AMMA Controversy: “75 ലക്ഷം നൽകിയ ക്ഷേത്രത്തിൽ ഞാനും പോയിരുന്നു”;’അമ്മ’യെ പുറത്തുനിന്ന് ആരൊക്കെയോ കണ്ട്രോൾ ചെയ്യുന്നുവെന്ന് മല്ലിക സുകുമാരൻ

Mallika Sukumaran on AMMA Controversy:പണം എവിടെക്കയോ അനാവശ്യമായി ചിലവാക്കുന്നു. ഏതെക്കെയോ വഴി പോകുന്നു. അങ്ങനെയാണെങ്കിൽ ഈ ഒരു സംഘടന വേണ്ട എന്നാണ് താൻ പറയുന്നത്. ഇത്രയും വലിയ ബിൽഡിങ്ങിൽ ബാക്കിയെല്ലാം വാടകയ്ക്ക് കൊടുക്കണം ഒരു ചെറിയ ഓഫീസ് മുറിയിൽ ഒരു അക്കൗണ്ടന്റും ഒരു മാനേജർ.............

AMMA Controversy: 75 ലക്ഷം നൽകിയ ക്ഷേത്രത്തിൽ ഞാനും പോയിരുന്നു;അമ്മയെ പുറത്തുനിന്ന് ആരൊക്കെയോ കണ്ട്രോൾ ചെയ്യുന്നുവെന്ന് മല്ലിക സുകുമാരൻ

Mallika Sukumaran

Published: 

27 May 2026 | 09:14 PM

അമ്മയിലെ പുകച്ചിലുകളും വിവാദങ്ങളും അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിൽ പ്രസിഡന്റായ ശ്വേതാ മേനോൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ആരും പരസ്യമായി മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്ന് പറഞ്ഞ വായടപ്പിച്ചിരിക്കുന്ന അവസ്ഥയാണ്. ഇതിനിടെ അമ്മയ്ക്ക് എതിരെ വീണ്ടും തുറന്ന പറച്ചിലുകളുമായി എത്തുകയാണ് മല്ലിക സുകുമാരൻ. അമ്മയെ ഇപ്പോഴും പുറത്തുനിന്ന് ആരൊക്കെയോ കണ്ട്രോൾ ചെയ്യുന്നുണ്ട് അത് ആരാണ് എന്ന് ഞാൻ തൽക്കാലം ഇവിടെ പറയുന്നില്ല എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. താൻ ആദ്യം മുതലേ അമ്മ സംഘടനയ്ക്ക് ഒരു ശത്രുവാണ് ആദ്യം സുകുമാരന്റെ ഭാര്യ എന്ന രീതിയിൽ പിന്നീട് പൃഥ്വിരാജിന്റെ അമ്മ ആയതിൽ പിന്നെ എല്ലാംകൊണ്ടും അമ്മയ്ക്ക് ഞാനെന്നും ശത്രു തന്നെയാണ്.

അമ്മയെ ആരൊക്കെയോ നിയന്ത്രിക്കുന്നു

മാത്രമല്ല അമ്മയെ ആരൊക്കെയോ ഇപ്പോഴും പുറത്തു നിന്നും നിയന്ത്രിക്കുന്നുവെന്നും മല്ലികാ സുകുമാരൻ പറയുന്നു.ഇപ്പോഴും മീറ്റിങ്ങിൽ ഈ ദിവസം ഇത് സംസാരിക്കേണ്ട കാര്യമില്ല ഈ ദിവസം ഈ കാര്യങ്ങൾ സംസാരിക്കണം എന്നൊക്കെ പറഞ്ഞ് ഇവരെ കൃത്യമായി ആരൊക്കെയോ നിയന്ത്രിക്കുന്നുണ്ട് എന്നുള്ളത് 100 ശതമാനം ഉറപ്പാണ്. പണം എവിടെക്കയോ അനാവശ്യമായി ചിലവാക്കുന്നു. ഏതെക്കെയോ വഴി പോകുന്നു. അങ്ങനെയാണെങ്കിൽ ഈ ഒരു സംഘടന വേണ്ട എന്നാണ് താൻ പറയുന്നത്. ഇത്രയും വലിയ ബിൽഡിങ്ങിൽ ബാക്കിയെല്ലാം വാടകയ്ക്ക് കൊടുക്കണം ഒരു ചെറിയ ഓഫീസ് മുറിയിൽ ഒരു അക്കൗണ്ടന്റും ഒരു മാനേജർ അങ്ങനെ ചില ആളുകൾ മാത്രമായി അമ്മയെ ചുരുക്കണം എന്നും മല്ലിക കുമാരൻ ആവശ്യപ്പെടുന്നു.

ALSO READ:15 വയസ്സ് മുതൽ അമ്മയ്ക്കും സഹോദരങ്ങൾക്കും തുണയായവൾ; “അമ്മ”യോട് നിലപാടുയർത്തുന്ന അൻസിബ

ഒരു പള്ളിയിൽ ഉള്ളവർ വന്നാലോ?

ഇപ്പോൾ കാശ് പലവഴിയിലൂടെ ഒഴുകി പോവുകയാണ് എന്നും മല്ലിക സുകുമാരൻ ആരോപണം ഉന്നയിക്കുന്നു. കൂടാതെ അമ്പലവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതികരിച്ചു. താൻ ഈ മഹാദേവക്ഷേത്രത്തിൽ പോയിട്ടുണ്ട് എന്നും അന്ന് തനിക്ക് നല്ല സ്വീകരണമാണ് ലഭിച്ചത് . മനസ്സിലാക്കിയിടത്തോളം 75 ലക്ഷം രൂപ കൊടുത്തിട്ട് കുടുംബ സംഗമത്തിന്റെ ബാനറിൽ ക്ഷേത്രത്തിന്റെ വലിയ ഒരു ഫോട്ടോ വയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല ഒരുപക്ഷേ 75 ലക്ഷം കണ്ട് അതിൽ ആകൃഷ്ടരായിരിക്കണം ഇങ്ങനെയൊക്കെ ചെയ്തത് എന്നും മല്ലിക സുകുമാരൻ കുറ്റപ്പെടുത്തി.

നാളെ ഒരു പള്ളിയിൽ ഉള്ളവർ വന്നാലോ അല്ലെങ്കിൽ ഒരു ജുമാ മസ്ജിദിൽ വന്നിട്ടുള്ളവർ ഇതിലും വലിയ തുക നൽകും എന്ന് പറഞ്ഞാലും ഇതേ കാര്യം നമ്മൾ ചെയ്യണം. എന്നാൽ ഇതൊന്നും അവർ ക്ഷേത്രത്തിൽ നിന്നും പണം വാങ്ങിയിട്ടും ഇതൊന്നും ചെയ്തിട്ടില്ല. ഒരു മത സ്ഥാപനവുമായി ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ അത് അവരോട് സത്യസന്ധമായി അതിനെപ്പറ്റിയുള്ള കാര്യങ്ങൾ സംസാരിച്ചു ബോധ്യപ്പെടുത്തണമെന്നും മല്ലിക സുകുമാരൻ പറയുന്നു.

തന്നെ ജിഹാദി എന്ന് വിളിച്ച് ആക്ഷേപിച്ചു മറ്റ് നടന്മാരുമായി അവിഹിതം പറഞ്ഞു പരത്തി എന്നിങ്ങനെ ആരോപണം ഉന്നയിച്ച് നടൻ ടിനി ടോമിനെതിരെ രംഗത്ത് വന്നിരുന്നു നടി അൻസിബ. അതിന് പിന്നാലെ നിരവധി പേരാണ് അമ്മ സംഘടനയിലെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയത്. മാത്രമല്ല ഇതിനിടയിൽ ലക്ഷ്മിപ്രിയ അന്ഡസിബക്കതിരെ വ്യാജ പരാതി നൽകിയതും വിവാദങ്ങൾക്ക് തിരക്കൊളുത്തി.

Follow Us
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ചോക്ലേറ്റ് ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്?
ആദ്യമായിട്ടാണോ നിങ്ങളുടെ കുഞ്ഞ് സ്കൂളിൽ പോകുന്നത്? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
വീട്ടില്‍ പക്ഷി-മൃഗാദികളെ വളര്‍ത്തിയാല്‍ മരണം തടയാം, രോഗങ്ങള്‍ വരില്ല?
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്