Nila Nambiar: ‘അലന്‍സിയറെ പോലുള്ള അഭിനേതാക്കള്‍ വരുമ്പോള്‍ തിരക്കഥ ഊഹിക്കാമല്ലോ?’ നിള നമ്പ്യാര്‍
Nila Nambiar on Web Series: അലന്‍സിയറെ പോലുള്ള താരങ്ങള്‍ ഇതില്‍ അഭിനയിക്കുമ്പോള്‍ തന്നെ അതിന്റെ തിരക്കഥ എങ്ങനെയാകും എന്ന് എല്ലാവര്‍ക്കും ഊഹിക്കാമല്ലോ എന്നും അവര്‍ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലീലൂടെയായിരുന്നു നിള നമ്പ്യാരുടെ പ്രതികരണം.

Nila Nambiar
കൊച്ചി: നടൻ അലൻസിയറെ മുഖ്യകഥാപാത്രമാക്കി ഒരുക്കുന്ന വെബ് സീരിസിനെതിരെ വരുന്ന മോശം പ്രതികരണങ്ങൾക്ക് മറുപടിയുമായി മോഡലും സംവിധായികയുമായ നിള നമ്പ്യാര്‍. ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ചാണ് താൻ ‘ലോല കോട്ടേജ്’ എന്ന വെബ് സീരിസ് നിര്‍മിക്കുന്നതെന്നാണ് നിള നമ്പ്യാർ പറയുന്നത്. അലന്‍സിയറെ പോലുള്ള താരങ്ങള്‍ ഇതില്‍ അഭിനയിക്കുമ്പോള്‍ തന്നെ അതിന്റെ തിരക്കഥ എങ്ങനെയാകും എന്ന് എല്ലാവര്‍ക്കും ഊഹിക്കാമല്ലോ എന്നും അവര്‍ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലീലൂടെയായിരുന്നു നിള നമ്പ്യാരുടെ പ്രതികരണം.
സത്യാവസ്ഥ നിങ്ങളോട് പറയണമെന്ന് തോന്നിയതു കൊണ്ടാണ് താൻ ഇപ്പോൾ നിങ്ങളുടെ മുന്നിൽ എത്തിയത് എന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ തുടങ്ങിയത്. തിരകഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് അലൻസിയർ ഉൾപ്പടെയുള്ളവർ അതിൽ അഭിനയിച്ചതെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ പകുതി സത്യവും പകുതി അസത്യവുമാണെന്നും അവർ പറഞ്ഞു.
Also Read:‘ധ്യാനേ കപ്പല് മുതലാളി ഒരു പരാജയ ചിത്രമല്ല’; പ്രതികരിച്ച് സംവിധായകന്‍ താഹ
തന്റെ സ്വന്തം യൂട്യൂബ് ചാനൽ വഴിയാണ് വെബ് സീരിസ് റിലീസ് ചെയ്യുന്നത് എന്ന വാർത്ത വ്യാജമാണെന്നും അലൻസിയറിനെ പോലൊരാളെ കൊണ്ടുവന്നിട്ട് എന്തിനാണ് തന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നതെന്നും അവർ ചോദിച്ചു. തന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഏതാണ് ഒടിടി അതിലൂടെ ഏത് തരത്തിലുള്ള കണ്ടന്റ്സാണ് കൊടുക്കുന്നത് എന്നെല്ലാം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.
ഇത് സംബന്ധിച്ച വാർത്തകൾ വന്നപ്പോൾ തന്നെ അലൻസിയറിനെ താൻ വിളിച്ചിരുന്നുവെന്നാണ് നിള പറയുന്നത്. ഇതൊന്നും കാര്യമാക്കേണ്ട മുന്നോട്ടുപോയിക്കോളൂ എന്നാണ് അദ്ദേഹത്തിന്റെ മറുപടിയെന്നായിരുന്നു എന്നും നിള നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു. സീരിസ് റിലീസ് ചെയ്തതിനു ശേഷം അതിൽ നെഗറ്റിവ് കാണുകയാണെങ്കിൽ ചീത്ത പറഞ്ഞുകൊള്ളൂ. തന്റെ എല്ലാ സമ്പാദ്യവും മാറ്റിവച്ചാണ് ഇത് ഒരുക്കിയത്. തന്റെ മക്കൾ അനുഭവിക്കേണ്ട സമ്പാദ്യം എടുത്താണ് ഇതിൽ ഇറക്കിയത്. അവസാന ശ്രമമെന്നു പറയാമെന്നും അവർ പറഞ്ഞു. അടുത്ത മാസം വെബ് സീരിസ് റിലീസ് ചെയ്യും എന്നും അവര്‍ പറഞ്ഞു.