AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Marco Movie Song: ‘ഡാബ്സിയുടെ ശബ്ദം വേണ്ട; സന്തോഷ് വെങ്കി പാടണം’; ബ്ലഡിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് മാർക്കോ ടീം

Marco’s first single ‘Blood’: കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ ആലാപനം കൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വെങ്കിയെക്കൊണ്ട് ഇതേ ഗാനം പാടിച്ച് പുറത്തിറക്കുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അറിയിപ്പ്. ഇപ്പോഴിതാ സന്തോഷ് വെങ്കി പാടി ഗാനം പുറത്തിറക്കിയിട്ടുമുണ്ട്.

Marco Movie Song: ‘ഡാബ്സിയുടെ ശബ്ദം വേണ്ട; സന്തോഷ് വെങ്കി പാടണം’; ബ്ലഡിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് മാർക്കോ ടീം
ഉണ്ണി മുകുന്ദന്‍ , സന്തോഷ് വെങ്കി (image credits: facebook)
Sarika KP
Sarika KP | Published: 23 Nov 2024 | 09:54 PM

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റിലീസ് ആയി നിമിഷ നേരെ കൊണ്ട് തന്നെ യൂട്യൂബിൽ ട്രെൻഡിംഗിൽ പാട്ട് കയറി. എന്നാൽ പാട്ടിലെ രംഗങ്ങളിൽ വയലൻസ് അധികമായതിനാൽ യൂട്യൂബ് ഗാനം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഗൈഡ്​ലൈന്‍സ് പാലിച്ച് വീണ്ടും അണിയറപ്രവര്‍ത്തകര്‍ പാട്ട് പുറത്തിറക്കുകയും ചെയ്തു. എന്നാൽ പുതിയതായി ഇറങ്ങിയ ഗാനത്തില്‍ വലിയ മാറ്റങ്ങളാണ് അണിയറപ്രവർത്തകർ വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബ്ലഡ് എന്ന ഫസ്റ്റ് സിംഗിള്‍ പാടിയത് ഡബ്സി ആയിരുന്നു. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് കാന്‍വാസ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ ആദ്യ ഗാനത്തിന്‍റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ ഡബ്സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്‍റുകള്‍ ധാരാളമായി എത്തി. സന്തോഷ് വെങ്കി പാടണമെന്നും ചിലർ അഭിപ്രായം പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇതേ ഗാനം മറ്റൊരു ഗായകനെക്കൊണ്ട് പാടിക്കുമെന്ന് അറിയിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അവരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം സൃഷ്​ടിക്കുന്നതിനോട് തങ്ങള്‍ പ്രതിബദ്ധത പുലര്‍ത്തും. അഭിപ്രായങ്ങള്‍ മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദം ഉൾക്കൊള്ളിച്ച് ബ്ലഡിന്റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ ആലാപനം കൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വെങ്കിയെക്കൊണ്ട് ഇതേ ഗാനം പാടിച്ച് പുറത്തിറക്കുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അറിയിപ്പ്. ഇപ്പോഴിതാ സന്തോഷ് വെങ്കി പാടി ഗാനം പുറത്തിറക്കിയിട്ടുമുണ്ട്.

Also Read-AR Rahman: ‘വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി’; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ

അതേസമയം മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മാസ്സീവ് വയലൻസ് ആണ് മാർക്കോയിലുണ്ടാകുക എന്നത് നേരത്തെ തന്നെ സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമായിരുന്നു. ഈ സിനിമയോട് കൂടി ഉണ്ണി മുകുന്ദന്റെ റേഞ്ച് മാറാൻ പോകുകയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ചിത്രത്തിൽ മാസ് വില്ലനായി ജ​ഗദീഷും എത്തുന്നുണ്ട്. ജ​ഗദീഷ് ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വേഷമാണ് മാർക്കോയിൽ ചെയ്യുന്നത്. ഡിസംബർ 20ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണ് ‘മാർക്കോ’. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമാണ സംരംഭമാണ്. 30 കോടി ബഡ്ജറ്റിൽ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ‘മാർക്കോ’യുടെ നിർമാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് സ്വന്തമാക്കിരിക്കുന്നത്.