Kappalu Muthalali: ‘ധ്യാനേ കപ്പല് മുതലാളി ഒരു പരാജയ ചിത്രമല്ല’; പ്രതികരിച്ച് സംവിധായകന്‍ താഹ
Director Thaha Gives Reply to Dhyan Sreenivasan: പിഷാരടി ചേട്ടാ ഇനി ഏത് സിനിമ റി റീലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കിയത് ധ്യാന്‍ ആയിരുന്നു. കപ്പല് മുതലാളി, 4 കെ ഡോള്‍ബി അറ്റ്‌മോസ് എന്നായിരുന്നു ധ്യാനിന്റെ മറുപടി. നിമിഷ നേരം കൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ധ്യാന്‍ ശ്രീനിവാസന്റെ ഒരൊറ്റ ട്രോളില്‍ വീണ്ടും വൈറലായിരിക്കുകയാണ് കപ്പല് മുതലാളി എന്ന ചിത്രം. 2009 ലാണ് ചിത്രം റിലീസ് ചെയ്തിരുന്നതെങ്കിലും ഇപ്പോഴാണ് വലിയ ജനശ്രദ്ധ ആകര്‍ഷിച്ചത്. ആപ് കേസേ ഹോ എന്ന ചിത്രത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ധ്യാന്‍ സിനിമയെ ട്രോളിയത്.
പിഷാരടി ചേട്ടാ ഇനി ഏത് സിനിമ റി റീലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കിയത് ധ്യാന്‍ ആയിരുന്നു. കപ്പല് മുതലാളി, 4 കെ ഡോള്‍ബി അറ്റ്‌മോസ് എന്നായിരുന്നു ധ്യാനിന്റെ മറുപടി. നിമിഷ നേരം കൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
അതോടുകൂടി കപ്പല് മുതലാളി വലിയ ചര്‍ച്ചാ വിഷയമായി. അതിനെല്ലാം പുറമെ മലയാളി കാസ്റ്ററ്റ്‌സ് എന്ന യൂട്യൂബ് ചാനല്‍ വഴി ചിത്രത്തിലെ പാട്ടുകളുടെ 4 കെ പതിപ്പ് അപ്ലോഡ് ചെയ്യുകയും ചെയ്തു. ചിത്രത്തിലെ പാട്ടുകളും ഡാന്‍സ് സ്റ്റെപ്പുകളും ട്രെന്‍ഡിങ് ആയി മാറിയിട്ടുമുണ്ട്.




ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്ന തന്റെ ചിത്രത്തെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ താഹ. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കപ്പല് മുതലാളി ഇന്റര്‍നെറ്റില്‍ സെന്‍സേഷന്‍ ആയത് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് താഹ പറയുന്നത്.
”ഞാന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചര്‍ച്ചകളിലാണിപ്പോള്‍. അതിനാല്‍ ഫോണ്‍ പരമാവധി ഉപയോഗിക്കാറില്ല. കപ്പല് മുതലാളി വീണ്ടും ചര്‍ച്ചയായത് അത്ഭുതപ്പെടുത്തി. ധ്യാന്‍ ശ്രീനിവാസന്‍ കപ്പല് മുതലാളി എന്ന സിനിമയെ പരിഹസിച്ചെന്ന് കരുതുന്നില്ല. അയാള്‍ പറയുന്ന തമാശകള്‍ ഉള്‍ക്കൊള്ളാനുള്ള ബോധം മലയാളികള്‍ക്കുണ്ട്.
പിന്നെ ധ്യാനിനോട് പറയാനുള്ളത്, ധ്യാനേ കപ്പല് മുതലാളി ഒരു പരാജയ ചിത്രമല്ല. വളരെ ചെറിയ ബജറ്റിലൊരുക്കിയ സിനിമയായിരുന്നു അത്. മുടക്ക് മുതല്‍ തിരിച്ചുപിടിച്ചതിനോടൊപ്പം നിര്‍മാതാവിന് ചെറിയൊരു തുക ടേബിള്‍ പ്രോഫിറ്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍ സിനിമ പിന്നീട് ആളുകള്‍ ഓര്‍ത്തില്ല. എല്ലാ ചിത്രങ്ങളും എക്കാലത്തും ഓര്‍മിക്കപ്പെടില്ലല്ലോ,” താഹ പറയുന്നു. ഇടിവി ഭാരതിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.