Sindhu Krishna: ‘എന്റെ പിള്ളേരെപ്പോലയെ അല്ല, പാവം ബേബിയാണ്, ഒരു ശല്യവുമില്ല’; ഓമിയെ കുറിച്ച് സിന്ധു കൃഷ്ണ
Sindhu Krishna on Omy: ഓമിയെ പരിപാലിക്കാൻ എളുപ്പമാണെന്നും പാവം കുഞ്ഞാണെന്നും സിന്ധു പറയുന്നു. തന്റെ കുട്ടികൾക്കാണ് ഏറ്റവും പാവം പിള്ളേർ എന്നാണ് താണ കരുതിയിരുന്നത്. എന്നാൽ അവരേക്കാൾ പാവം കുഞ്ഞാണ് ഓസിയുടെ ഓമിയെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.
കുടുംബത്തിലേക്ക് ആദ്യ പേരക്കുട്ടി എത്തിയതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബവും. ഈ മാസം അഞ്ചാം തീയതിയാണ് ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതോടെ സോഷ്യൽ മീഡിയ സ്റ്റാർ കിഡായ ഓമിയെ കുറിച്ച് അറിയാൻ ആരോധകർക്കും ഏറെ താത്പര്യമായിരുന്നു.
മുത്തിശ്ശിയായതോടെ സിന്ധു കൃഷ്ണയ്ക്ക് ഉത്തരവാദിത്വങ്ങൾ കൂടിയിരിക്കുകയാണ് . എന്നാൽ ഇതിനിടെയിലും പതിവ് ഹോം വ്ലോഗുകൾ സിന്ധു മുടക്കാറില്ല. ഇപ്പോഴിതാ കൊച്ചുമകന്റേയും വീട്ടിലെ പുതിയ വിശേഷങ്ങളും പങ്കുവച്ച് എത്തിയിരിക്കുകയാണ് സിന്ധു. ഓമിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും മറുപടി കൊടുത്തുകൊണ്ട് സിന്ധുവിന്റെ വ്ലോഗ് ആരംഭിക്കുന്നത്. ഓമിയെ പരിപാലിക്കാൻ എളുപ്പമാണെന്നും പാവം കുഞ്ഞാണെന്നും സിന്ധു പറയുന്നു. തന്റെ കുട്ടികൾക്കാണ് ഏറ്റവും പാവം പിള്ളേർ എന്നാണ് താണ കരുതിയിരുന്നത്. എന്നാൽ അവരേക്കാൾ പാവം കുഞ്ഞാണ് ഓസിയുടെ ഓമിയെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.
തന്റെ പെൺ മക്കളെ പോലെ അല്ല. പാവം കുഞ്ഞാണ് എന്നും ഉറക്കമാണ്. പാല് കുടിക്കാൻ പോലും കരയാറില്ല. തങ്ങൾ എഴുന്നേൽപ്പിച്ച് പാല് കൊടുക്കുകയാണ് ചെയ്യാറ്. തണുത്ത വെള്ളം ശരീരത്തിൽ ഒഴിച്ചാൽ പോലും ഓമിക്ക് പ്രശ്നമില്ലെന്നും സിന്ധു കൃഷ്ണ പറയുന്നത്. അവന് ചൂടുവെള്ളമാണ് ഇഷ്ടം. എന്നാൽ ഇടയ്ക്ക് തണുത്ത വെള്ളത്തിൽ കഴുകുമെന്നും അപ്പോഴൊന്നും ബഹളം വെയ്ക്കില്ല. മിണ്ടാതെ ഇരിക്കുമെന്നും സിന്ധു കൃഷ്ണ പറയുന്നു.
കുഞ്ഞിനെ ഒരുപാട് നേരം കയ്യിൽ വച്ചിരിക്കാൻ താൻ സമ്മതിക്കാറില്ല. ഓയിൽ മസാജൊക്കെ ഇഷ്ടമാണെന്നും അവനൊപ്പമുള്ള ജീവിതം താൻ ആസ്വദിക്കുന്നുവെന്നുമാണ് സിന്ധു പറയുന്നത്. അവനെ ഉമ്മ വെയ്ക്കാനും എടുക്കാനുമെല്ലാം എനിക്ക് വളരെ ഇഷ്ടമാണെന്നും സിന്ധു പറയുന്നു.