Mohanlal About Bigg Boss: ‘ബിഗ് ബോസ് ചെയ്യുന്നത് ലാലിന് വേറെ പണി ഒന്നുമില്ലേയെന്ന് ചോദിക്കും’; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
Mohanlal About Bigg Boss Malayalam Host: ഷോയിൽ ധാരാളം വിനോദവും വികാരവും അച്ചടക്കവുമുണ്ട്. തുടക്കത്തിൽ, അത് ഏറ്റെടുക്കാൻ താൻ മടിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അത് ലഹരിയായി എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി അവതാരകരായി എത്തുന്നത് സൂപ്പർ സ്റ്റാറുകളാണ്. മലയാളിത്തിൽ പ്രിയ നടൻ മോഹൻലാൽ ആണ് അവതാരകനായി എത്താറുള്ളത്. മലയാളം പതിപ്പിൽ സീസൺ 7 ആണ് ഏറ്റവും ഒടുവിലായി നടന്നത്. എന്നാൽ പലപ്പോഴും ബിഗ് ബോസിൽ അവതാകനായി എത്തിയത് കാരണം മോഹൻലാലിനെതിരെ വ്യാപക വിമർശനം ഉയരാറുണ്ട്.
മോഹൻലാൽ എന്തിനാണ് ഈ ഷോ ചെയ്യുന്നതെന്നാണ് പലരും ചോദിക്കാറുള്ളത്. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ബിഗ് ബോസ് ചെയ്യുമ്പോൾ വേറെ പണിയൊന്നുമില്ലേ എന്ന് തന്നോട് പലരും ചോദിക്കാറുണ്ടന്നും ബിഗ് ബോസിൽ നിന്ന് ഒരുപാട് പഠിക്കാൻ സാധിക്കുമെന്നും മോഹൻലാൽ പറഞ്ഞു. ഹോട്ട്സ്റ്റാർ സംഘടിപ്പിച്ച സൗത്ത് അൺബൗണ്ടിലായിരുന്നു നടന്റെ പ്രതികരണം.
Also Read:‘എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല’; ഉള്ളുപൊള്ളുന്ന വീഡിയോയുമായി രഹ്ന നവാസ്
ഒരുപാട് പേരെന്നോട് വേറെ പണിയൊന്നും ഇല്ലേയെന്ന് ചോദിക്കാറുണ്ട്. താനൊരു പെർഫോമറാണ്. എന്റർടെയ്നറാണ്. തനിക്ക് ബിഗ് ബോസിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും. ബിഗ് ബോസ് എന്നത് ഒരു മൈന്റ് ഗെയിം ആണ്. അത് അവതരിപ്പിക്കാൻ അത്ര എളുപ്പമുള്ള കാര്യമല്ല. കമൽഹാസൻ, വിജയ് സേതുപതി, നാഗാർജുന എല്ലാവരുടേയും മികച്ച അവതരണമാണ്. സ്ക്രിപ്റ്റഡ് ഷോയാണെന്ന് എല്ലാവരും പറയുമെന്നും എന്നാൽ അല്ല എന്നാണ് മോഹൻലാൽ പറയുന്നത്.
ഷോയുടെ പല ആന്തരിക രഹസ്യങ്ങളും തനിക്കറിയാം. അത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ലെന്നും ബിഗ് ബോസിൽ വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബിഗ് ബോസ് ഷോ ജീവിതം പോലെയാണ്. നിങ്ങളുടെ എല്ലാ വികാരങ്ങളും അവിടെ പുറത്തുവരും. മത്സരാർത്ഥികളുടെ മൈന്റിന്റെ റിഫ്ലക്ഷനാണത് എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഷോയിൽ ധാരാളം വിനോദവും വികാരവും അച്ചടക്കവുമുണ്ട്. തുടക്കത്തിൽ, അത് ഏറ്റെടുക്കാൻ താൻ മടിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അത് ലഹരിയായി എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Mohanlal shares why Bigg Boss is more than a show — it’s a mirror to human emotions, instincts, and inner conflicts. Watch his powerful thoughts from JioHotstar South Unbound.#Mohanlal #BiggBoss #SouthUnbound #JioHotstar pic.twitter.com/y5IBacPCOt
— JioHotstar Malayalam (@JioHotstarMal) December 12, 2025