Mammootty: വാമ്പയറായി മമ്മൂക്ക, ആ ചോദ്യം ലോക 2ന്റെ സൂചനയോ?

Mammootty Vampire Movie Hint: പതിനേഴ് വർഷത്തിന് ശേഷം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ് റിലീസിനായി ഒരുങ്ങുകയാണ്. പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും കാത്തിരിപ്പ് വെറുതെയാവില്ല എന്ന ഉറപ്പ് നൽകുന്നുണ്ട്. ഇപ്പോഴിതാ, ഒരു അഭിമുഖത്തിലെ മമ്മൂക്കയുടെ ചോദ്യം ആരാധകരെ ഒന്നടങ്കം ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

Mammootty: വാമ്പയറായി മമ്മൂക്ക, ആ ചോദ്യം ലോക 2ന്റെ സൂചനയോ?

മമ്മൂട്ടി

Updated On: 

09 Apr 2026 | 02:12 PM

ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലെയും വ്യത്യസ്തത കൊണ്ട് ലോക സിനിമാപ്രേമികളെ ഞെട്ടിക്കുന്ന, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടനാണ് മമ്മൂട്ടി. പതിനേഴ് വർഷത്തിന് ശേഷം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ് റിലീസിനായി ഒരുങ്ങുകയാണ്. പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും കാത്തിരിപ്പ് വെറുതെയാവില്ല എന്ന ഉറപ്പ് നൽകുന്നുണ്ട്. ഇപ്പോഴിതാ, ഒരു അഭിമുഖത്തിലെ മമ്മൂക്കയുടെ ചോദ്യം ആരാധകരെ ഒന്നടങ്കം ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

അനുപമ ചോപ്രയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. അഭിമുഖത്തിന്റെ അവസാനഭാ​ഗത്ത് ‘എപ്പോഴെങ്കിലും ഞാൻ ഒരു വാമ്പയർ വേഷം ചെയ്യുന്നത് ആലോചിച്ച് നോക്കിയിട്ടുണ്ടോ’ എന്നാണ് മമ്മൂക്ക ചോദിക്കുന്നത്. വളരെ അപ്രതീക്ഷിതമായെത്തിയ ഈ ചോദ്യം കേട്ട് അനുപമ അമ്പരന്നു. അങ്ങനെയൊന്ന് സംഭവിക്കുമോ എന്ന ചോദ്യത്തിന് സസ്പെൻസ് എന്നായിരുന്നു താരത്തിന്റെ മറുപടി.

ALSO READ: ” ആ കാര്യം അവർ സമ്മതിക്കണം”; മൂത്തോനിലെ തന്റെ കണ്ടീഷനെ കുറിച്ച് മമ്മൂട്ടി

അങ്ങനെയൊരു വേഷം ചെയ്താൽ ഗംഭീരമായിരിക്കുമെന്ന് അനുപമ പറഞ്ഞപ്പോൾ ‘ഇൻഷാ അള്ളാ…’ എന്ന് മമ്മൂക്ക് പ്രതികരിക്കുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകളും ആരംഭിച്ചു. പല ഉഹാപോഹങ്ങളുമായി ആരാധകരും രം​ഗത്തെത്തി. അണിയറയിൽ വലുതെന്തോ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. കൂടാതെ, ലോക ചാപ്റ്റർ 2ന്റെ കാര്യമാണോ മമ്മൂക്ക പറഞ്ഞതെന്നും ആരാധകർക്ക് സംശയമുണ്ട്.

അതേസമയം, ലോകയെ കുറിച്ചും അഭിമുഖത്തിൽ മമ്മൂക്ക സംസാരിക്കുന്നുണ്ട്. ലോകയിൽ മൂത്തോൻ ഞാൻ തന്നെയാവണമെന്ന് അവർ എന്നെ പറഞ്ഞുസമ്മതിച്ചാൽ പ്രതിഫലത്തെ പറ്റി എനിക്ക് അവരേയും പറഞ്ഞു സമ്മതിപ്പിക്കണം എന്നാണ് തമാശ രൂപേണ അദ്ദേഹം പറഞ്ഞത്. കൂടാതെ, ചിത്രത്തിൽ മൂത്തോന്റേതായി കാണിക്കുന്ന കൈ തന്റേതല്ലെന്നും മമ്മൂട്ടി പറഞ്ഞു.

Follow Us
Related Stories
Mammootty: ” ആ കാര്യം അവർ സമ്മതിക്കണം”; മൂത്തോനിലെ തന്റെ കണ്ടീഷനെ കുറിച്ച് മമ്മൂട്ടി
Kerala Assembly Election 2026: മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്..! വോട്ട് ചെയ്യാൻ എത്തിയ സെലിബ്രിറ്റികൾ
Shaji Kailas: ആ ഒരാൾ ആരാണ്? വോട്ട് നൽകിയ സ്ഥാനാർത്ഥിയെ കുറിച്ച് സൂചന നൽകി ഷാജി കൈലാസ്
Anjali Nair: രാവിലെ 3 മണിക്ക് തുടങ്ങിയതാ! തിരഞ്ഞെടുപ്പ് ദിവസം സന്ദർശിച്ച ക്ഷേത്രങ്ങളുടെ ലിസ്റ്റുമായി അഞ്ജലി നായർ
Tovino Thomas: ഫിനാന്‍ഷ്യല്‍ സര്‍വൈവലിന് വേണ്ടിയല്ല സിനിമ; എല്ലാം നിര്‍ത്തി ചില്ലാകുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്: ടൊവിനോ
Maniyanpilla Raju: മോഹൻലാലിനെ ‘തൂക്കിക്കൊല്ലാൻ’ വിട്ടവനെന്ന് പെണ്ണിന്റെ അച്ഛൻ… കല്യാണത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മണിയൻപിള്ള രാജു
കള്ളവോട്ട് വേണ്ട, കാത്തിരിക്കുന്നത് വലിയ ശിക്ഷ
ആദ്യ മണിക്കൂറുകളിൽ വോട്ട് ചെയ്യാനെത്തിയ പ്രമുഖർ
പോളിങ് ശതമാനം കുതിക്കുമോ? മുന്‍ ട്രെന്‍ഡുകള്‍
വോട്ട് ചെയ്തത് ആർക്കെന്ന് പറയാമോ? കയ്യിൽ ഇവയും പാടില്ല
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അടി പൊട്ടി