Manju Pillai: ‘ഇന്ദ്രൻസ് ചേട്ടന്റെ ഭാര്യയാകാൻ രണ്ട് നടിമാരെ സമീപിച്ചിരുന്നു , അവർ പിന്മാറിയതിന്റെ കാരണം ഇതാണ്’; മഞ്ജു പിള്ള
Manju Pillai: ഹോം എന്ന ചിത്രത്തിലെ കഥാപാത്രം തനിക്ക് ഒരു സെക്കറ്റ് എൻട്രിയായിരുന്നുവെന്ന് മഞ്ജു പിള്ള പറയുന്നു. മുമ്പ് രണ്ട് പേരെ ആ റോളിലേക്ക് സമീപിച്ചുവെങ്കിലും അവർ ഒഴിഞ്ഞ മാറുകയായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ളി. ടെലിവിഷൻ പരമ്പരകളിലൂടെ ഉയർന്നുവന്ന താരം ഇന്ന് മലയാള സിനിമകളിൽ സ്വഭാവ വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം സ്വന്തമാക്കി. 2021ൽ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ ആനിയമ്മ എന്ന കഥാപാത്രത്തിന് വളരെയധികം നിരൂപണ പ്രശംസ ലഭിച്ചിരുന്നു.
ഹോം എന്ന ചിത്രത്തിലെ കഥാപാത്രം തനിക്ക് ഒരു സെക്കറ്റ് എൻട്രിയായിരുന്നുവെന്ന് മഞ്ജു പിള്ള പറയുന്നു. മുമ്പ് രണ്ട് പേരെ ആ റോളിലേക്ക് സമീപിച്ചുവെങ്കിലും അവർ ഒഴിഞ്ഞ മാറുകയായിരുന്നു. ഇന്ദ്രൻസ് ചേട്ടന്റെ ഭാര്യ കഥാപാത്രമായതിനാലാണ് അവർ അതിൽ നിന്നും പിന്മാറിയതെന്ന് മഞ്ജു പിള്ള പറയുന്നു. ഫിലിം ബീറ്റ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഹോം സിനിമ ഒരു സെക്കറ്റ് എൻട്രിയാണ്. വിജയ് ബാബു, എന്റെ കുടുംബ സുഹൃത്ത് കൂടിയാണ്. ഒരു കോവിഡ് സമയത്ത് ഞാൻ ഫാം ഒക്കെ സ്റ്റാർട്ട് ചെയ്ത സമയത്ത്, വിജയേട്ടൻ വിളിച്ച് ഇങ്ങനെയൊരു റോളുണ്ട് ചെയ്യാമോ എന്ന് ചോദിച്ചു. ആ സമയത്ത് സിനിമകളൊക്കെ കുറവായിരുന്നു. മൊത്തത്തിൽ എല്ലാവരും നിർത്തി വച്ചിരുന്ന സമയമായിരുന്നു.
എനിക്കൊരു ത്രില്ലായിരുന്നു, ചെയ്യാം എന്ന് പറഞ്ഞു. പ്രശ്നം ആവുമോ എന്ന് ഞാൻ ചോദിച്ചു. പ്രശ്നമൊന്നും ആവില്ല, ഞങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്, സ്റ്റാർട്ട് ചെയ്യാമെന്ന് പറഞ്ഞു. ഇന്ദ്രൻസിന്റെ ഭാര്യ ആയിട്ടാണ് കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ എന്ത് കുഴപ്പം, ഞാൻ ഓകെ ആണെന്ന് പറഞ്ഞു.
അല്ല, ഒന്ന് രണ്ട് പേർ ഇന്ദ്രൻസിന്റെ ഭാര്യ എന്ന് പറഞ്ഞപ്പോൾ നോ പറഞ്ഞിരുന്നു എന്ന് വിജയേട്ടൻ പറഞ്ഞു. എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ എന്റെ ക്യാരക്ടർ ആണ് നോക്കുന്നത്. എനിക്ക് ഓപ്പോസിറ്റ് നിൽക്കുന്നത് ആരുമായാലും കുഴപ്പമില്ലെന്നായിരുന്നു എന്റെ മറുപടി’, മഞ്ജു പിള്ള പറഞ്ഞു.