AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JSK Release: ജെഎസ്കെ ഈയാഴ്ച എത്തും; റിലീസ് തീയതി പുറത്ത്

JSK Release date: ജൂൺ 27ന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.

JSK Release: ജെഎസ്കെ ഈയാഴ്ച എത്തും; റിലീസ് തീയതി പുറത്ത്
'ജെഎസ്കെ' പോസ്റ്റർ Image Credit source: Facebook
nithya
Nithya Vinu | Published: 13 Jul 2025 18:58 PM

സെൻസർ ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ സുരേഷ് ​ഗോപി നായകനായി എത്തുന്ന ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള റിലീസിന്. ചിത്രം ജൂലൈ 17ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണൻ അറിയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ ഒന്നിച്ചാണ് റിലീസ്.

ജൂൺ 27ന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. ഒടുവിൽ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുകയായിരുന്നു.

എട്ട് മാറ്റങ്ങൾ വരുത്തി റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രദർശിപ്പിക്കുക. കോടതി വിസ്താര രംഗത്തെ എട്ട് ഭാഗങ്ങളില്‍ ജാനകി എന്ന പേര് സിനിമയില്‍ നിന്ന് മ്യൂട്ട് ചെയ്തിട്ടുണ്ട്. ആദ്യം നിർദേശിച്ചത് പോലെ 96 കട്ടുകളൊന്നും ആവശ്യമില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സിനിമയിൽ രണ്ട് കാര്യങ്ങൾ നീക്കം ചെയ്യണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. സിനിമയുടെ ഒരു മണിക്കൂര്‍ എട്ടാം മിനിറ്റ് 32ാം സെക്കന്‍റിൽ വരുന്ന ക്രോസ് എക്സാമിനേഷൻ സീനിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണം. രണ്ടാമത്, സിനിമയുടെ പേര് മാറ്റണം എന്നതായിരുന്നു. ജാനകി വി എന്നോ വി ജാനകി എന്നോ മാറ്റാമെന്നായിരുന്നു നിർദേശം.

രാമായണത്തിലെ സീതയുടെ മറ്റൊരു പര്യായ പദമാണ് ജാനകി. ആ പേര് ഉപയോഗിക്കുന്നതും, കോടതിയിലെ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങളും ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം.