AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Bhama: കോടതിയിലെത്തി കാലുമാറിയ ഭാമ! ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനോട് പറഞ്ഞതിൽ ദേഷ്യം ഉണ്ടായിരുന്നുവെന്ന മൊഴി മാറ്റിപ്പറഞ്ഞതിങ്ങനെ

Dileep and Kavya Madhavan: കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഭാമ ആദ്യം പോലീസിനോട് പറഞ്ഞ കാര്യങ്ങൾ അപ്പാടെ കോടതിയിലെത്തി മാറ്റി പറയുകയായിരുന്നു....

Actress Bhama: കോടതിയിലെത്തി കാലുമാറിയ ഭാമ! ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനോട് പറഞ്ഞതിൽ ദേഷ്യം ഉണ്ടായിരുന്നുവെന്ന മൊഴി മാറ്റിപ്പറഞ്ഞതിങ്ങനെ
Actress Bhama, Dileep And Kavya MadhavanImage Credit source: Instagram
ashli
Ashli C | Published: 07 Dec 2025 10:10 AM

നടി ആക്രമിക്കപ്പെട്ട കേസിൽ ഇനി വിധി വരാൻ മണിക്കൂറുകൾ മാത്രം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് വിചാരണ പൂർത്തിയാക്കി വിധി പറയുക. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ അതിക്രമിച്ചു കയറി അതിജീവിതയെ ആക്രമിച്ച് അപകീർത്തി പരമായ ദൃശ്യങ്ങൾ പകർത്തിയതാണ് കേസിന്റെ പശ്ചാത്തലം.

കേസിൽ നടൻ ദിലീപ്(Dileep) ഉൾപ്പെടെ 10 പ്രതികളാണ് ഉള്ളത്.. ഒന്നാംപ്രതി പെരുമ്പാവൂർ സ്വദേശിയായ പൾസർ സുനിയാണ്. 2017 ലാണ് സിനിമ മേഖലയെ കേരള ജനതയെയും ഒട്ടാകെ ഞെട്ടിച്ച സംഭവമുണ്ടായത്. 2017 ഫെബ്രുവരി 17ന് വൈകിട്ട് സിനിമ ഷൂട്ടിങ്ങിനായി തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്നതിനിടയാണ് ആക്രമിക്കപ്പെട്ടത്.

ലാൽ ക്രിയേഷൻസ് എന്ന നിർമ്മാണ കമ്പനി ഏർപ്പാട് ചെയ്ത എസ് യു വി യിൽ ആണ് നടി കൊച്ചിയിലേക്ക് എത്തിയത്. ഈ വാഹനം ഓടിച്ച മാർട്ടിൻ കേസിലെ രണ്ടാം പ്രതിയാണ്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്(Dileep). സംഭവത്തിൽ ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി.

ALSO READ: ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വ്യാജ ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫൈലിലൂടെ സന്ദേശങ്ങൾ; പിന്നിൽ ദിലീപ് തന്നെ

പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിനുശേഷം 2017 ഒക്ടോബർ മൂന്നിനാണ് ദിലീപ് ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നത്. കേസ് വിചാരണയ്ക്കിടെ നിരവധി പേരാണ് മൊഴിമാറ്റി പറഞ്ഞത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് നടി ഭാമ കൂറു മാറിയതായിരുന്നു. കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഭാമ ആദ്യം പോലീസിനോട് പറഞ്ഞ കാര്യങ്ങൾ അപ്പാടെ കോടതിയിലെത്തി മാറ്റി പറയുകയായിരുന്നു.

ദിലീപും(Dileep) കാവ്യാമാധവനും(Kavya Madhavan) തമ്മിലുള്ള ബന്ധം മഞ്ജുവാര്യരോട് പറഞ്ഞതിൽ ദിലീപിന് അതിജീവിതയുടെ ദേഷ്യം ഉണ്ടായിരുന്നു എന്നായിരുന്നു ബാമ ആദ്യം വെളിപ്പെടുത്തിയത്. അതിന് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിനെ മൊഴി നൽകി.

എന്നാൽ കോടതിയിൽ എത്തി പറഞ്ഞതിനൊന്നും ഒരു വിലയും കൽപ്പിക്കാത്ത രീതിയിലുള്ള മൊഴിയാണ് നൽകിയിരുന്നത്. തനിക്കൊന്നും അറിയില്ല കണ്ടിട്ടില്ല കേട്ടിട്ടില്ല അറിയില്ല എന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. ഭാമ മാത്രമല്ല നടൻ സിദ്ധിക്കും ഇതേ രീതിയിൽ ആയിരുന്നു കോടതിയിൽ മൊഴി നൽകിയത്.

ദിലീപ് കാവ്യബന്ധം മഞ്ജുവിനെ അറിയിച്ചതിൽ ദിലീപിനെ ദേഷ്യം ഉണ്ടായിരുന്നു എന്ന് സിദ്ധിക്കും മൊഴി നൽകിയതാണ്. എന്നാൽ കോടതിയിലെത്തിയപ്പോൾ തനിക്കൊന്നും അറിയില്ല എന്ന രീതിയിലായിരുന്നു സിദ്ദിഖിന്റെയും പെരുമാറ്റം. എന്നാൽ മൊഴിമാറ്റി പറഞ്ഞ ഭാമയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. പിന്നാലെ താരം വിവാഹമോചിതയുമായി.