റ്ഫോമുകളിലായി 5-ൽ അധികം ചിത്രങ്ങളാണ് ഒടിടി റിലീസിനെത്തുന്നത്. ഏതൊക്കെ ചിത്രങ്ങൾ ഏതൊക്കെ പ്ലാറ്റ്ഫോമുകളിൽ എപ്പോഴൊക്കെ റിലീസ് ചെയ്യുന്നുവെന്ന് അറിയാൻ ഇവിടെ പരിശോധിക്കാം, വെള്ളി, വ്യാഴം ദിവസങ്ങളിലായാണ് റിലീസ്.

Ott Releases this Week: വെള്ളിയാഴ്ചത്തെ ഒടിടി റിലീസുകൾ ഏതൊക്കെ
Malayalam Ott Releases October 2Image Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 01 Oct 2026 | 11:56 AM

സൂപ്പർ ഹിറ്റുകൾ അടക്കം നിരവധി ചിത്രങ്ങളാണ് വെള്ളിയാഴ്ച ഒടിടി റിലീസിന് കാത്തിരിക്കുന്നത്. തമിഴ്, മലയാളം, കന്നട ഭാഷകളിലുൾപ്പെടെ ഏതൊക്കെ ചിത്രങ്ങളാണ് ഒടിടിയിൽ എത്തുന്നത്. ഏതൊക്കെയാണ് ചിത്രങ്ങൾ ഇവയുടെ പ്ലാറ്റ്ഫോമുകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. കുറച്ചധികം ചിത്രങ്ങളാണ് ഇത്തവണ ഒടിടിയിൽ എത്തുന്നത്.

ബെത്ലഹേം കുടുംബ യൂണിറ്റ്

ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ബെത്ലഹേം കുടുംബ യൂണിറ്റ് ഒക്ടോബർ 2-നാണ് സ്ട്രീം ചെയ്യുന്നത്. ജിയോ ഹോട്ട് സ്റ്റാറിലാണ് ചിത്രം എത്തുന്നത്.300 കോടി ക്ലബിലെത്തിയ ചിത്രം ഇതിനോടകം തീയ്യേറ്ററുകളിൽ വമ്പൻ പ്രതികരണമാണ് നേടിയത്. നിവിൻ പോളി, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ALSO READ: Pradhama Drishtya kuttakkar OTT: ഒടിടിയിൽ തീരുമാനം? ഹിറ്റ് ത്രില്ലർ എത്തുന്നത് പ്ലാറ്റ്ഫോം ഏത്?

സർദാർ-2

തമിഴ് സൂപ്പർ താരം കാർത്തി നായകനായെത്തിയ തമിഴ് സ്പൈ-ആക്ഷൻ ത്രില്ലർ സർദാർ ഒക്ടോബർ -1 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു, ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിനും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രം, 2022-ൽ പുറത്തിറങ്ങിയ സർദാർ എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് കാർത്തി ഇരട്ട വേഷങ്ങളിലാണ് ചിത്രത്തിൽ എത്തുന്നത്.

രോമാഞ്ചകം

തെലുഗ് ചിത്രമായ രോമാഞ്ചകമാണ് റിലീസിനെത്തുന്ന മറ്റൊന്ന്. നെറ്റ് ഫ്ലിക്സിൽ ഒക്ടോബർ 1 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. മലയാളമടക്കമുള്ള ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം. റൊമാൻ്റിക് കോമഡി ജോണറിലാണ് ചിത്രം എത്തുന്നത്.

ലവ്

തമിഴ് ചിത്രമായ ലവ് ആണ് മറ്റൊന്ന് ഒക്ടോബർ 2-ന് നെറ്റ്ഫ്കിക്സിലാണ് ചിത്രം എത്തുന്നത്.ഐശ്വര്യ ലക്ഷ്മിയും അർജുൻ ദാസുമാണ് ലവിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്ട് ഡേറ്റിംഗ് ആപ്പ് സ്ഥാപകർ തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ഒ മൈ ഡോഗ്

പങ്കജ് ത്രിപാഠി പ്രധാന വേഷത്തിലെത്തുന്ന ഒ മൈ ഡോഗും ഒക്ടോബർ -1ന് ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

Follow Us