5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Sitaram Yechury : എല്ലാ അർഥത്തിലും മനസ്സിലാക്കുന്നൊരു സുഹൃത്ത്; യെച്ചൂരിക്ക് ആദരാഞ്ജലി നേർന്ന് മമ്മൂട്ടി

ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി വ്യാഴാഴ്ചയാണ് അന്തരിച്ചത്

Sitaram Yechury : എല്ലാ അർഥത്തിലും മനസ്സിലാക്കുന്നൊരു സുഹൃത്ത്; യെച്ചൂരിക്ക് ആദരാഞ്ജലി നേർന്ന് മമ്മൂട്ടി
Mammootty, Sitaram Yechury | Facebook
Follow Us
arun-nair
Arun Nair | Published: 12 Sep 2024 18:03 PM

കൊച്ചി: തൻ്റെ പ്രിയ സുഹൃത്തും സിപിഎം ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി നേർന്ന് മമ്മൂട്ടി. തൻ്റെ ദീർഘകാല സുഹൃത്തും സമർഥനായ രാഷ്ട്ര തന്ത്രഞ്ജനും സർവ്വോപരി അതിശയം തോന്നിപ്പോകുന്നൊരു മനുഷ്യനും കൂടിയാണ് സീതാറാം യെച്ചൂരിയെന്ന് മമ്മൂട്ടി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അദ്ദേഹത്തെ വളരെ അധികം താൻ മിസ്സ് ചെയ്യുമെന്നും മമ്മൂട്ടി തൻ്റെ പോസ്റ്റിൽ പറയുന്നു.

ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി വ്യാഴാഴ്ചയാണ് അന്തരിച്ചത്.  അദ്ദേഹത്തിൻ്റെ മൃതദേഹം സംസ്കരിക്കുന്നില്ല മറിച്ച വൈദ്യ പഠനത്തിനായി വിട്ടു നൽകും.  വെള്ളിയാഴ്ച വസന്ത് കുഞ്ചിലെ വീട്ടിലും പിന്നീട് എകെജി ഭവനിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.

Latest News