Mammootty: അതെ… ആ മനുഷ്യൻ തന്നെ മമ്മൂക്ക! ഒറ്റ സന്ദേശത്തിലാണ് ഇവിടെ എത്തിയത് ; രേവതിയുടെ കുറിപ്പ് വൈറൽ
Revathy about Mammootty: രേവതിയുടെയും മമ്മൂട്ടിയുടേയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.രേവതിയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്...
ഒരുകാലത്തെ സൂപ്പർ ഹിറ്റ് നായകനും നായികയും ഒരേ ഫ്രെയിമിൽ. എന്നാൽ ഭാവത്തിലും വേഷത്തിലും പശ്ചാത്തലത്തിലും എല്ലാം അല്പം വ്യത്യാസമുണ്ട്. അതെ നമ്മുടെ സ്വന്തം രേവതിയുടെയും മമ്മൂട്ടിയുടേയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
രേവതിയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതെ ആ മനുഷ്യൻ തന്നെ. നിങ്ങളൊക്കെ മമ്മൂക്ക എന്ന് വിളിക്കുന്നയാൾ. ഒറ്റ സന്ദേശത്തിലാണ് അദ്ദേഹം ഞങ്ങൾക്ക് ശബ്ദം നൽകാനായി എത്തിയത് എന്നാണ് രേവതി ചിത്രങ്ങൾക്കൊപ്പം കുറച്ചത്.
രേവതിയുടെ വാക്കുകൾ ഇങ്ങനെ
“അതെ ആ മനുഷ്യൻ തന്നെ, സാക്ഷാൽ മമ്മൂക്ക… മിക്കവാറും നിങ്ങളെല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് അങ്ങനെയാണ്. ഒരൊറ്റ സന്ദേശമേ അയച്ചിട്ടുള്ളൂ. അദ്ദേഹം എത്തി ഞങ്ങളുടെ ഷോയെ കൂടുതൽ വലുതാക്കി മാറ്റി. റസൂൽ പൂക്കുട്ടി ശങ്കർ രാമകൃഷ്ണൻ ലാൽ മീഡിയയിലെ സൗണ്ട് എൻജിനീയറായ സുബിൻ എന്നിവരും തങ്ങളുടെ സംഭാവനകൾ നൽകിക്കൊണ്ട് മമ്മൂക്കമുണ്ട്. ഉടൻ തന്നെ ഇത് നിങ്ങളുടെ മുന്നിലേക്ക് മുന്നിലേക്ക് എത്തും എന്നാണ് രേവതിയുടെ വാക്കുകൾ.
View this post on Instagram
ഇതിൽ നിന്നും മമ്മൂക്കയ്ക്ക് ഒപ്പം ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി സംവിധായകൻ ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖരും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഈ പുതിയ പ്രോജക്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ മറ്റു സൂചനകളും ഒന്നും രേവതിയോ അണിയറ പ്രവർത്തകരോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതേ പ്രോജക്ടിന്റെ ഭാഗമായി മഞ്ജു വാര്യർ പാർവതി തിരുവോത്ത് സയനോര ഫിലിപ്പ് അനൂപ് മേനോൻ സംവിധായകൻ രഞ്ജിത്ത് എന്നിവരും സ്റ്റുഡിയോയിൽ എത്തിയ വിവരം രേവതി തന്നെ ഇതിനോടകം അറിയിച്ചതാണ്.