Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക

Methil Devika: അമ്മയും അച്ഛനും ചെയ്യരുതെന്ന് പറഞ്ഞ കാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴും അതില്‍ കുറ്റബോധം തോന്നുന്നുമുണ്ടെന്നും താരം പറഞ്ഞു. എന്നാൽ, അത് ഏത് കാര്യമാണെന്ന് ചോദ്യത്തിന് ദേവിക മറുപടി നൽകിയില്ല.

Methil Devika: ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്! തുടരും ഒഴിവാക്കാന്‍ കാരണം...: മേതില്‍ ദേവിക

Methil Devika

Published: 

13 Dec 2025 | 06:20 PM

നര്‍ത്തകിയും അഭിനേത്രിയുമായ മേതില്‍ ദേവികയെ ഏവർക്കും സുപരിചിതയാണ്. കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്ന താരം കഥ ഇന്നുവരെ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. എന്നാൽ പിന്നീട് പല അവസരങ്ങൾ വന്നെങ്കിലും ഡാന്‍സിലെ തിരക്കുകള്‍ കാരണം പല സംവിധായകരോടും നോ പറയേണ്ടി വന്നുവെന്ന് പറയുകയാണ് താരം. മോഹൻലാൽ നായകനായി എത്തിയ ‘തുടരും’ എന്ന ചിത്രത്തിലെ അവസരം നിരസിച്ചതിനെക്കുറിച്ചും അവര്‍ തുറന്നുപറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

തന്നെ ഇന്‍സ്‌പെയര്‍ ചെയ്തവരില്‍ അമ്മയുടെയും സഹോദരിയുടെയും പേരൊന്നും പറയില്ല. വളരെ സ്‌നേഹത്തോടെയും, പ്രൗഡായിട്ടുമാണ് അവരെക്കുറിച്ച് ചിന്തിക്കുക. തന്നെ ഇന്‍സ്‌പെയര്‍ ചെയ്ത ആള്‍ക്കാരെ പറയുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയണമെന്ന് പോലുമില്ല. വീട്ടുകാർ പുരോ​ഗമന ചിന്താ​ഗതിക്കാരാണെങ്കിലും തന്റെ കാര്യം വരുമ്പോൾ അത് അങ്ങനയല്ലെന്നും ചിലപ്പോൾ താന്‍ അതിലും പ്രോഗ്രസീവായി ചിന്തിക്കുന്നത് കൊണ്ടാവാമെന്നും താരം പറഞ്ഞു.

Also Read:‘ബിഗ് ബോസ് ചെയ്യുന്നത് ലാലിന് വേറെ പണി ഒന്നുമില്ലേയെന്ന് ചോദിക്കും’; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ

ബികോം കഴിഞ്ഞ് എംഎ ഡാന്‍സ് ചെയ്യണമെന്ന് താൻ പറഞ്ഞപ്പോൾ എംബിഎ ചെയ്യാൻ അവർ പറഞ്ഞു.. ഒരു ക്വാളിഫിക്കേഷന്‍ എടുത്തതിന് ശേഷം ഡാന്‍സിന്റെ വഴിയെ പോയ്‌ക്കോളൂ എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇപ്പോൾ തോന്നുന്നു അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്. അമ്മയും അച്ഛനും ചെയ്യരുതെന്ന് പറഞ്ഞ കാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴും അതില്‍ കുറ്റബോധം തോന്നുന്നുമുണ്ടെന്നും താരം പറഞ്ഞു. എന്നാൽ, അത് ഏത് കാര്യമാണെന്ന് ചോദ്യത്തിന് ദേവിക മറുപടി നൽകിയില്ല.

‘തുടരും’ എന്ന ചിത്രത്തില്‍ നായികാവേഷം നിരസിച്ചതിനെക്കുറിച്ചും മേതില്‍ ദേവിക തുറന്നുപറഞ്ഞു. ആ സമയത്ത് അത്രയും ദിവസം കൊടുക്കാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആ അവസരം സ്വീകരിക്കാതെ ഇരുന്നതെന്നും ദേവിക പറഞ്ഞു. എവിടെ പരിപാടി അവതരിപ്പിക്കുകയാണെങ്കിലും താന്‍ സന്തോഷിക്കാറുണ്ട്. തന്നെ സംബന്ധിച്ച് തന്റെ ഓഡിയന്‍സെല്ലാം വളരെ നല്ലതാണ്. എല്ലായിടത്തും നിന്നും നല്ല സപ്പോര്‍ട്ടാണ് കിട്ടാറുള്ളതെന്നും മേതിൽ ദേവിക പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ