Mohanlal and Prakash varma : മോഹൻലാൽ… ഇതാ വീണ്ടും, ആഭരണ പരസ്യത്തിന്റെ എല്ലാ പരമ്പരാഗത സങ്കൽപ്പങ്ങളും തകർക്കുന്നു…പ്രകാശ് വർമ്മയ്ക്കൊപ്പം വീണ്ടും ലാലേട്ടൻ
Mohanlal & Prakash Varma's Vinesmera Jewels Ad: പരസ്യ രംഗത്തും ഈ താര -സംവിധായക കൂട്ടുകെട്ട് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പരമ്പരാഗത പരസ്യ രീതികളെ വെല്ലുവിളിച്ച്, പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഈ പരസ്യം വേറിട്ടൊരനുഭവമാണ് സമ്മാനിക്കുന്നത്.

Mohanlal , Prakash Varma
കൊച്ചി: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അഭിനയിച്ച്, പ്രശസ്ത പരസ്യ സംവിധായകൻ പ്രകാശ് വർമ്മ ഒരുക്കിയ വിൻസ്മേര ജുവൽസിന്റെ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ആഭരണ പരസ്യങ്ങളുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നതാണ് ഈ പുതിയ പരസ്യമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
മോഹൻലാൽ നായകനായ “തുടരും” എന്ന ചിത്രത്തിൽ പ്രതിനായകനായി അഭിനയിച്ച് അടുത്തിടെ ശ്രദ്ധേയനായ പ്രകാശ് വർമ്മ, പരസ്യചിത്രീകരണ രംഗത്തെ പ്രമുഖനാണ്.
വോഡാഫോണിന്റെ ഐതിഹാസികമായ ‘സൂസൂ’ പരസ്യങ്ങൾ, ഐഫോൺ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ വൻകിട ബ്രാൻഡുകൾക്ക് വേണ്ടിയും ഷാരൂഖ് ഖാനെ പോലുള്ള ബോളിവുഡ് താരങ്ങളെയും വെച്ച് അദ്ദേഹം പരസ്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പുതിയ വിൻസ്മേര ജുവൽസ് പരസ്യം മോഹൻലാലിന്റെ വ്യത്യസ്തമായ ഭാവങ്ങളും അവതരണവും കൊണ്ട് ശ്രദ്ധേയമാണ്. പതിവ് ആഭരണ പരസ്യങ്ങളിൽ നിന്ന് മാറി, കൂടുതൽ സൂക്ഷ്മവും നൂതനവുമായൊരു അവതരണമാണ് ഇതിൽ കാണാൻ കഴിയുന്നത്. പ്രകാശ് വർമ്മയുടെ തനതായ സംവിധാന ശൈലിയും മോഹൻലാലിന്റെ അഭിനയമികവും ചേരുമ്പോൾ പരസ്യം കൂടുതൽ ആകർഷകമാകുന്നു.
മോഹൻലാൽ… ഇതാ വീണ്ടും, ആഭരണ പരസ്യത്തിന്റെ എല്ലാ പരമ്പരാഗത സങ്കൽപ്പങ്ങളും തകർക്കുന്നു…ആഭരണങ്ങൾ അണിഞ്ഞു നികുമ്പോ ചെയുന്ന ഓരോ ചലനങ്ങളിൽ പോലും സ്ത്രീത്വം കാണാനാകും. .നടനം, പുരുഷന് ഉയർന്ന സ്ത്രീത്വവും ഉയർന്ന പുരുഷത്വവും പുറത്തെടുക്കാൻ കഴിയും, ഒരു പേര് മോഹൻലാൽ. ഇങ്ങനെ നീളുന്നു കമന്റുകൾ.
ചലച്ചിത്ര ലോകത്ത് മാത്രമല്ല, പരസ്യ രംഗത്തും ഈ താര -സംവിധായക കൂട്ടുകെട്ട് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പരമ്പരാഗത പരസ്യ രീതികളെ വെല്ലുവിളിച്ച്, പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഈ പരസ്യം വേറിട്ടൊരനുഭവമാണ് സമ്മാനിക്കുന്നത്.