Khalifa Movie: മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; ‘ഖലീഫ’യിലെ ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്
Mohanlal as Mambarakkal Ahmed Ali in Khalifa: മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു എങ്കിലും, ആ വേഷം ചെയ്യുന്നത് ആരാണെന്നു പുറത്തു വിട്ടിരുന്നില്ല.
പൃഥ്വിരാജ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഖലീഫ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വമ്പൻ സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് താരം. ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. മാമ്പറക്കൽ അഹ്മദ് അലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.രണ്ട് ഭാഗങ്ങളായാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിൽ രണ്ടാം ഭാഗത്തിലാണ് മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ എത്തുന്നത്. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും.
പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടിരിന്നു. വീഡിയോക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. വീഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു എങ്കിലും, ആ വേഷം ചെയ്യുന്നത് ആരാണെന്നു പുറത്തു വിട്ടിരുന്നില്ല.
ഇതിനിടെയിൽ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. അക്കാര്യമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
Also Read:മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവ്, ആരാധകരെ ഞെട്ടിച്ച് നടി വീണ നായര്‍; 2025-ൽ ഡിവോഴ്‌സായ താരങ്ങൾ
‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിച്ച സിനിമ ആക്ഷന് പ്രാധാന്യം നൽകിയാണ് നിർമ്മിക്കുന്നത് എന്നാണ് സൂചന. ലണ്ടൻ, ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം എത്തുക. ചിത്രത്തിൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.