Patriot Release Date : ഒരുപാട് ഒന്നും വൈകില്ല; പേട്രിയറ്റിൻ്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
Mammootty Mohanlal Patriot Movie Release Date : കഴിഞ്ഞ ദിവസമാണ് സിനിമയുടെ റിലീസ് നീട്ടിവെച്ചതായി അണിയറപ്രവർത്തകർ അറിയിച്ചത്. ഏപ്രിൽ 23നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില പ്രശ്നങ്ങളെ തുടർന്ന് റിലീസ് നീട്ടിവെക്കുകയാണ് എന്നായിരുന്നു ചിത്രത്തിൻ്റെ നിർമാതാവ് അറിയിച്ചത്.
മമ്മൂട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റിൻ്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം മെയ് ഒന്നിന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. നേരത്തെ ഏപ്രിയ 23ന് തിയറ്ററിൽ എത്തിക്കാനായിരുന്നു അണിയറപ്രവർത്തകർ തീരൂമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ സിനിമയുടെ റിലീസ് ഒരാഴ്ചത്തേക്കും കൂടി നീട്ടിവെക്കുകയായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിന് പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയന്താര തുടങ്ങി വൻ താര നിരയാണ് പേട്രയറ്റിൽ അണിനിരക്കുന്നത്.
പേട്രിയറ്റിൻ്റെ റിലീസ് നീട്ടിവെച്ചതെന്ന്
അപ്രതീക്ഷിതമായി ഉണ്ടായ ചില സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പേട്രിയറ്റിൻ്റെ റിലീസ് നീട്ടിവെച്ചതെന്ന് കഴിഞ്ഞ ദിവസം നിർമാതാവ് ആൻ്റോ ജോസഫ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ജനുവരി ആദ്യം ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് റിലീസ് നീട്ടാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.
നിശ്ചിത സമയത്തിനുള്ളിൽ പ്രൊമോഷൻ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആശങ്കയും പേട്രിയറ്റിൻ്റെ അണിയറപ്രവർത്തകരിലുണ്ടായിരുന്നു. പേട്രിയറ്റിന് പുറമെ മോഹൻലാൽ ചിത്രമായ ദൃശ്യം 3ൻ്റെ റിലീസും ആശീർവാദ് സിനിമാസ് നീട്ടിവെച്ചിരുന്നു. പകരം ദൃശ്യം 3 മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് മെയ് 21ന് തിയറ്റിൽ എത്തും.
ചിത്രത്തിൽ അണിനിരക്കുന്നത്.
രേവതി, ഗ്രേസ് ആൻ്റണി, ഗീതി സംഗീത, ശ്രീപാർവതി, ദർശന രാജേന്ദ്രൻ, സറിൻ ഷിഹാബ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്ത്യയിലും ശ്രീലങ്കയും ലണ്ടണിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിലാണ് വരുന്നതെന്ന് താരം ഒരു വേദിയിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു. ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. മഹേഷ് നാരായണനാണ് സിനിമയുടെ സംവിധായകൻ. സുശിൻ ശ്യാം ആണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്.