AMMA Controversy: സരയു മോഹൻ സൈലന്റ് കില്ലർ! മോഹൻലാൽ രാജിവച്ചപ്പോൾ പറഞ്ഞത് ഇങ്ങനെ; തുറന്നടിച്ച് മായ വിശ്വനാഥ്

Maya Vishwanath about Sarayu Mohan: രാജിവച്ചു പോയപ്പോൾ എത്ര പേര് പിന്നാലെ രാജിവച്ചു. അന്ന് മോഹൻലാൽ രാജിവച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ സരയു മോഹൻ എന്ന ആർട്ടിസ്റ്റിന്റെ പ്രതികരണം മോഹൻലാൽ രാജിവെച്ചോട്ടെ അതിന് ഞങ്ങൾ രാജിവെക്കണം എന്നുണ്ടോ എന്നായിരുന്നു. ഇങ്ങനെ തന്നെയാണോ ശ്വേതാ മേനോൻ രാജി വെച്ചപ്പോഴും പറഞ്ഞത് എന്ന് ആർക്കറിയാം..............

AMMA Controversy: സരയു മോഹൻ സൈലന്റ് കില്ലർ! മോഹൻലാൽ രാജിവച്ചപ്പോൾ പറഞ്ഞത് ഇങ്ങനെ; തുറന്നടിച്ച് മായ വിശ്വനാഥ്

Sarayu Mohan, Maya Vishwanath

Updated On: 

08 Jul 2026 | 01:16 PM

അമ്മയിൽ വിവാദങ്ങളും വിമർശനങ്ങളും അവസാനമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ നടി മായാ വിശ്വനാഥ് നടി സരയു മോഹനെതിരെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സരയു മോഹൻ സൈലന്റ് കില്ലർ ആണെന്നാണ് മായാ വിശ്വനാഥിന്റെ ആരോപണം. മോഹൻലാൽ പ്രസിഡണ്ടായിരുന്ന സമയത്ത് എത്ര പേരാണ് അദ്ദേഹത്തെ പിന്തുണച്ചു നിന്നത് എന്നാണ് മായ വിശ്വനാഥിന്റെ ചോദ്യം.

അദ്ദേഹം രാജിവച്ചു പോയപ്പോൾ എത്ര പേര് പിന്നാലെ രാജിവച്ചു. അന്ന് മോഹൻലാൽ രാജിവച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ സരയു മോഹൻ എന്ന ആർട്ടിസ്റ്റിന്റെ പ്രതികരണം മോഹൻലാൽ രാജിവെച്ചോട്ടെ അതിന് ഞങ്ങൾ രാജിവെക്കണം എന്നുണ്ടോ എന്നായിരുന്നു. ഇങ്ങനെ തന്നെയാണോ ശ്വേതാ മേനോൻ രാജി വെച്ചപ്പോഴും പറഞ്ഞത് എന്ന് ആർക്കറിയാം.ഞങ്ങളുടെ കമ്മിറ്റിയിൽ ഉള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഏറ്റവും സൈലന്റ് കില്ലർ ആയിട്ടുള്ള പോയസനാണ് സരയു മോഹൻ.

ALSO READ:ദിയ തൻവിക്കൊപ്പം? വെളിപ്പെടുത്തലുകളിൽ കഴമ്പുണ്ട്, പോസ്റ്റിന് ലൈക്ക്!

ഞങ്ങളുടെ സംഘടനയിലുള്ള വിശ്വാസമാണ് തങ്ങൾക്ക് നഷ്ടപ്പെടുന്നത്

ആരും അത് പുറത്തു പറയുന്നില്ല എന്ന് മാത്രം. കുടുംബ സംഗമത്തിന്റെ ഭാഗമായി രണ്ടര ലക്ഷം രൂപയുടെ ഒരു പരിപാടിയാണ് ഭർത്താവിന് നൽകിയത്. അന്ന് അതിന്റെ പേരിൽ ഞങ്ങൾ ഒരുപാട് പേർ പല പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞാൻ അയച്ച ഒരു മെയിൽ ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിനു കിട്ടി. എങ്ങനെയാണ് അങ്ങനെ ഒരു ഓൺലൈൻ മാധ്യമത്തിന് താൻ അയച്ച മെയിൽ കിട്ടുന്നത്. ഇതിലൂടെയൊക്കെ ഞങ്ങളുടെ സംഘടനയിലുള്ള വിശ്വാസമാണ് തങ്ങൾക്ക് നഷ്ടപ്പെടുന്നത് എന്നും മായാ വിശ്വനാഥ് പറഞ്ഞു.

എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ പറഞ്ഞ പലകാര്യങ്ങളും ആ പറഞ്ഞ വീട്ടിൽ എത്തുന്നതിനു മുന്നേ ഓൺലൈൻ മാധ്യമങ്ങൾക്ക് കിട്ടുകയാണ്. അതെങ്ങനെയാണ് എന്നും മായ വിശ്വനാഥ് ചോദിക്കുന്നു. കൂടാതെ രമേശ് പിഷാരടിയുടെ ഫോൺ സംഭാഷണം ഇതിനെക്കുറിച്ചും മായാ വിശവനാഥ് പ്രതികരിച്ചു. രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം എങ്ങനെയാണ് ഇപ്രകാരം ലീക്കാകുന്നത് എന്നാണ് മായാ വിശ്വനാഥ് ചോദിക്കുന്നത്. അദ്ദേഹം ഒരു ജനപ്രതി വേണ്ടിയാണ് ആ രീതിയിലാണ് ഞങ്ങളെല്ലാവരും ഇടപെടുന്നത് ഒരുപക്ഷേ അദ്ദേഹം ആ ലെവലിൽ എത്തിയതിന് ആർക്കെങ്കിലും ഉണ്ടായ അസഹിഷ്ണുത ആയിരിക്കാം ഇതിന് കാരണം എന്നും മായാ വിശ്വനാഥ് തുറന്നടിച്ചു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സരയു ഇത് പറഞ്ഞത്.

ENGLISH SUMMARY

Controversies and criticisms are flowing endlessly in AMMA. The most recent thing that is noteworthy is what actress Maya Vishwanath has said against actress Sarayu Mohan. Maya Vishwanath has alleged that Sarayu Mohan is a silent killer.

Follow Us
തലവര മാറും! ബുധനാഴ്ചകളിൽ ഇങ്ങനെ ചെയ്യൂ
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ