AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty: പുതുവർഷത്തിൽ മമ്മൂട്ടിയുടെ സാന്ത്വനം; ഇനി ഇവർ ലോകം ചുറ്റി സഞ്ചരിക്കും

Mammootty: ആവശ്യക്കാർക്ക് സാന്ത്വനമാകുന്നതിനുവേണ്ടി 16 വർഷം മുമ്പാണ് നടൻ മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ആരംഭിച്ചത്....

Mammootty: പുതുവർഷത്തിൽ മമ്മൂട്ടിയുടെ സാന്ത്വനം; ഇനി ഇവർ ലോകം ചുറ്റി സഞ്ചരിക്കും
മമ്മൂട്ടിImage Credit source: Mammootty Facebook
Ashli C
Ashli C | Updated On: 01 Jan 2026 | 12:11 PM

കോട്ടയം: മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിൽ പുതുവർഷത്തോടനുബന്ധിച്ച് ചക്രക്കസേരകൾ വിതരണം ചെയ്തു. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് ആണ് വിതരണോദ്ഘാടനം നിർവഹിച്ചത്. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് ഡോക്ടർ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തായും വീതസംഗാനന്ദ സ്വാമിയും ചേർന്ന പദ്ധതി തെ‌ളിയിച്ചു.

ആവശ്യക്കാർക്ക് സാന്ത്വനമാകുന്നതിനുവേണ്ടി 16 വർഷം മുമ്പാണ് നടൻ മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ആരംഭിച്ചത്. ഇതുവരെ നിരവധി ആളുകളെയാണ് നടൻ പരിപാലിച്ചും സ്വാന്തനമേകിയും വരുന്നത്. ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് മുതിർന്നവർക്കും ശസ്ത്രക്രിയകളായും ഇത്തരത്തിലുള്ള മറ്റു സഹായങ്ങളും നടൻ ചെയ്തു പോരുന്നു.

പാലാ ശ്രീരാമകൃഷ്‌ണമഠാധിപതി വീതസംഗാനന്ദസ്വാമി ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ മാനേജിങ് ഡയറക്‌ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, കെയർ ആൻഡ് ഷെയറിന്റെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. റൂബിൾ രാജ്, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ റോയി മാത്യു വടക്കേൽ, ഗുഡ് ന്യൂസ് അമ്മവീട് ഡയറക്ടർ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ജോർജ് വർഗീസ് നെടുമാവ് എന്നിവർ പ്രസംഗിച്ചു.

മഹാനടന്റെ അമ്മയ്ക്ക് വിടചൊല്ലി കലാകേരളം

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയ്ക്ക് വിടചൊല്ലി കലാ കേരളം. മുടവൻമുകൾ കേശവദേവ് റോഡിലെ ഹിൽവ്യൂവിൽ ഭർത്താവും മകൻ പ്യാരിലാലും ലയിച്ച മണ്ണിലാണ് ശാന്തകുമാരി അമ്മയും അന്ത്യവിശ്രമം കൊള്ളുക. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രമുഖരാണ് മോഹൻലാലിന്റെ അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിച്ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മഹാനടന്റെ അമ്മയെ അവസാനമായി ഒരു നോക്കു കാണുവാൻ എത്തുകയും അന്ത്യാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.