Sreenivasan: ‘എന്റെ കല്യാണത്തിന് ശ്രീനിയേട്ടൻ പണം തന്നു, ഇതൊന്നും ആരോടും പോയി പറയണ്ടെന്നും നിർദ്ദേശിച്ചു’; മണികണ്ഠൻ ആചാരി

Manikandan shared how Sreenivasan: പണം നൽകിയ വിവരം ആരോ​ടും പറയേണ്ടെന്ന് നിർദേശിച്ചെന്നും സാധാരണ സിനിമക്കാരൻ, നടൻ,എഴുത്തുകാരന്‍, സംവിധായകൻ എന്നതിന് അപ്പുറത്തേക്ക് നല്ല മനുഷ്യനായിരുന്നു അദ്ദേഹമെന്നും നടൻ പറഞ്ഞു.

Sreenivasan: എന്റെ കല്യാണത്തിന് ശ്രീനിയേട്ടൻ പണം തന്നു, ഇതൊന്നും ആരോടും പോയി  പറയണ്ടെന്നും നിർദ്ദേശിച്ചു; മണികണ്ഠൻ ആചാരി

Sreenivasan

Published: 

23 Dec 2025 16:21 PM

അതുല്യ കലാകാരൻ ശ്രീനിവാസന്റെ വിയോ​ഗം മലയാള സിനിമ ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ. പലർക്കും പലതരത്തിലുള്ള ഓർമകളാണ് അദ്ദേഹത്തെ കുറിച്ച് പറയാനുള്ളത്. ഇപ്പോഴിതാ ശ്രീനിവസാന്റെ ഓർമകൾ പങ്കുവച്ച് നടൻ മണികണ്ഠൻ ആചാരി.

വിവാഹ സമയത്താണ് തന്നെ സഹായിച്ചതെന്നും ആരോടും പറയരുതെന്ന് പറഞ്ഞിരുന്നുവെന്നും മണികണ്ഠൻ പറയുന്നു. തന്റെ വിവാഹത്തിന് സഹായം ചോ​​ദിച്ചപ്പോൾ പണം നൽകി സഹായിച്ചുവെന്നും വിവാഹ ചെലവിനായുള്ള തുക സർക്കാർ ഫണ്ടിലേക്ക് നൽകാനുള്ള ആശയവും അദ്ദേഹത്തിന്റേതായിരുന്നു എന്നും മണികണ്ഠൻ പറയുന്നു.‘അമ്മ’ അസോസിയേഷന്റെ ശ്രീനിവാസൻ അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മണികണ്ഠൻ.

Also Read:അപകടങ്ങളില്‍ നിന്നു രക്ഷപ്പെട്ടത് നാലു തവണ, വിമാനത്തില്‍ സീറ്റുമില്ല; ശ്രീനിവാസനെ കാണാനെത്തിയ പാര്‍ത്ഥിപന് സംഭവിച്ചത്‌

പണം നൽകിയ വിവരം ആരോ​ടും പറയേണ്ടെന്ന് നിർദേശിച്ചെന്നും സാധാരണ സിനിമക്കാരൻ, നടൻ,എഴുത്തുകാരന്‍, സംവിധായകൻ എന്നതിന് അപ്പുറത്തേക്ക് നല്ല മനുഷ്യനായിരുന്നു അദ്ദേഹമെന്നും നടൻ പറഞ്ഞു. നന്മ നിറഞ്ഞവനായിരുന്നു ശ്രീനിയേട്ടൻ എന്നാണ് മണികണ്ഠൻ പറയുന്നത്.

തന്നെ പോലുള്ള അല്ലേങ്കിൽ ഇനി സിനിമയിലേക്ക് വരാൻ പോകുന്ന ഒരുകൂട്ടം തലമുറയ്ക്ക് പ്രചോദനം നൽകിയ ആളാണ് അദ്ദേഹം. നടന് വേണ്ട ക്വാളിഫിക്കേഷൻ എന്താണ് എന്ന് ചോ​ദിച്ചാൽ അത് അഭിനയം തന്നെയാണ് അല്ലെങ്കിൽ അത് കാണിച്ചുതന്ന ഒരുപാട് നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ ചേട്ടൻ. നടന്റെ സൗന്ദര്യം നടനത്തിലാണെന്നും ശരീരത്തിലല്ലെന്ന് കാണിച്ച് തന്നത് അദ്ദേഹമാണെന്നും നടൻ പറയുന്നു.മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ് സംഭവിച്ചത്. അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ചിരിയാണെങ്കിൽ ഇനി മുതൽ ഒരു വിഷമമായിരിക്കുമെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു.

Related Stories
Tylor Chase: കീറി പറഞ്ഞ പാന്റും ഷർട്ടും, ഭക്ഷണത്തിനായി ഭിക്ഷയെടുക്കണം; പഴയ ബാലതാരം അവസ്ഥ കണ്ട് ഞെട്ടി ആരാധകർ
Year Ender 2025: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ മുതൽ അതുല്യ കലാകാരൻ ശ്രീനിവാസൻ വരെ; 2025-ൽ വിടപറഞ്ഞ പ്രമുഖർ
Ramesh Pisharody: ‘വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ! എന്റെ ആ ഡയലോഗ് അറംപറ്റി’; രമേഷ് പിഷാരടി
Actor Sreenivasan Demise: മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്നാലും അറിയണമെന്നില്ല; ധ്യാനിന് പിന്തുണയുമായി നടി ശൈലജ
Siddhi Idnani: ‘ചില സംവിധായകർക്ക് എൻ്റെ നുണക്കുഴി ഇഷ്ടമല്ല’; കരയുമ്പോൾ ചിരിക്കരുതെന്ന് പറയുമെന്ന് സിദ്ധി ഇദ്നാനി
Kalamkaval: കളങ്കാവൽ ആഗോളതലത്തിലും കുതിയ്ക്കുന്നു; കൊവിഡിന് ശേഷം മമ്മൂട്ടിയുടെ ഏറ്റവും വലിയ ഓവർസീസ് ഹിറ്റ്
വൈനിൽ മാത്രമല്ല ​ഗ്ലാസിലുമുണ്ട് കാര്യം
മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ?
അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
അത് സ്കൂൾ കുട്ടികളാണോ? സ്തംഭിച്ച് പോയി
കോഴി പണി പറ്റിച്ചു ചത്തില്ലന്നേയുള്ളു
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ