Mammootty : വാട്ട് നെക്സ്റ്റ്! കൂൾ ലുക്കിൽ മമ്മൂട്ടി, കത്തിക്കയറി പുതിയ ഫോട്ടോ

Mammootty's Latest Photo : പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന മെഗാസ്റ്റാർ ആണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. താരത്തിന്റെ ഓരോ പുതിയ ഫോട്ടോകളും പുറത്തു വരുമ്പോൾ ഇദ്ദേഹത്തിന് പ്രായം കുറഞ്ഞു വരികയാണോ എന്നാണ് കൂടുതൽ പേരും കമന്റ് ആയി ചോദിക്കുക. ഇത്തവണ നിർമ്മാതാവും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ ആന്റോ ജോസഫ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ലുക്കിൽ ഉള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Mammootty : വാട്ട് നെക്സ്റ്റ്! കൂൾ ലുക്കിൽ മമ്മൂട്ടി, കത്തിക്കയറി പുതിയ ഫോട്ടോ

Mammootty In New Look

Published: 

06 Sep 2026 | 06:58 PM

പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന മെഗാസ്റ്റാർ ആണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. താരത്തിന്റെ ഓരോ പുതിയ ഫോട്ടോകളും പുറത്തു വരുമ്പോൾ ഇദ്ദേഹത്തിന് പ്രായം കുറഞ്ഞു വരികയാണോ എന്നാണ് കൂടുതൽ പേരും കമന്റ് ആയി ചോദിക്കുക. ഇത്തവണ നിർമ്മാതാവും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ ആന്റോ ജോസഫ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ലുക്കിൽ ഉള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആന്റോ ജോസഫ് പുറത്തുവിട്ട മമ്മൂട്ടിയുടെ ഫോട്ടോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം. വാട്ട് നേക്സ്റ്റ് എന്ന ക്യാപ്ഷനോടെയാണ് ആന്റോ ജോസഫ് ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.

ഓറഞ്ച് നിറത്തിലുള്ള ലിനൻ ഷർട്ടും ഓഫ് വൈറ്റ് നിറത്തിലുള്ള ലെനിൻ പാന്റും ധരിച്ച് സീരിയസ് ലുക്കിൽ സ്റ്റൈലിഷ് ആയിരിക്കുന്ന പടം ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വസ്ത്രത്തിന്റെ നിറത്തിനോട് ചേരുന്ന സ്‌നീക്കറാണ് താരം ഇട്ടിരിക്കുന്നത്. ലൈറ്റ് ഷേഡിൽ ഉള്ള ഗ്ലാസും വച്ചിരിക്കുന്നു. മമ്മൂട്ടിയുടെ 75 ആം ജന്മദിനം എത്തുകയാണ്.

Also Read : സ്ക്രിപ്റ്റല്ല കുഴപ്പം, നസ്ലിൻ ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടിപ്പോയി! പ്രേമലു 2 നടക്കാതെ പോയത് ഇതുകൊണ്ടെന്ന് വെളിപ്പെടുത്തൽ

ജന്മദിനത്തിൽ മമ്മൂട്ടിയുടെ രണ്ട് പ്രധാന സിനിമകളുടെ അപ്ഡേറ്റുകളാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നിതീഷ് സഹദേവ് ഒരു കുന്ന പുതിയ ആക്ഷൻ സിനിമയും, തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന ഓം എന്ന സിനിമയുമാണ് അത്. മമ്മൂട്ടിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിതീഷ് സഹദേവന്റെ സംവിധാനത്തിൽ എത്തുന്ന സിനിമ നിർമ്മിക്കുന്നത്. ഇതുവരെ മമ്മൂട്ടി കമ്പനി നിർമ്മിച്ചതിൽ വച്ച് ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമയാണ് ഇത് എന്ന് സൂചനയും പുറത്തുവരുന്നുണ്ട്. സിനിമയുടെ പേര് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്കോ ഒന്നും ഇതുവരെ അടിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നിതീഷ് സഹദേവും അനുരാജ് ഒ. ബിയും ചെറുനാള് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ജൂലൈ അവസാനം ഈ സിനിമയുടെ ഷൂട്ടിംഗ് തമിഴ്നാട്ടിൽ ആരംഭിച്ചിരുന്നു.

ആക്ഷനും കോമഡിയും കോർത്തിണക്കി ഒരു മാസ സിനിമയാണ് പടം ഒരുങ്ങുന്നത്. മമ്മൂട്ടിക്ക് പുറമേ വലിയൊരു താരതയും സിനിമയിൽ അണിനിരക്കുന്നുണ്ട് എന്നാണ് വിവരം. ഈ സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് നാളെ ( തിങ്കളാഴ്ച ) ഉച്ചയ്ക്ക് 12.01 ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള കട്ട വെയിറ്റിംഗിൽ ആണ് ആരാധകർ. ഓം എന്ന സിനിമയിലെ മമ്മൂട്ടിയുടെ ക്യാരക്ടർ അപ്ഡേറ്റും നാളെ രാവിലെ 11 ന് പുറത്തിറങ്ങും.

English Summary

Malayalis’ very own Megastar Mammootty seems to grow younger with age. Whenever new photos of the star are released, many comment asking if he is actually getting younger. This time, producer and close friend Anto Joseph has shared a picture revealing the star’s latest look.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി