AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mammooty Patriot Movie: ഞാനും ലാലും വന്ന് ഡയലോഗടിച്ചു കെട്ടിപ്പിടിച്ച് അവസാനിക്കുന്ന ചിത്രമില്ല ഇത്! പാട്രിയറ്റിനെക്കുറിച്ച് മമ്മൂട്ടി

Mammooty about Patriot Movie: സിനിമയെ കുറിച്ചും തന്റെയും മോഹൻലാലിന്റെയും സിനിമയിലെ പങ്കാളിത്തത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ മമ്മൂട്ടി. സിനിമയിലെ കഥാപാത്രങ്ങൾ തമ്മിൽ വൈകാരികമായ ബന്ധമാണ് ഉള്ളത് എന്നും ആ സൗഹൃദവും ആഴവും എല്ലാം സിനിമയിൽ അത്രത്തോളം പ്രതിഫലിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി പറയുന്നു. നിങ്ങൾ കരുതുന്നതുപോലെ മറ്റു സിനിമകളിൽ കണ്ട മമ്മൂട്ടിയെയും മോഹൻലാലിനെയും അല്ല.........

Mammooty Patriot Movie: ഞാനും ലാലും വന്ന് ഡയലോഗടിച്ചു കെട്ടിപ്പിടിച്ച് അവസാനിക്കുന്ന ചിത്രമില്ല ഇത്! പാട്രിയറ്റിനെക്കുറിച്ച് മമ്മൂട്ടി
Mammootty, MohanlalImage Credit source: Instagram(Mammotty)
Ashli C
Ashli C | Published: 27 Apr 2026 | 02:34 PM

മലയാളി പ്രേക്ഷകർ ഒന്നാകെ ആകാംക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിച്ചെത്തുന്ന ‘പാട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാള സിനിമയിലെ ലോക സിനിമയ്ക്ക് മുന്നിൽ ഇത് മറ്റൊരു കാഴ്ച അനുഭവം സമ്മാനിക്കും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനെ കണക്കാക്കുന്നത്. കൂടാതെ നരസിംഹത്തിലെ പോലെ ഹരികൃഷ്ണൻസിലെ പോലെ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാട്രിയറ്റിന് ഉണ്ട്. അതിനാൽ തന്നെ സിനിമയെ കുറിച്ച് ആരാധകരെ സംബന്ധിച്ച് പല വിധത്തിലുള്ള ചർച്ചകളും സംശയങ്ങളും കൗതുകങ്ങളും എല്ലാം ഉയർന്നുവരുന്നു.

അതിനിടെ സിനിമയെ കുറിച്ചും തന്റെയും മോഹൻലാലിന്റെയും സിനിമയിലെ പങ്കാളിത്തത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ മമ്മൂട്ടി. സിനിമയിലെ കഥാപാത്രങ്ങൾ തമ്മിൽ വൈകാരികമായ ബന്ധമാണ് ഉള്ളത് എന്നും ആ സൗഹൃദവും ആഴവും എല്ലാം സിനിമയിൽ അത്രത്തോളം പ്രതിഫലിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി പറയുന്നു. നിങ്ങൾ കരുതുന്നതുപോലെ മറ്റു സിനിമകളിൽ കണ്ട മമ്മൂട്ടിയെയും മോഹൻലാലിനെയും അല്ല ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. മറ്റു സിനിമകളിൽ ഞങ്ങൾ വന്ന ഡയലോഗ് അടിച്ചു ഒടുക്കം കെട്ടിപ്പിടിച്ച് അവസാനിക്കുന്ന ഒരു ചിത്രം അല്ല ഇത്.

ALSO READ:ആ സ്വാർത്ഥതയ്ക്ക് പുറത്താണ് ഞാൻ വീണ്ടും വിവാഹം കഴിച്ചത്; ഉർവശി മനസ്സു തുറക്കുന്നു

നിങ്ങൾ പറയുന്ന ഞങ്ങളിലുള്ള സ്റ്റാർഡവും ഇപ്പോൾ കിട്ടുന്ന അംഗീകാരവും എല്ലാം നിങ്ങൾ കാരണമാണ് ഞങ്ങൾക്കുണ്ടായത്. അതായത് നിങ്ങൾ ഞങ്ങളെ വളർത്തിയെടുത്തു എന്നല്ല. ആ കാലമൊക്കെ മാറി. നിങ്ങൾ വളർന്നതുകൊണ്ടാണ് ഞങ്ങൾക്ക് ഈ രീതിയിൽ വളരാൻ സാധിച്ചത് എന്നും മമ്മൂട്ടി പറയുന്നു. മോഹൻലാലിനെ രക്ഷിക്കാൻ വേണ്ടി മമ്മൂട്ടിയെത്തുന്ന നരസിംഹത്തിലെ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രമായി ഒന്നും ഇതിനെ താരതമ്യപ്പെടുത്താൻ സാധിക്കില്ല. നരസിംഹം എന്ന ചിത്രത്തിൽ ഒരുതവണ വന്നു പോകുന്ന സൗഹൃദമാണ് കാണുന്നത് എങ്കിൽ പാട്രിയറ്റിൽ ആ സ്നേഹവും ആഴവും ഉടനീളം കാണാൻ സാധിക്കും എന്നും മമ്മൂട്ടി പറയുന്നു. മമ്മൂട്ടി മോഹൻലാൽ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

കൂടാതെ പാട്രിയറ്റ് ഒരു പാൻ ഇന്ത്യൻ സിനിമയല്ല എന്നും മറിച്ച് മലയാളികൾക്ക് വേണ്ടിയുള്ള സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിൽ വിദേശികളായ കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ അവർ ഇംഗ്ലീഷിൽ തന്നെയാണ് സംസാരിക്കുക അല്ലാതെ മലയാളം പറയില്ല എന്നും മമ്മൂട്ടി പറയുന്നു.

Follow Us