AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Akhil Marar: നിങ്ങളെ വീട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടിലാണോ പ്രസവിച്ചത്? അഖിൽ മാരാറിന്റെ പരാമർശത്തിന് ഭാര്യക്കും സൈബർ അറ്റാക്ക്

Akhil Marar Controversial statement about Pregnancy:വീഡിയോയ്ക്ക് താഴെ അഖിൽ മാരാറും ഒരു കമന്റ്മായി എത്തി. ഇന്നലെ അമ്മയും മക്കളും സിനിമ കാണാൻ പോയിട്ട് വന്നത് രാത്രി 11 മണി ആയപ്പോഴാണ്.. നിങ്ങൾ എൻജോയ് ചെയ്യു മക്കളെ. സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത ഒരു ദുഷ്ടന്റെ കൂടെ ജീവിക്കുന്ന നിങ്ങളെ സമ്മതിക്കണം എന്നായിരുന്നു അഖിൽ മാരാറിന്റെ കമന്റ്. ഇതിന് താഴെയും ആളുകൾ വലിയ രീതിയിലുള്ള വിമർശന പ്രതികരണങ്ങളുമായയാണ് എത്തുന്നത്........

Akhil Marar: നിങ്ങളെ വീട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടിലാണോ പ്രസവിച്ചത്? അഖിൽ മാരാറിന്റെ പരാമർശത്തിന് ഭാര്യക്കും സൈബർ അറ്റാക്ക്
Akhil Marar And WifeImage Credit source: INSTAGRAM
Ashli C
Ashli C | Published: 22 Apr 2026 | 12:56 PM

മുൻ ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും രാഷ്ട്രീയ നേതാവുമായ അഖിൽ മാരാർ ഇപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിന് കാരണമായത് ഒരു അഭിമുഖത്തിനിടയിൽ സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ട് അഖിൽ മാരാർ നടത്തിയ പരാമർശങ്ങളാണ്. പണ്ടുകാലത്ത് സ്ത്രീകൾ ഇത് വളരെ എൻജോയ് ചെയ്ത്‍ കൂളായി ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു പ്രസവം. അന്നത്തെ സ്ത്രീകൾ അരി കുത്തുന്നതിനിടയിൽ പോയി പ്രസവിക്കുകയും പ്രസവിച്ചു വന്നതിനുശേഷം വീണ്ടും അരി കുത്തുകയും ചെയ്തിരുന്നു. അവരതൊക്കെ വളരെ ആസ്വദിച്ച് എൻജോയ് ചെയ്തുകൊണ്ടിരുന്ന കാര്യമാണ്. എന്നാൽ ഇന്ന് അങ്ങനെയല്ല.

ചില ഹോസ്പിറ്റലുകാരും മാതാപിതാക്കളും ചേർന്ന് ഇതിന് അനാവശ്യമായ പ്രഷർ കൊടുക്കുകയും സ്ത്രീകളെ സംബന്ധിച്ച് ഇതെന്തോ മാരകരോഗമാണെന്നുള്ള തോന്നൽ ഉണ്ടായി. അത് കാരണം സാധാരണ പ്രസവങ്ങൾ നടക്കുന്നില്ല. ഇപ്പോൾ എല്ലാം സിസേറിയൻ ആണ് എന്നൊക്കെ ആയിരുന്നു അഖിലിന്റെ പരാമർശങ്ങൾ. ഇവ വലിയ തരത്തിലുള്ള ചർച്ചകൾക്കാണ് സോഷ്യൽ മീഡിയയിൽ തിരികൊളുത്തിയത്. സ്ത്രീകളും പുരുഷന്മാരും അടക്കം അഖിൽ മാരാർ പറഞ്ഞതിലെ കാര്യങ്ങളെ എതിർത്തു കൊണ്ട് രം​ഗത്തെത്തി.

ALSO READ:പണ്ടുകാലത്തെ സ്ത്രീകൾ കൂളായി ആസ്വദിച്ച് ചെയ്തുകൊണ്ടിരുന്ന കാര്യമാണ് പ്രസവം; വിവാദ പരാമർശവുമായി അഖിൽ മാരാർ

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും ആളുകൾ ഇതിനെ ചൊല്ലി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ലക്ഷ്മിയും മക്കളും ഒരു കാറിൽ യാത്ര ചെയ്യുന്ന വീഡിയോ പങ്കിട്ടപ്പോൾ അതിനു താഴെയാണ് ആളുകൾ പരിഹാസ ചോദ്യങ്ങളുമായി എത്തുന്നത്. നിങ്ങളുടെ വീട്ടിൽ എല്ലാ സ്ത്രീകളും വീട്ടിൽ വെച്ചാണോ പ്രസവിച്ചത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതൊക്കെ വെറും പ്രഹസനം മാത്രമാണ് നിങ്ങൾക്ക് ഒപ്പം ഉള്ള രണ്ടു കുട്ടികളെ നിങ്ങൾ വീട്ടിലാണോ പ്രസവിച്ചത്, നാട്ടിലുള്ള സ്ത്രീകളുടെ എൻജോയ്മെന്റിന്റെ കണക്കെടുത്തു കഴിഞ്ഞോ എന്നൊക്കെയാണ് ചോദ്യങ്ങൾ.

ഇതിനിടെ ആ വീഡിയോയ്ക്ക് താഴെ അഖിൽ മാരാറും ഒരു കമന്റ്മായി എത്തി. ഇന്നലെ അമ്മയും മക്കളും സിനിമ കാണാൻ പോയിട്ട് വന്നത് രാത്രി 11 മണി ആയപ്പോഴാണ്.. നിങ്ങൾ എൻജോയ് ചെയ്യു മക്കളെ. സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത ഒരു ദുഷ്ടന്റെ കൂടെ ജീവിക്കുന്ന നിങ്ങളെ സമ്മതിക്കണം എന്നായിരുന്നു അഖിൽ മാരാറിന്റെ കമന്റ്. ഇതിന് താഴെയും ആളുകൾ വലിയ രീതിയിലുള്ള വിമർശന പ്രതികരണങ്ങളുമായയാണ് എത്തുന്നത്. പണ്ടത്തെ സ്ത്രീകളുടെ പ്രസവത്തിന്റെ കാര്യത്തെക്കുറിച്ച് വീട്ടിൽ അമ്മൂമ്മ ഉണ്ടെങ്കിൽ അവരോട് ചോദിച്ചാൽ കിട്ടും കൃത്യമായി ഉത്തരം എന്നാണ് ഒരാൾ മറുപടിയായി നൽകുന്നത്.

പ്രസവത്തിന്റെ കണക്കെടുപ്പ് കഴിഞ്ഞോ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ആരോഗ്യ വിദഗ്ധർ അടക്കം ഗർഭകാലത്തെക്കുറിച്ചുള്ള അഖിലിന്റെ വാക്കുകൾക്കെതിരേ രംഗത്തെത്തുകയാണ്.ഇതുപോലുള്ള സീരിയസായ വിഷയങ്ങളെക്കുറിച്ച് ആധികാരികമായ ജ്ഞാനം ഇല്ലാതെ ഇത്തരത്തിൽ കോൺഫിഡൻസോടുകൂടു വിവരക്കേട് വിളിച്ചു പറയരുത് എന്നാണ് ഒരു ആരോഗ്യ വിദഗ്ധ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. ഇന്നത്തെ കാലത്ത് ഇത്രയും ശ്രദ്ധ നൽകുന്നതുകൊണ്ടാണ് പണ്ടുകാലത്തെ അപേക്ഷിച്ച് നവജാതശിശുക്കളുടെയും അമ്മമാരുടേയും മരണനിരക്ക് കുറയാൻ കാരണം എന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

Follow Us