L2 Empuraan: ‘എമ്പുരാൻ ഇറങ്ങിയതിന് പിന്നാലെ ധാരാളം വിളികളാണ് വരുന്നത്; അവരുടെ ആവശ്യം ഇതാണ്’; മന്ത്രി വി ശിവൻകുട്ടി

V Sivankutty On Empuraan: ഇതിനിടെയിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എമ്പുരാൻ കണ്ടോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

L2 Empuraan: എമ്പുരാൻ ഇറങ്ങിയതിന് പിന്നാലെ ധാരാളം വിളികളാണ് വരുന്നത്; അവരുടെ ആവശ്യം ഇതാണ്; മന്ത്രി വി ശിവൻകുട്ടി

മോഹൻലാൽ, വി ശിവൻകുട്ടി

Updated On: 

27 Mar 2025 14:31 PM

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ. ചിത്രം ഇറങ്ങി ആദ്യ ദിനം തന്നെ ​ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ മാത്രം 750-ഓളം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശന് എത്തിയത്. എല്ലാ തീയറ്ററുകളും ഹൗസ്ഫുള്ളാണ്. സോഷ്യൽ മീഡിയ നിറയെ എമ്പുരാൻ മയമാണ്. എവിടെ നോക്കിയാലും ചിത്രത്തിന്റെ വിശേഷങ്ങളും തീയേറ്റർ റെസ്‌പോൺസുമൊക്കെയാണ്.

ഇതിനിടെയിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എമ്പുരാൻ കണ്ടോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘രാവിലെ എന്റെ സ്റ്റാഫിനെ അയച്ചു , മോഹൻലാലിനെ വിളിച്ചു, കിട്ടിയില്ല. മോഹൻലാൽ എന്റെ മകന്റെ കല്യാണത്തിന് വന്നിരുന്നല്ലോ. അതുകൊണ്ട് ടിക്കറ്റ് കിട്ടാൻ വല്ല സാദ്ധ്യതയുമുണ്ടോയെന്ന് ചോദിച്ച് വിളി വരുന്നുണ്ട്.’- മന്ത്രി പറഞ്ഞു.

Also Read:‘എമ്പുരാൻ’ വ്യാജപതിപ്പ് പുറത്ത്; പൈറസി സൈറ്റുകളിലും ടെല​ഗ്രാമിലും പ്രചരിക്കുന്നു, റിപ്പോർട്ട്

അതേസമയം നിരവധി പേരാണ് ചിത്രം കണ്ട് പ്രതികരണം അറിയിച്ച് രം​ഗത്ത് എത്തുന്നത്. എമ്പുരാൻ ദേശീയോത്സവമാണെന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം. ചിത്രം കേരളത്തിന്റെ ദേശീയ ഉത്സവമാണ്. എല്ലാ ആറ് വർഷത്തിലൊരിക്കൽ ഈ ഉത്സവം വന്നുകൊണ്ടിരിക്കും. താൻ മൂന്നാം ഭാ​ഗത്തിലും ഉണ്ടാകുമെന്നും നടൻ പറഞ്ഞു. പൃഥ്വിരാജ് സംവിധായകനല്ല, പ്രത്യേകതരം റോബോർട്ടാണ് എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്. എമ്പരാൻ ഇം​ഗീഷ് പടം പോലെയാണ് തനിക്ക് തോന്നിയത് എന്നായിരുന്നു മോഹൻലാലിന്റെ ഭാര്യ സുചിത്ര പറയുന്നത്. സൂപ്പർ പടമാണെന്ന് പ്രണവ് മോഹൻലാലും പ്രതികരിച്ചു.

അതേസമയം 2019-ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ