Mohanlal: ലാലുവിന്’ സ്നേഹപൂർവ്വം ഇച്ചാക്ക’; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി

Mammootty Honors Mohanlal: പാട്രിയറ്റ് എന്ന ചിത്രത്തിന്റെ കൊച്ചിയിലെ സെറ്റിൽവെച്ചാണ് മോഹൻലാലിനെ മമ്മൂട്ടി ആദരിച്ചത്.സിനിമയിലെ മറ്റ് അഭിനേതാക്കളും സംവിധായകരും മോഹൻലാലിന് പൊന്നാട അണിയിച്ചു.

Mohanlal: ലാലുവിന് സ്നേഹപൂർവ്വം ഇച്ചാക്ക; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി

Mohanlal And Mammootty

Updated On: 

06 Dec 2025 | 09:25 PM

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ചിത്രത്തിന്റെ കൊച്ചിയിലെ സെറ്റിൽവെച്ചാണ് മോഹൻലാലിനെ മമ്മൂട്ടി ആദരിച്ചത്. സിനിമയിലെ മറ്റ് അഭിനേതാക്കളും സംവിധായകരും മോഹൻലാലിന് പൊന്നാട അണിയിച്ചു.

ഇതിന്റെ വീഡിയോ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എത്തി.’ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം’ എന്നാണ് വീഡിയോക്കൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബനും, മഹേഷ് നാരായണനും മോഹൻലാലിന് പൊന്നാട അണിയിക്കുന്നുണ്ട്.

Also Read:മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; ‘ഖലീഫ’യിലെ ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്

അതേസമയം പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിൽ ഇവർക്കുപുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.

മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിലെ മമ്മൂട്ടി – മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങളാണ് കൊച്ചിയിൽ ചിത്രീകരിക്കുന്നത്.2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ആൻ മെഗാ മീഡിയയാണ് ചിത്രം തീയറ്ററുകളിലെത്തിക്കുക.

Related Stories
Nivin Pauly: ‘അജു സെറ്റിലുണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്’; സർവം മായ അനുഭവം തുറന്നുപറഞ്ഞ് നിവിൻ പോളി
Manichithrathazhu Song: ഗായകർ പാടാൻ മടിക്കുന്ന പാട്ട്, അഡ്വാൻസ് മടക്കിനൽകാനാവാതെ ഒടുവിൽ പൂർത്തിയാക്കിയ ​ഗാനം, പഴന്തമിഴ്പാട്ടിന് ഇങ്ങനെയും ഒരു കഥ
Christina Movie: ക്രിസ്റ്റീനയുടെ വരവ് വെറുതെയല്ല! ദുരൂഹതകൾ നിറഞ്ഞ ത്രില്ലർ മൂഡ് ക്രിസ്റ്റീന തീയേറ്ററുകളിലേക്ക്
Sabarimala Gold Theft: ഒന്ന് കട്ടിളപ്പാളി, മറ്റൊന്ന് ദ്വാരപാലക പാളി; ജയറാമിന്റെ പൂജ വിശദീകരണത്തിൽ ദുരൂഹത
Parvathy Thiruvoth_ Shwetha Menon: ‘അമ്മ’ സംഘടന വേദി പാർവതിരുവോത്ത് ഉപയോഗപ്പെടുത്തി; തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ
Shwetha Menon: അമ്മ അധ്യക്ഷപദവിയിൽ എത്ര ദിവസം എന്ന് കണ്ടറിയണം, കൂട്ടത്തിലുള്ളവർ തന്നെ അധിക്ഷേപിച്ചു! ശ്വേത മേനോൻ
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം