Alin Jose Perera: ‘കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു, തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’; അലിൻ ജോസ് പെരേര
Alin Jose Perera Uber Assault: ആശിഷ് എന്നായാൾക്കെതിരെയാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും അലിൻ ജോസ് പെരേര ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
കൊച്ചി: യൂബർ ഡ്രൈവർക്കെതിരെ പരാതിയുമായി സോഷ്യൽ മീഡിയ വൈറൽ താരം അലിൻ ജോസ് പെരേര. തന്നെ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് അലിൻ ജോസിന്റെ പരാതി. ആശിഷ് എന്നായാൾക്കെതിരെയാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും അലിൻ ജോസ് പെരേര ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
താൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് വീഡിയോയിൽ അലിൻ ജോസ് പറയുന്നത്. സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും വൈറൽ താരം പറയുന്നു. ഇത്രയും വർഷമായിട്ട് തനിക്ക് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ആശിഷിനെ രണ്ട് വർഷമായി തനിക്ക് അറിയാമെന്നും തന്റെ കുടുംബത്തിന് റീത്ത് വെയ്ക്കുമെന്ന് ആശിഷ് പറഞ്ഞതായും അലിൻ ജോസ് പറയുന്നു.
View this post on Instagram
Also Read:ഓസ്കർ ജേതാവിൻ്റെ സിനിമ വേണ്ടെന്ന് വച്ചതിന് കാരണം പറഞ്ഞ് ഫഹദ്; വിമർശനവുമായി സോഷ്യൽ മീഡിയ
താൻ ആരെയും ഉപദ്രവിക്കാറില്ലെന്നും തനിക്ക് സ്വന്തമായി ചേട്ടനില്ലെന്നും കഴിഞ്ഞ രണ്ട് വർഷമായി ആശിഷിനെ സഹോദരനെ പോലെയാണ് കണ്ടതെന്നുമാണ് അലിൻ ജോസ് പറയുന്നത്. തന്നെ ഉപദ്രവിച്ചതിന്റെ കാരണം തനിക്ക് അറിയില്ല.ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു. ഇന്നലെ വീട്ടിലേക്ക് വരുമ്പോൾ ഒരുപാട് കരഞ്ഞുവെന്നും വേദന കൊണ്ട് പുളയുകയായിരുന്നുവെന്നുമാണ് അലിൻ ജോസ് പറയുന്നത്. ആശിഷിനെ പോലുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ് വേണ്ടതെന്നും സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ യൂബറിൽ കയറാറുണ്ട്. അവരുടെ ജീവന് പോലും ഇത്തരക്കാര്‍ ഭീഷണിയാണെന്നും അലിൻ ജോസ് പറയുന്നു. ആശിഷിന്റെ ചിത്രവും അലിൻ ജോസ് പങ്കുവെച്ചിട്ടുണ്ട്.